Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sedition

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന ഫോ​ട്ടോ പ്രചരിപ്പിച്ച സംഭവം; കു​റ്റം തെ​ളി​ഞ്ഞാ​ല്‍ രാ​ജ്യ​ദ്രോ​ഹ​വ​കു​പ്പ് ചേ​ര്‍​ക്കു​മെ​ന്ന് പോലീ​സ്

ആ​ലു​വ: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ര്‍​ദ്ധ​ന​ഗ്ന ഫോ​ട്ടോ കൃ​തൃ​മ​മാ​യി നി​ര്‍​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റം തെ​ളി​ഞ്ഞാ​ല്‍ രാ​ജ്യ​ദ്രോ​ഹ​വ​കു​പ്പ് ചേ​ര്‍​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന്കാ​സ​ര്‍​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ്. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ് സിം​ഗി​ന് ചി​റ്റാ​രി​ക്കാ​ല്‍ എ​സ്എ​ച്ച്ഒ ന​ല്‍​കി​യ മ​റു​പ​ടി ക​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്തി​ട്ടി​ല്ലെ​ന്ന പ​രാ​തി  അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ്സി​ഗ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ര​ണ്ട് പേ​രെ പ്ര​തി​ക​ളാ​ക്കി ചി​റ്റാ​രി​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി.  

ഈ​സ്റ്റ് എ​ളേ​രി എ​ന്ന വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ക​ലാ​പം ഉ​ണ്ടാ​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന ഫോ​ട്ടോ കൃ​തൃ​മ​മാ​യി നി​ര്‍​മ്മി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ പോ​സ്റ്റ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍.

Latest News

Corehub Up