Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecurityAlert

Europe

യൂ​റോ​പ്പി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ; ജ​ർ​മ​നി​യി​ലേ​ക്കും വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്

ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വി​നെ​തി​രേ ഫ്രാ​ൻ​സി​ലും ഇ​റ്റ​ലി​യി​ലും വ​ലി​യ തോ​തി​ലു​ള്ള ക​ലാ​പ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും കൊ​ള്ള​യും തു​ട​രു​ക​യാ​ണ്.

ഫ്രാ​ൻ​സി​ൽ മാ​ത്രം 5,50,000-ത്തോ​ളം ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങു​ക​യും അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ 1,800-ല​ധി​കം പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. നൂ​റു​ക ക​ണ​ക്കി​ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ റൗ​ണ്ട് ഹൗ​സ് ക​ത്തു​ന്നു

ഫ്രാ​ൻ​സി​ലെ ലി​മോ​ഗ​സ് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മു​ൻ​സി​പ്പ​ൽ കെ​ട്ടി​ട​ത്തി​ന് തീ​യി​ട്ട​ത് വ​ലി​യ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​സി ജ​ർ​മ​നി​ക്കെ​തി​രേ പോ​രാ​ടി​യ ഫ്ര​ഞ്ച് പ്ര​തി​രോ​ധ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​മു​ഖ കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​കെ​ട്ടി​ടം. പാ​രീ​സ്, മാ​ർ​സൈ​ൽ, ലി​യോ​ൺ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ക​ന​ത്ത അ​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫ്രാ​ൻ​സി​ന് പു​റ​മെ ഇ​റ്റ​ലി​യു​ടെ ഫാ​ഷ​ൻ ത​ല​സ്ഥാ​ന​മാ​യ മി​ലാ​നി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി ക​ന​ത്ത സം​ഘ​ർ​ഷ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും അ​ര​ങ്ങേ​റി. കു​റ​ഞ്ഞ​ത് 160 പേ​രെ​യാ​ണ് അ​വി​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ക​ന​ത്ത ഭീ​ഷ​ണി: വി​ദ​ഗ്ധ​ർ

ഈ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ക്കാ​ര​ല്ലെ​ന്നും മ​റി​ച്ച് അ​ക്ര​മ​ണോ​ത്സു​ക​രാ​യ ഇ​ട​ത് തീ​വ്ര​വാ​ദി​ക​ളും ചി​ല കു​ടി​യേ​റ്റ ഗ്രൂ​പ്പു​ക​ളു​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഈ ​തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ബോ​ധ​പൂ​ർ​വം ഹൈ​ജോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് തീ​വ്ര​വാ​ദ വി​ദ​ഗ്ധ​നാ​യ അ​ഹ്മ​ദ് മ​ൻ​സൂ​ർ വ്യ​ക്ത​മാ​ക്കി. ഈ ​അ​ക്ര​മ​ങ്ങ​ൾ ജ​ർമ​നി​യി​ലേ​ക്കും പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ജ​ർ​മ​നി​യി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ ചി​ല ഇ​ട​ത് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും സ്കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ള്ള ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ൾ പെ​ട്ടെ​ന്ന് ത​ന്നെ വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ർധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വും കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ളും

ഫ്രാ​ൻ​സി​ലെ​യും യൂ​റോ​പ്പി​ലെ​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് കാ​ര​ണം കൃ​ത്യ​ത​യി​ല്ലാ​ത്ത കു​ടി​യേ​റ്റ ന​യ​ങ്ങ​ളാ​ണെ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​സ്‌​ലാം വി​ദ​ഗ്ധ​യാ​യ സു​സാ​നെ ശ്രോ​റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചി​ല ന​ഗ​ര​ങ്ങ​ളി​ലെ വ​ലി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ല​ഫി​സ്റ്റ് ഗ്രൂ​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വ്, ഉ​യ​ർ​ന്ന വാ​ട​ക, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ കു​റ​വ് എ​ന്നി​വ​യും ജ​ന​ങ്ങ​ളെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഈ ​അ​ര​ക്ഷി​താ​വ​സ്ഥ യൂ​റോ​പ്പി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ത​ന്നെ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up