x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ടുജെ​ട്ടി​യി​ല്‍ പോ​ള​ക്കെ​ട്ട്; ഗ​താ​ഗ​തം ദു​ഷ്‌​ക​രം


Published: August 4, 2026 03:51 AM IST | Updated: August 4, 2026 03:51 AM IST

പോ​ള​യും ചെ​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ് ച​ങ്ങ​നാ​ശേ​രി ബോ​ട്ടുജെട്ടി

ച​ങ്ങ​നാ​ശേ​രി: വെ​ള്ള​പ്പൊക്ക ഭീ​ഷ​ണി നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ന്ന ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ഗ​താ​ഗ​ത​ത്തി​നു ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ന്ന ബോ​ട്ടുജെ​ട്ടി​യി​ല്‍ തി​ങ്ങി നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന പോ​ള നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ട​നാ​ട​ന്‍ റോ​ഡു​ക​ള്‍ എ​ല്ലാം വെ​ള്ള​ത്താ​ല്‍ മു​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഏ​ക ആ​ശ്ര​യം ജ​ല​ഗ​താ​ഗ​തമാ​യി​രി​ക്കേ സ​ര്‍​ക്കാ​ര്‍ സ​ത്വര ന​ട​പ​ടി​ക​ള്‍ സ്വീകരിക്കണമെന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി സൈ​ബി അ​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : nattu vishesham hyacinth at the boat jetty

Recent News

Corehub Up