സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊ ബേഷണറി ഓഫീസർമാരുടെ തിര ഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1500 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ 2026 ഓഗസ്റ്റിൽ നടക്കും. കേരളത്തിൽ പത്ത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ശമ്പള സ്കെയിൽ: 48,480-85,920 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും 30.09.2026-നകം പാസായതിന്റെ സർട്ടിഫിക്കറ്റ് അഭിമുഖസമയത്ത് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം. മെഡിക്കൽ, എൻജിനിയറിംഗ്, സി.എ., കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പ്രായം: 2026 ഏപ്രിൽ 1ന് 21-30 വയസാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ എസ് സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻസിഎൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ -10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസിളവ്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 750 രൂപയാണ് ഫീസ് (എസ്.സി, എസ്. ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സർസൈസ്, അഭിമുഖം എന്നിവ നടത്തി യായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.
പരീക്ഷ: പ്രിലിമിനറി പരീക്ഷ ഒബ്ജക്ടീവ് മാതൃകയിൽ ഓൺലൈനായാണ് നടത്തുക. ഒരുമണിക്കൂറായിരിക്കും സമയം. നൂറ് ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയാണ് വിഷയങ്ങൾ. പ്രിലിമിനറി പരീക്ഷയിൽനിന്ന് ഒഴിവിന്റെ പത്തിരട്ടി പേരെയാണ് മെയിൻ പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക.
മെയിൻ പരീക്ഷ ഓൺലൈനായി നടത്തും. 230 മാർക്കിനായിരിക്കും പരീക്ഷ. ഇതിൽ 200 മാർക്കിന് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യ ങ്ങളും 30 മാർക്കിന് ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുമാണുണ്ടാവുക. മൂന്നരമണിക്കൂറാണ് പരി ക്ഷാസമയം. റീസണിംഗ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ജനറൽ അവെയർനസ്/ഇക്കോണമി/ ബാങ്കിംഗ് നോളജ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയായിരിക്കും വിഷയങ്ങൾ.
പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിൻ പരീക്ഷയ്ക്ക് എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ടാവും. ലക്ഷദ്വീപിലെ കവരത്തിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് കേന്ദ്രമുണ്ട്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചി ട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://sbi.bank.in/web/careers/current-openings-ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 8.
WEBSITE: https://sbi.bank.in.
Tags : CAREER DEEPIKA SBI