പ്രതീകാത്മക ചിത്രം
ചിറ്റൂർ: രണ്ടാംവിള നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശിക തുക ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് കർഷകമോർച്ച ചിറ്റൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത് മൂലം കർഷകർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പയെടുത്തും കടംവാങ്ങിയുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും മുന്‍പത്തെ തുക ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കർഷകരുടെ അധ്വാനത്തിന് വില നൽകാതെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുടിശിക തുക പലിശസഹിതം ഉടൻ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും യോഗം മുന്നറിയിപ്പു നൽകി.
ബിജെപി ജില്ലാ ജനൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈലാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. രമേശ് എ. ദണ്ഡപാണി, വി. ലക്ഷ്മണകുമാർ, കെ. വിനീഷ്, പ്രമോദ്നായർ, കെ.ജി. അശോകൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Second crop paddy Onam