x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​​ത്ത് ഈ‌​​സ്റ്റേ​​ൺ കോ​​ൾ​​ഫീ​​ൽ​​ഡ്‌​​സി​​ൽ 1700 അ​​പ്ര​​ന്‍റി​​സ്


Published: March 28, 2026 12:32 PM IST | Updated: March 28, 2026 12:32 PM IST

ഛത്തീ​​സ്‌​​ഗ​​ഡ് ബി​​ലാ​​സ്‌​​പുർ ആ​​സ്‌​​ഥാ​​ന​​മാ​​യ സൗ​​ത്ത് ഈ​​സ്റ്റേ​​ൺ കോ​​ൾ​​ഫീ​​ൽ​​ഡ്‌​​സ് ലി​​മി​​റ്റ​​ഡി​​നു കീ​​ഴി​​ലെ മൈ​​നു​​ക​​ളി​​ലും ഓ​​ഫീ​​സു​​ക​​ളി​​ലും 1600 ഗ്രാ​​ജ്വേ​​റ്റ്/​​ടെ​​ക്‌​​നി​​ഷ​​ൻ അ​​പ്ര​​ന്‍റി​​സ്, 100 ഫ്ര​​ഷ​​ർ അ​​പ്ര​​ന്‍റി​​സ് അ​​വ​​സ​​രം.

ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​നം. മാ​​ർ​​ച്ച് 31 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. മ​​ധ്യ​​പ്ര​​ദേ​​ശ്, ഛത്തീ​​സ്ഗ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള​​വ​​ർ​​ക്കാ​​ണ് മു​​ൻ​​ഗ​​ണ​​ന.

വി​​ഭാ​​ഗം, യോ​​ഗ്യ​​ത, സ്റ്റൈ​​പ​​ൻ​​ഡ്

ഗ്രാ​​ജ്വേ​​റ്റ് അ​​പ്ര​​ന്‍റി​​സ്: മൈ​​നിം​​ഗ്/ സി​​വി​​ൽ /ഇ​​ല​​ക്‌ട്രി‌​​ക്ക​​ൽ/ മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ബി​​ബി​​എ അ​​ല്ലെ​​ങ്കി​​ൽ ബി​​സി​​എ അ​​ല്ലെ​​ങ്കി​​ൽ ബി​​കോം അ​​ല്ലെ​​ങ്കി​​ൽ ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി: 12,300.

ടെ​​ക്നി​​ഷ​​ൻ അ​​പ്ര​​ന്‍റി​​സ്: മൈ​​നിം​​ഗ് എ​​ൻ​​ജി./ മൈ​​ൻ സ​​ർ​​വേ​​യിം​​ഗ് /സി​​വി​​ൽ/ ഇ​​ല​​ക്ട്രി​​ക്ക​​ൽ/​​മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ടെ​​ലി ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ, 10,900. ഫ്ര​​ഷ​​ർ അ​​പ്ര​​ന്‍റി​​സ് (ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റ്, ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി അ​​സി​​സ്റ്റ​​ന്‍റ്, അ​​സി​​സ്റ്റ​​ന്‍റ് മൈ​​ൻ സ​​ർ​​വേ​​യ​​ർ, സെ​​ക്യൂ​​രി​​റ്റി ഗാ​​ർ​​ഡ്): പ​​ത്ത്/ പ്ല​​സ് വ​​ൺ ജ​​യം; 8200.

പ്രാ​​യം: 18 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​ക​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പ്: യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്ക് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഡോ​​ക്യു​​മെ​​ന്‍റ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ, മെ​​ഡി​​ക്ക​​ൽ എ​​ക്സ‌ാ​​മി​​നേ​​ഷ​​ൻ എ​​ന്നി​​വ​​യും ഉ​​ണ്ടാ​​കും. നാ​​ഷ​​ണ​​ൽ അ​​പ്ര​​ന്‍റി​​സ്‌​​ഷി​​പ് ട്രെ​​യി​​നിം​​ഗ് പോ​​ർ​​ട്ട​​ലാ​​യ https://nats.education.gov.in ൽ ​​മും​​ബൈ വെ​​സ്റ്റേ​​ൺ റീ​​ജ​​നു കീ​​ഴി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ.

www.secl-cil.in

Tags : CAREER DEEPIKA Secl-cil

Recent News

Corehub Up