x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി​ലോ​റി​ക്കു പി​ന്നിൽ മിനിലോറിയിടിച്ച് ഒരാൾക്കു പരിക്ക്


Published: August 4, 2026 04:00 AM IST | Updated: August 4, 2026 04:00 AM IST

അ​​പ​​ക​​ടം

കോ​​ട്ട​​യം: കോ​​ടി​​മ​​ത​​യി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ത​​ടി​​ലോ​​റി​​ക്കു പി​​ന്നി​​ല്‍ മി​​നി​​ലോ​​റി ഇ​​ടി​​ച്ചു​ക​​യ​​റി മി​നി​ലോ​റി ഡ്രൈ​​വ​​ര്‍​ക്ക് പ​​രി​​ക്ക്. ത​​മി​​ഴ്‌​​നാ​​ട് മേ​​ട്ടു​​പ്പാ​​ള​​യം സ്വ​​ദേ​​ശി തു​​ള​​സി രാ​​മ​​നെ (51) കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

ട​​യ​​ര്‍ പ​​ഞ്ച​​റാ​​യ​​തോ​​ടെ​ ത​​ടി ലോ​​റി കോ​​ടി​​മ​​ത നാ​​ലു​​വ​​രി​​പ്പാ​​ത​​യി​​ലെ റോ​​ഡ് സൈ​​ഡി​​ല്‍ നി​​ര്‍​ത്തി​. ഈ ​​സ​​മ​​യം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് വാ​​ഴ​​ക്കു​​ല​​ക​​ള്‍ ഇ​​റ​​ക്കി​​യ​​ശേ​​ഷം തി​​രി​​കെ മേ​​ട്ടു​​പ്പാ​​ള​​യ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന മി​​നി​​ലോ​​റി ത​​ടി ലോ​​റി​​യു​​ടെ പി​​ന്നി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഡ്രൈ​​വ​​ര്‍ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്നാ​​ണ് സൂ​​ച​​ന. കാ​​ബി​​നു​​ള്ളി​​ല്‍ കു​​ട​​ങ്ങി​​യ തു​​ള​​സി രാ​​മ​​നെ (51) ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ഹൈ​​ഡ്രോ​​ളി​​ക്ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​ര​​മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ല്‍ ലോ​​റി വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണു പു​​റ​​ത്തെ​​ത്തി​​ച്ച​​ത്.
ഇ​​ദ്ദേ​​ഹ​​ത്തി​ന്‍റെ കാ​​ല്‍ സ്റ്റി​​യ​​റിം​ഗി​ന​​ടി​​യി​​ല്‍ കു​​ടു​​ങ്ങി​​പ്പോ​​യി​​രു​​ന്നു. കാ​​ലി​​നും മു​​ട്ടി​​നും ന​​ടു​​വി​​നും കാര്യമായ പ​​രി​​ക്കുണ്ട്.

Tags :

Recent News

Corehub Up