ഹാങ്ഷൗ: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ ഡബിൾസ് ജോഡിയായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് ഗ്രൂപ്പ് ബി രണ്ടാം മത്സരത്തിലും ജയം. ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ- മുഹമ്മദ് ഷോഹിബുൾ ഫിക്രി എന്നിവരെയാണ് സഖ്യം പരാജയപ്പെടുത്തിയത്.
ലോക എട്ടാം നന്പർ ജോഡികളായ ആൽഫിയൻ- ഫിക്രിക്കെതിരേ 21-11, 16-21, 21-11 സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി സാത്വിക്- ചിരാഗ് സഖ്യം ഗ്രൂപ്പിൽ ഒന്നാമതാണ്.
മൂന്നാം സീഡായ സാത്വിക്കും ചിരാഗും ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം സീഡായ ആരോണ്‍ ചിയയെയും സോ വൂയി യിക്കിനെയും നേരിടും.
നേരത്തേ ആദ്യ മത്സരത്തിൽ ചൈനയുടെ ചാങ് വാങ്-വെയ് കെങ് ലിയാങ് സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ സെറ്റ് പരാജയപ്പെട്ട ഇന്ത്യൻ സഖ്യം തുടർന്നുള്ള രണ്ട് സെറ്റും സ്വന്തമാക്കിയാണ് ജയം നേടിയത്. സ്കോർ 12-21, 22-20, 21-14.