x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​രു​​മേ​​ലി-​​ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി

വെബ് ഡെസ്ക്
Published: August 2, 2026 11:07 PM IST | Updated: August 2, 2026 11:07 PM IST

എ​​രു​​മേ​​ലി: ക​​ന​​ത്ത മ​​ഴ​​യി​​ൽ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ലെ പാ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് വെ​​ള്ളം ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും മാ​​സ​​പൂ​​ജ​​യ്ക്ക് ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് തീ​​ർ​​ഥാ​​ട​​ക​​ർ എ​​ത്തു​​ന്ന​​ത് മു​​ൻ​​നി​​ർ​​ത്തി സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി പോ​​ലീ​​സ്. ശ​​ബ​​രി​​മ​​ല സ​​മാ​​ന്ത​​ര പാ​​ത​​യി​​ലെ മൂ​​ക്ക​​ൻ​​പെ​​ട്ടി, എ​​യ്ഞ്ച​​ൽ​​വാ​​ലി പാ​​ല​​ങ്ങ​​ൾ ആ​​ണ് വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ​​നി​​ന്ന് അ​​ൽ​​പ്പം മു​​ക്ത​​മാ​​യ​​ത്.

അ​​തേ​​സ​​മ​​യം അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ്, കു​​റു​​മ്പ​​ൻ​​മു​​ഴി പാ​​ല​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. ക​​ണ​​മ​​ല​​യി​​ലെ പ​​ഴ​​യ കോ​​സ്‌​​വേ പാ​​ല​​വും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. എ​​രു​​മേ​​ലി​​യി​​ലെ ഓ​​രു​​ങ്ക​​ൽ ക​​ട​​വ് പാ​​ല​​ത്തി​​ൽ​​നി​​ന്ന് വെ​​ള്ളം ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും അ​​പ​​ക​​ട സാ​​ധ്യ​​ത മു​​ൻ​​നി​​ർ​​ത്തി പാ​​ല​​ത്തി​​ൽ ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ശ​​ബ​​രി​​മ​​ല പാ​​ത​​ക​​ളി​​ലെ ന​​ദി​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലും അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ കു​​ളി​​ക്കാ​​ൻ ഇ​​റ​​ങ്ങു​​ന്ന​​ത് ത​​ട​​ഞ്ഞി​​ട്ടു​​ണ്ട്. പ്ര​​ധാ​​ന ക​​ട​​വു​​ക​​ളി​​ൽ പോ​​ലീ​​സ് ഡ്യൂ​​ട്ടി​​യി​​ലു​​ണ്ട്.

പ​​മ്പാ​​വാ​​ലി ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ൽ ക​​ണ​​മ​​ല ഇ​​റ​​ക്കം ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ മ​​ണ്ണി​​ടി​​ച്ചി​​ൽ ഉ​​ണ്ടാ​​യ​​ത് നീ​​ക്കി ഗ​​താ​​ഗ​​ത ത​​ട​​സം പ​​രി​​ഹ​​രി​​ച്ചെ​​ങ്കി​​ലും പ​​ല​​യി​​ട​​ത്തും വെ​​ള്ള​​ക്കെ​​ട്ട് അ​​പ​​ക​​ട സാ​​ധ്യ​​ത സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.
മേ​​ഖ​​ല​​യി​​ൽ വ്യാ​​പ​​ക​​മാ​​യി കൃ​​ഷി നാ​​ശ​​ങ്ങ​​ൾ സം​​ഭ​​വി​​ച്ച​​ത് ഉ​​ൾ​​പ്പെ​​ടെ വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​ക​​ളു​​ടെ ക​​ണ​​ക്ക് റ​​വ​​ന്യു വ​​കു​​പ്പ് ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. എ​​രു​​മേ​​ലി ടൗ​​ണി​​ന് സ​​മീ​​പം സ​​ർ​​ക്കാ​​ർ ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി, കൃ​​ഷി ഭ​​വ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി നാ​​ശ​​ന​​ഷ്‌​​ടം നേ​​രി​​ട്ടി​​രു​​ന്നു.

Tags : Nattuvishesham Districtnews Security tightened

Recent News

Corehub Up