x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസി റോഡിൽ പലയിടത്തും വെള്ളക്കെട്ട്

ബെ​ന്നി ചി​റ​യി​ല്‍
Published: August 4, 2026 03:57 AM IST | Updated: August 4, 2026 03:57 AM IST

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​നി​ല​യി​ല്‍

ച​ങ്ങ​നാ​ശേ​രി: എ​ഴു​നൂ​റു​ കോ​ടിയോളം രൂ​പ മു​ട​ക്കി നി​ര്‍​മിച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല​ക​പ്പെ​ട്ടു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം. മ​ന​യ്ക്ക​ച്ചി​റ മു​ത​ല്‍ പ​ത്തി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ന​ത്ത​ മ​ഴ​യെത്തുട​ര്‍​ന്ന് പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ആ​റു​ക​ളി​ലൂ​ടെ കി​ഴ​ക്ക​ന്‍​വെ​ള്ളം ആ​ര്‍​ത്തി​ര​മ്പി എ​ത്തി​യ​തോ​ടെ​യാ​ണ് എ​സി ക​നാ​ല്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ് എ​സി റോ​ഡും പ്ര​ള​യ​ത്തി​ലാ​യ​ത്. ഇ​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. പ്ര​ത്യേ​കി​ച്ച്, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഈ ​റോ​ഡി​ലെ വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡ് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്ക​ത്ത​ക്ക​വി​ധം പു​ന​ര്‍ നി​ര്‍​മിക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ജ​ല​നി​ര​പ്പ് 2018ലേ​തി​നേ​ക്കാ​ളും ഉ​യ​ര്‍​ന്നാ​ലും അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ക, ഗ​താ​ഗ​തം സു​ഗ​മ​മാ​കു​ക എ​ന്നീ ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് എ​സി റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​ഴു​നൂ​റ് കോ​ടി​യോ​ളം രൂ​പ മു​ട​ക്കി ഏ​ഴു​വ​ര്‍​ഷ​ക്കാ​ലം​കൊ​ണ്ടാ​യി​രു​ന്നു നി​ര്‍​മാണം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തെ മ​ഴ​യി​ല്‍ത​ന്നെ എ​സി റോ​ഡ് ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

മ​ഴ ഇ​നി ശ​ക്ത​മാ​കു​ക​യും കി​ഴ​ക്ക​ന്‍ വെ​ള്ളം അ​തി​ശ​ക്ത​മാ​യി എ​ത്തു​ക​യും ചെ​യ്താ​ല്‍ എ​സി റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടുത​ല്‍ ശോചനീയമാകും. മ​ഹാ​പ്ര​ള​യ​കാ​ലത്തേക്കാൾ താ​ഴ്ന്ന ലെ​വ​ലി​ലാ​ണ് വെ​ള്ള​മെ​ങ്കി​ലും എ​സി റോ​ഡി​ല്‍ വെ​ള്ളം​ക​യ​റി​യ​ത് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും ക്ര​മ​ക്കേ​ടു​മാ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

നി​ര്‍​മാണം ഏ​റ്റെ​ടു​ത്ത ക​രാ​ര്‍ ക​മ്പ​നി​ക​ള്‍ റോ​ഡ് ഉ​യ​ര്‍​ത്തി നി​ര്‍​മിക്കു​ന്ന​കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തി​യി​ല്ല. നി​ര്‍​മാണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ മു​ഖം തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​റോ​ഡി​ന്‍റെ ദു​രി​തം അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ല്‍ ദേ​ശീ​യ​പാ​ത​യാ​യി ഉ​യ​ര്‍​ത്താ​ന്‍ കേ​ര​ള​സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഈ ​റോ​ഡ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള ര​ണ്ടു​വ​രി പാ​തയ്ക്കു പു​റ​മേ ര​ണ്ടു​വ​രി ആ​കാ​ശപ്പാത​കൂ​ടി നി​ര്‍​മി​ച്ച് നാ​ലു​വ​രി​യാ​ക്ക​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : nattu vishesham Waterlogging several points

Recent News

Corehub Up