പ്രതീകാത്മക ചിത്രം
ആലുവ: മുഖ്യമന്ത്രിയുടെ അര്‍ദ്ധനഗ്ന ഫോട്ടോ കൃതൃമമായി നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ രാജ്യദ്രോഹവകുപ്പ് ചേര്‍ത്ത് അന്വേഷണം തുടരുമെന്ന്കാസര്ഗോഡ് ചിറ്റാരിക്കാല്‍ പോലീസ്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ് സിംഗിന് ചിറ്റാരിക്കാല്‍ എസ്എച്ച്ഒ നല്കിയ മറുപടി കത്തിലാണ് ഇത് സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയത്.
കേസിന്റെ ഗൗരവം കണക്കിലെടുത്തുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന പരാതി അഡ്വ. കുളത്തൂര്‍ ജയ്സിഗ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് പേരെ പ്രതികളാക്കി ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് രേഖാമൂലം വ്യക്തമാക്കി.
ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് കൂട്ടായ്മയില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ പ്രതികള്‍ മുഖ്യമന്ത്രിയുടെ അര്‍ദ്ധനഗ്ന ഫോട്ടോ കൃതൃമമായി നിര്‍മ്മിച്ച് അദ്ദേഹത്തിന് അപമാനകരമാകുന്ന രീതിയില്‍ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍.
Tags : VD Satheesan Police Sedition cyber crime Deepika DeepikaNewspaper NewsUpdate Headlines