x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ഭീ​തി​യൊ​ഴി​ഞ്ഞ പ​ക​ല്‍

വെബ് ഡെസ്ക്
Published: August 4, 2026 03:18 AM IST | Updated: August 4, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പ​ക​ല്‍ മ​ഴ മാ​റി നി​ന്ന​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. തീ​ര​ദേ​ശ​ത്തും ക​ഴി​ക്ക​ന്‍ മേ​ഖ​ല​യി​ലും മ​ഴ​യ്ക്ക് ശ​മ​നം​വ​ന്നി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ശ​ങ്ക അ​ക​ന്നു തു​ട​ങ്ങി. അ​തി​നി​ടെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ല്‍ ഇ​ന്നും ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​നാ​ശ​ത്തി​ന് പു​റ​മേ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇ​തു​വ​രെ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി​യ​തും ആ​ശ്വാ​സം പ​ക​രു​ന്നു.
മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ എ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ല്‍ നാ​ല്, കോ​ത​മം​ഗ​ലം, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കു​ക​ളി​ല്‍ ര​ണ്ടു വീ​ത​വും ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ 110 പേ​രെ​യാ​ണ് പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 40 പു​രു​ഷ​ന്മാ​രും 51 സ്ത്രീ​ക​ളും 19 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളും ക്യാ​മ്പു​ക​ളും സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​മാ​ലി ഭാ​ഗ​ത്തു​ള്ള ക്യാ​മ്പു​ക​ളി​ലും തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലെ ക്യാ​മ്പു​ക​ളി​ലും മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി

പ്ര​ധാ​ന ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യി​ല്‍ നി​ന്ന് താ​ഴ്ന്നു തു​ട​ങ്ങി. പെ​രാ​യാ​റി​ല്‍ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ്മ പോ​യി​ന്റി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടി​ന് ജ​ല​നി​ര​പ്പ് 2.61 മീ​റ്റ​റാ​ണ് കാ​ല​ടി​യി​ല്‍ 5.27 മീ​റ്റ​റും മം​ഗ​ല​പു​ഴ​യി​ല്‍ 2.71 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ലി​പ്പ​നി ജാ​ഗ്ര​ത വേ​ണം

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ലി​ന​ജ​ല​വു​മാ​യും മ​ണ്ണു​മാ​യും സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും ഗം​ബൂ​ട്ട്, കൈ​യു​റ എ​ന്നി​വ ധ​രി​ക്ക​ണം. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്ക​ണം. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി​രോ​ധ മ​രു​ന്ന് ല​ഭ്യ​മാ​ണ്.
പാ​മ്പ് ഉ​ണ്ടാ​കും, സൂ​ക്ഷി​ക്ക​ണം

മ​ഴ​മൂ​ലം മാ​ള​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി പാ​മ്പു​ക​ള്‍ വീ​ടു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​യ​റാ​ന്‍ പാ​മ്പു ക​ടി​യേ​ല്‍​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം.

വീ​ടി​നു​ള്ളി​ലും പ​രി​സ​ര​ത്തു​വി​റ​ക്, മ​റ്റു പാ​ഴ്‌​വ​സ്തു​ക്ക​ള്‍ എ​ന്നി​വ കൂ​ട്ടി​യി​ട​രു​ത്. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ട​രു​ത്. വീ​ടി​നു​ള്ളി​ല്‍ ടോ​ര്‍​ച്ച് ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളി​ല്ലാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​ത്രി ടോ​ര്‍​ച്ച് ഉ​പ​യോ​ഗി​ച്ച് മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക .പാ​ദ​ങ്ങ​ള്‍ മൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്ക​ണം.

Tags : Nattuvishesham District News rain

Recent News

Corehub Up