Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Tightened

സി​യാം​ഗ് പ​ദ്ധ​തി​ക്കെ​തി​രെ വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​ന് സാ​ധ്യ​ത; 34 ക​മ്പ​നി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചു

ഇ​റ്റാ​ന​ഗ​ർ: സി​യാം​ഗ് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ സി​യാം​ഗ് താ​ഴ്‌​വ​ര​യി​ൽ സു​ര​ക്ഷ​ശ​ക്ത​മാ​ക്കി. ന​വി മും​ബൈ​യി​ൽ​നി​ന്ന് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്‌​സ് ക​മ്പ​നി​ക​ളെ  അ​ധി​ക​സേ​ന​യാ​യി എ​ത്തി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. അ​സ​മി​ലെ ദി​ബ്രു​ഗ​ഢ്, ശി​വ​സാ​ഗ​ർ, ജോ​ർ​ഹ​ട്ട്, നാ​ഗാ​വ്, ന​ൽ​ബാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കേ​ന്ദ്ര റി​സ​ർ​വ് പൊ​ലി​സ് സേ​ന​യെ​യും താ​ഴ്‌​വ​ര​യി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ൽ ആ​കെ 34 കേ​ന്ദ്ര സാ​യു​ധ പൊ​ലി​സ് സേ​നാ ക​മ്പ​നി​ക​ളെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി വ​നി​താ റാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സി​യാം​ഗ് ജി​ല്ല​യി​ൽ അ​ണ​ക്കെ​ട്ടി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു. എ​ൻ​എ​ച്ച്പി​സി​യു​ടെ പ്രാ​ദേ​ശി​ക ഓ​ഫീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. 

പ​ല​യി​ട​ങ്ങ​ളി​ലും തീ​വ​യ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും എം​എ​ൽ​എ​മാ​രു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​യാം​ഗ് താ​ഴ്‌​വ​ര​യി​ൽ സു​ര​ക്ഷ​ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.  ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 21 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും എ​ട്ടു​പേ​രെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up