x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പ​ത്ത് ബോ​ട്ടു​ക​ൾ തി​രി​കെ​യെ​ത്തിയത് വ​ല​നി​റ​യെ കി​ളി​മീനുമാ​യി

വെബ് ഡെസ്ക്
Published: August 4, 2026 03:12 AM IST | Updated: August 4, 2026 03:12 AM IST

മു​ന​മ്പം ഹാ​ർ​ബ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ ബോ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വ​ച്ചി​രി​ക്കു​ന്ന കി​ളി മീ​നു​ക​ൾ

ചെ​റാ​യി : 52 ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ കി​ളി​മീ​ൻ, ക​ണ​വ, കി​നാ​വ​ള്ളി , ശീ​ലാ​വ് എ​ന്നീ മ​ത്സ്യ​ങ്ങ​ളു​മാ​യി തി​രി​ച്ചെ​ത്തി. 15 ഓ​ളം ബോ​ട്ടു​ക​ളാ​ണ് മു​ന​മ്പം മേ​ഖ​ല​യി​ലെ ഹാ​ർ​ബ​റു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ഒ​ന്നി​ന് പു​ല​ർ​ച്ചെ ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് പോ​യെ​ങ്കി​ലും കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​തെ തി​രി​ച്ചെ​ത്തി​യി​രു​ന്നു . തി​രി​ച്ചു പോ​രാ​തെ ക​ട​ലി​ൽ ആ​ങ്ക​ർ ചെ​യ്തി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മു​ന​മ്പം ഹാ​ർ​ബ​റി​ൽ അ​ടു​ത്ത​ത്. കി​ട്ടി​യ മ​ത്സ്യ​ത്തി​ന് മി​ക​ച്ച വി​ല ല​ഭി​ച്ചു. ചി​ല ബോ​ട്ടു​ക​ൾ​ക്ക് 11 ല​ക്ഷം രൂ​പ വ​രെ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം കാ​ള​മു​ക്ക് മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ൽ നി​ന്നു​പോ​യ ബോ​ട്ടു​ക​ളി​ൽ എ​ൻ​ജി​ൻ ത​ക​രാ​റാ​യി തി​രി​ച്ചു ക​യ​റി​യ ചി​ല ബോ​ട്ടു​ക​ൾ അ​ല്ലാ​തെ മ​ത്സ്യ​വു​മാ​യി ഒ​രു ബോ​ട്ടും എ​ത്തി​യി​ല്ല.

Tags : Nattuvishesham District News nets full of catfish.

Recent News

Corehub Up