ഗോഹട്ടി: പ്രശസ്ത ഗായകൻ സീമന്ത ശേഖർ ആസാം സ്റ്റേറ്റ് ഫിലിം (ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ്) കോർപറേഷൻ ചെയർമാൻസ്ഥാനം രാജിവച്ചു. ഇവർ ബിജെപിയിൽനിന്നു രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി. ആസാം മുഖ്യമന്ത്രിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയയ്ക്കും സീമന്ത രാജിക്കത്ത് കൈമാറി.
2020ൽ ബിജെപിയിൽ ചേർന്ന സീമന്ത 2022ൽ ഫിലിം കോർപറേഷൻ ചെയർമാനായി. 2029 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആസാം ബിജെപിയുടെ പ്രചാരണഗാനം സംവിധാനം ചെയ്തത് സീമന്തയായിരുന്നു.