സ്ഥിരം/കരാർ നിയമനം
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്ഥിരനിയമനമുള്ള തസ്തികകളും ഒഴിവും: സീനിയർ മാനേജർ( ക്രെഡിറ്റ് അനലിസ്റ്റ്) -38, മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്)-4, ചീഫ് മാനേജർ(ക്രെഡിറ്റ് അനലിസ്റ്റ്)-1, സീനിയർ മാനേജർ(സിആൻഡ് ഐസി റിലേഷൻഷിപ്പ്)-36, ചീഫ് മാനേജർ(സിആൻഡ് ഐസി റിലേഷൻഷിപ്പ്)-7.
കരാർ നിയമനമുള്ള തസ്തികകളും ഒഴിവും: വൈസ് പ്രസിഡന്റ്-3 (റിലേഷൻഷിപ്പ് ഹെഡ് റിയൽ എസ്റ്റേറ്റ്-1, റിലേഷൻഷിപ്പ് ഹെഡ് MNCs-1, റിലേഷൻഷിപ്പ് ഹെഡ് ക്രെഡിറ്റ് ലൈറ്റ് ക്ലയന്റ-1), ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്-14(ഹെഡ് മാർക്കറ്റ് ഇന്റലിജൻസ്-1, ഹെഡ് പ്രോഡക്ട് സെയിൽസ് ട്രാൻസാക്ഷൻ ബാങ്കിംഗ്-1, സീനിയർ റിലേഷൻഷിപ്പ് മാനേജർ ക്രെഡിറ്റ് ലൈറ്റ് / കോൺഗ്ലോമറേറ്റ്/MNC/റിയൽ എസ്റ്റേറ്റ്/കോർപറേറ്റ് ബാങ്കിംഗ്-12), അസിസ്റ്റന്റ് വൈസ്പ്രസിഡന്റ് II-37 (കോൺ ഗ്ലോമറേറ്റ്/ റിയൽ എസ്റ്റേറ്റ് -2, പ്രൊഡക്ട് മാനേജർ കോർപറേറ്റ് ബാങ്കിംഗ്-3, സീനിയർ പ്രൊഡക്ട് സെയിൽസ് മാനേജർ-2, റിലേഷൻ ഷിപ്പ് മാനേജർ ക്രെഡിറ്റ് ലൈറ്റ്/കോൺഗ്ലോമറേറ്റ്/MNC/കോർപ്പറേററ്റ് ബാങ്കിംഗ്/റിയൽ എസ്റ്റേറ്റ്-30), അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് 1-11 (പ്രൊഡക്ട് സെയിൽസ് മാനേജർ (PSM)-ട്രാൻസാക്്ഷൻ ബാങ്കിംഗ്-4. ക്രെഡിറ്റ് ലൈറ്റ്/MNC/റിയൽ എസ്റ്റേറ്റ്/ കോൺ ഗ്ലോമറേറ്റ്-7), വൈസ് പ്രസിഡന്റ് -2 (എ.ഐ.-1, പ്ലാറ്റ്ഫോം എൻജിനിയറിംഗ്-1), ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് -3(ക്ലൗഡ് സിഒഇ-1, ഐടി ഇൻഫ്രാസ്ട്രെക്ചർ-1, പ്ലാറ്റ്ഫോം എൻജിനിയറിംഗ്-1).
എല്ലാ തസ്തികകളിലേക്കും യോഗ്യതയൊപ്പം പ്രവൃത്തിപരിചയം വേണം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: വൈസ് പ്രസിഡന്റ് (എഐ പ്ലാറ്റ്ഫോം എൻജിനിയറിംഗ്), ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (ക്ലൗഡ് സിഒഇഐടി ഇൻഫ്രാക്ചർ, പ്ലാറ്റ്ഫോം എൻജിനിയറിംഗ്) തസ്തികകളിലേക്ക് ജൂലൈ 10. മറ്റ് തസ്തികകളിലേക്ക് ജൂലൈ 7.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www. bankofbaroda.bank.in
Tags : CAREER DEEPIKA BANK