ഛത്തീസ്ഗഡ് ബിലാസ്പുർ ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിനു കീഴിലെ മൈനുകളിലും ഓഫീസുകളിലും 1600 ഗ്രാജ്വേറ്റ്/ടെക്നിഷൻ അപ്രന്റിസ്, 100 ഫ്രഷർ അപ്രന്റിസ് അവസരം.
ഒരു വർഷ പരിശീലനം. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ളവർക്കാണ് മുൻഗണന.
വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്
ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈനിംഗ്/ സിവിൽ /ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ബിബിഎ അല്ലെങ്കിൽ ബിസിഎ അല്ലെങ്കിൽ ബികോം അല്ലെങ്കിൽ ബിഎസ്സി കെമിസ്ട്രി: 12,300.
ടെക്നിഷൻ അപ്രന്റിസ്: മൈനിംഗ് എൻജി./ മൈൻ സർവേയിംഗ് /സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, 10,900. ഫ്രഷർ അപ്രന്റിസ് (ഓഫീസ് അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് മൈൻ സർവേയർ, സെക്യൂരിറ്റി ഗാർഡ്): പത്ത്/ പ്ലസ് വൺ ജയം; 8200.
പ്രായം: 18 വയസ് പൂർത്തിയാകണം. തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയും ഉണ്ടാകും. നാഷണൽ അപ്രന്റിസ്ഷിപ് ട്രെയിനിംഗ് പോർട്ടലായ https://nats.education.gov.in ൽ മുംബൈ വെസ്റ്റേൺ റീജനു കീഴിൽ രജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ.
www.secl-cil.in