Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sena MPs

ശി​വ​സേ​ന എം​പി​മാ​രു​ടെ ല​യ​നം: ഹ​ർ​ജി മാ​റ്റി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശി​​​​വ​​​​സേ​​​​ന എം​​​​പി​​​​മാ​​​​രു​​​​ടെ ല​​​​യ​​​​നം ശ​​​​രി​​​​വ​​​​ച്ചു​​​​കൊ​​​​ണ്ട് ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് സു​​​​പ്രീം​​​​കോ​​​​ട​​​​തി ര​​​​ണ്ടാ​​​​ഴ്ച​​​​ത്തേ​​​​ക്കു മാ​​​​റ്റി. നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടും സ്‌​​​​പീ​​​​ക്ക​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ, അ​​​​ലോ​​​​ക് ആ​​​​ര​​​​ധെ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണു ന​​​​ട​​​​പ​​​​ടി.

എം​​​​പി​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​യോ​​​​ഗ്യ​​​​താ​​​​ഹ​​​​ർ​​​​ജി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ല​​​​യ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കാ​​​​ൻ സ്പീ​​​​ക്ക​​​​ർ​​​​ക്കു അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ക​​​​പി​​​​ൽ സി​​​​ബ​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കൂ​​​​ടാ​​​​തെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മറുപടിക്കുള്ള അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം ക​​​​ഴി​​​​ച്ചു​​​​കൂ​​​​ട്ടാ​​​​നാ​​​​ണ് എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ കേ​​​​സ് നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​ന്നാ​​​​ൽ, എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മേ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കൂ​​​​വെ​​​​ന്നു​​​​മാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ട്.

Latest News

Corehub Up