Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Accused

നടി ആക്രമണക്കേസ്: രണ്ടാം പ്രതിയുടെ ശിക്ഷ മരവിപ്പിക്കാതെ ഹൈക്കോടതി

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ര​​​ണ്ടാം​​​പ്ര​​​തി മാ​​​ര്‍ട്ടി​​​ന്‍ ആ​​​ന്‍റ​​​ണി​​​യു​​​ടെ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

20 വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​വി​​​ധി​​​ക്കെ​​​തി​​​രേ ന​​​ല്‍കി​​​യ അ​​​പ്പീ​​​ലി​​​ലെ ആ​​​വ​​​ശ്യ​​​മാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജാ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മി​​​ല്ലെ​​​ന്നും ഡ്രൈ​​​വ​​​ര്‍ മാ​​​ത്ര​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ല്‍ ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ലും നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ പ്ര​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ശ്ര​​​മ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. ഇ​​​ര​​​യു​​​ടെ മൊ​​​ഴി അ​​​വി​​​ശ്വ​​​സി​​​ക്കേ​​​ണ്ട ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​വു​​​മി​​​ല്ല.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം, സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​ക്കി​​​യ ആ​​​ഘാ​​​തം, സ്ത്രീ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​ര​​​ത്തേ ഒ​​​ന്നാം​​​പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ഹ​​​ര്‍ജി​​​ക​​​ളും കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

Latest News

Corehub Up