പ്രതീകാത്മക ചിത്രം
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍( എല്‍ബിഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 545 ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് ഒന്‍പത്.
സംസ്ഥാനങ്ങളും ഒഴിവും: കേരളത്തില്‍ ഒഴിവുകളില്ല. ആന്ധ്രപ്രദേശ്-4, ഗുജറാത്ത്-77, കര്‍ണാടക-78, അസം-85, മഹാരാഷ്ട്ര-67, തെലങ്കാന-41, തമിഴ്നാട്-51, പശ്ചിമ ബംഗാള്‍-80, ജമ്മു & കാഷ്മീര്‍-9, ലഡാക്ക്-2, അരുണാചല്‍പ്രദേശ്-4, മണിപ്പുര്‍-6, മേഘാലയ-8, മിസോറം-5, നാഗാലാന്‍ഡ്-5, സിക്കിം-5, ത്രിപുര-18.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്/റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ക്ലറിക്കല്‍/ ഓഫീസര്‍ കേഡറില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് അപേക്ഷിക്കുക.
പ്രായം: 2030. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമുക്തഭടന്മാര്ക്കും ഇളവുണ്ട്. ശമ്പളം: 48,480-85,920 രൂപ.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. റീസണിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ഡേറ്റ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രിട്ടേഷന്‍, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍/ ഇക്കണോമി/ ബാങ്കിംഗ് അവയര്‍നെസ് എന്നീ ഭാഗങ്ങളില്‍നിന്ന് 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. മൂന്നു മണിക്കൂര്‍ സമയം.
അപേക്ഷാഫീസ്: എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 59 രൂപ. മറ്റുള്ളവര്‍ക്ക് 1180 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം: https://pnb.bank.in
Tags : CAREER DEEPIKA