വി.ഡി. സതീശന്
പറവൂര്‍: പറവൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പറവൂര്‍ നഗരസഭയിലും കുടിവെള്ളം പ്രശ്നത്തിന് പരിഹാരമായി പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടമായി വടക്കേകര പഞ്ചായത്തിലെ മാല്യങ്കര, ചെട്ടിക്കാട്, കുഞ്ഞിത്തൈ തുടങ്ങിയ പ്രദേശങ്ങളില്‍ ബോര്‍വെല്‍ സ്ഥാപിക്കും.
പറവൂര്‍ നഗരസഭ ചെയര്മാന് രമേഷ് ഡി.കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ക്ഷബാ മുഹമ്മദ്, പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷൈജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News Drinking water problem Paravur