പ്രതീകാത്മക ചിത്രം
പൂണിത്തുറ: തൈക്കൂടം പ്രദേശത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഹെൽത്ത് വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, ചമ്പക്കര പബ്ലിക്ക് ഹെൽത്ത് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി.
ഹെൽത്ത് ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി ബോധവൽക്കരണവും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് നശിപ്പിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ കൗൺസിലർമാരായ വി.പി.ചന്ദ്രൻ, സേവ്യർ പി.ആന്റണി, ചമ്പക്കര പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.കെ.നെഹാം, ജില്ലാ വെക്ടർ കൺട്രോളർ കെ.വി.ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham District News Dengue fever Taikudam