ഫാമിലി അപ്പോസ്തലേറ്റിന്റെയും ഡിഎഫ്സിയുടേയും മൈലക്കൊമ്പ് ഫൊറോന സംയുക്ത കണ്വന്ഷന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
മൈലക്കൊമ്പ്: ഫാമിലി അപ്പോസ്തലെറ്റിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മൈലക്കൊമ്പ് ഫൊറാന സംയുക്ത കണ്വന്ഷന് മൈലക്കൊമ്പ് സെന്റ് തോമസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. സമുദായ ശാക്തീകരണം ദീപികയിലൂടെ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഫൊറോന ഡയറക്ടര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോഷി ജോര്‍ജ്, ഡിഎഫ്സി ഫൊറോന പ്രസിഡന്റ് സജി ജെയിംസ്, സിസ്റ്റര്‍ റാണി പുത്തന്‍പുരയ്ക്കല്‍ എസ്എച്ച്, ജിജി നിജോ, ജോസ് പാലക്കുഴി, ലിസി ജോണി, മാത്യൂസ് മാറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു.
Tags : Nattuvishesham District News Milekhombu Forona Joint Convention