Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second-crop Paddy Cultivation Faces

Palakkad

​ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ

നെ​ന്മാ​റ: ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള ഇ​ട​തു​ക​ര ക​നാ​ലി​ൽ ഇ​ന്ന് വെ​ള്ളം തു​റ​ക്കും. വ​ല​തു​ക​ര ക​നാ​ലി​ൽ 20 ന് ​ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ ഇ​ട​തു​ക​ര ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ങ്കി​ലും ഒ​ന്നാം ടേ​ൺ പ്ര​കാ​രം അ​യി​ലൂ​ർ ബ്രാ​ഞ്ച് ക​നാ​ലി​ലേ​ക്കും തു​ട​ർ​ന്ന് ക​ൽ​ച്ചാ​ടി, ക​യ​റാ​ടി ബ്രാ​ഞ്ച് ക​നാ​ലു​ക​ളി​ലേ​ക്കു​മാ​ണ് വെ​ള്ളം എ​ത്തി​ക്കു​ക.

ക​ഴി​ഞ്ഞ 11-ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഡാം ​ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ര​ണ്ടാം​വി​ള ജ​ല​സേ​ച​ന​ത്തി​നാ​യി ഇ​ട​തു​ക​ര ക​നാ​ൽ തു​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ത്തു​ണ്ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ ജ​ല​വി​ത​ര​ണ ക​ല​ണ്ട​ർ ജ​ല​സേ​ച​ന വ​കു​പ്പ് ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​ഴു​ദി​വ​സംവീ​തം ഇ​രു ക​നാ​ലു​ക​ളി​ലും വെ​ള്ളം ന​ൽ​കു​ക​യും തു​ട​ർ​ന്ന് അ​ഞ്ചു​ദി​വ​സം ഇ​ട​വേ​ള അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു സ്വീ​ക​രി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ ജ​ല​ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കാ​ര്യ​ക്ഷ​മ​മാ​യ ജ​ല​വി​ത​ര​ണ​ക്ര​മം ന​ട​പ്പാ​ക്കി​യാ​ൽ 40 ദി​വ​സ​ത്തേ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

55 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 38.5 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്. ര​ണ്ടാം​വി​ള ജ​ല​സേ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉള്ള​ത്. ര​ണ്ടാം​വി​ള ജ​ല​സേ​ച​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പോ​ത്തു​ണ്ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള ക​നാ​ലു​ക​ൾ, കാ​ഡ ക​നാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

അ​തേ​സ​മ​യം ര​ണ്ടാം​വി​ള​യു​ടെ ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മൂ​പ്പു​കു​റ​ഞ്ഞ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്ക​ലും ചേ​റു​വി​ത​യും ന​ട​ത്തി​യ​ത്. വേ​ന​ൽ​മ​ഴ​യ്ക്കും തു​ലാ​വ​ർ​ഷ​ത്തി​നും പു​റ​മെ ക​നാ​ൽ​വെ​ള്ളം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത്ത​വ​ണ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ല്ലാ​തെ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ശ​ങ്ക.

ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ പാ​ട​ങ്ങ​ൾ വെ​ള്ള​മി​ല്ല

പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​റി​ച്ചു​ന​ട​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​. ചു​രു​ക്കം ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് മോ​ട്ടോ​റും പ​മ്പും ഉ​പ​യോ​ഗി​ച്ച് സ്വ​ന്തമായി ജ​ല​സേ​ച​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള​ത്.കൈ​പ്പ​ഞ്ചേ​രി ക​ർ​ഷ​ക​നാ​യ മു​ര​ളീ​ധ​ര​ന്‍റെ മ​ങ്ങാ​ട്ടെ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​ന​ടീ​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഉ​ണ​ക്കു​ഭീ​ഷ​ണി ശ​ക്ത​മാ​യ​തോ​ടെ മോ​ട്ടോ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം അ​ടി​ച്ചു​തു​ട​ങ്ങി. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​വി​ത​ര​ണ​ത്തെ​യും മ​ഴ​യെ​യും ആ​ശ്ര​യി​ച്ചാ​ണ് ര​ണ്ടാം​വി​ള ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് വെ​ള്ളം തു​റ​ന്നാ​ലും അ​യി​ലൂ​ർ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്താ​ൻ മൂ​ന്നോ നാ​ലോ ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​കാ​ല​താ​മ​സം മൂ​ലം ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കി​യ പാ​ട​ങ്ങ​ളി​ൽ ഉ​ണ​ക്കു​ഭീ​ഷ​ണി രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

Latest News

Corehub Up