Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Crop Paddy

Palakkad

ര​ണ്ടാം​വി​ള നെ​ല്ലി​ന്‍റെ തു​ക കർഷകർക്ക് ഓ​ണ​ത്തി​നുമു​ന്പ് വി​ത​ര​ണംചെ​യ്യ​ണം

ചി​റ്റൂ​ർ: ര​ണ്ടാം​വി​ള നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക തു​ക ഓ​ണ​ത്തി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച ചി​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ല് സം​ഭ​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​ത്ത​ത് മൂ​ലം ക​ർ​ഷ​ക​ർ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. വാ​യ്പ​യെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യ​ത്. അ​ടു​ത്ത കൃ​ഷി​യി​റ​ക്കാ​ൻ സ​മ​യ​മാ​യി​ട്ടും മു​ന്പ​ത്തെ തു​ക ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന് വി​ല ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ടി​ശി​ക തു​ക പ​ലി​ശ​സ​ഹി​തം ഉ​ട​ൻ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ബി​ജെ​പി ജി​ല്ലാ ജ​ന​ൽ സെ​ക്ര​ട്ട​റി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൈ​ലാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ര​മേ​ശ് എ. ​ദ​ണ്ഡ​പാ​ണി, വി. ​ല​ക്ഷ്മ​ണ​കു​മാ​ർ, കെ. ​വി​നീ​ഷ്, പ്ര​മോ​ദ്നാ​യ​ർ, കെ.​ജി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up