Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Citizen

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ വി​ശേ​ഷ് സ​മ്മാ​ന്‍

കൊ​​​​ച്ചി: ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ മു​​​​തി​​​​ര്‍​ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍​ക്ക് ആ​​​​രോ​​​​ഗ്യ​​​പ​​​​രി​​​​ച​​​​ര​​​​ണ നേ​​​​ട്ട​​​​ങ്ങ​​​​ളും കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി​​​​യാ​​​​യി ഡോ​​​​ര്‍​സ്റ്റെ​​​​പ്പ് ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ്രീ​​​​മി​​​​യം സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടാ​​​​യ ബോ​​​​ബ് സീ​​​​നി​​​​യ​​​​ര്‍ സി​​​​റ്റി​​​​സ​​​​ണ്‍ വി​​​​ശേ​​​​ഷ് സ​​​​മ്മാ​​​​ന്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 60 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കു മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള​​​​താ​​​​ണ് അ​​​​ക്കൗ​​​​ണ്ട്.

ആ​​​​റു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു​​​വ​​​​രെ സൗ​​​​ജ​​​​ന്യ ഓ​​​​ണ്‍​ലൈ​​​​ന്‍ ഡോ​​​​ക്ട​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​ന്‍, മ​​​​രു​​​​ന്നു​​​​ക​​​​ള്‍​ക്കും രോ​​​​ഗ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കും ഇ​​​​ള​​​​വു​​​​ക​​​​ള്‍, പ്ര​​​​തി​​​​മാ​​​​സം ര​​​​ണ്ടു ത​​​​വ​​​​ണ വ​​​​രെ കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി​​​​യാ​​​​യി ഡോ​​​​ര്‍​സ്റ്റെ​​​​പ്പ് ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up