ഡാളസ്: മാർത്തോമ്മാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ് (എസ്സിഎഫ്) പ്രത്യേക പ്രാർഥനാ യോഗം തിങ്കളാഴ്ച രാത്രി എട്ടിന് (ഇഎസ്ടി) സംഘടിപ്പിക്കുന്നു. സൗത്ത് വെസ്റ്റ് റീജിയൺ സെന്റർ എ-യാണ് ആതിഥേയത്വം വഹിക്കുന്നത്.
റവ ഡോ. മാർട്ടിൻ ആൽഫോൺസാണ് (മാരാമൺ കൺവൻഷൻ സ്പീക്കർ) യോഗത്തിൽ സന്ദേശം നൽകും. സൂം ഐഡി: 890 2005 9914, പാസ്കോഡ്: prayer.
ഭദ്രാസനത്തിലെ സീനിയർ സിറ്റിസൺസ് ഫെലോഷിപ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (എൻഎഡി എസ്സിഎഫ് പ്രസിഡന്റ്), റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയേക്കൽ (എസ്സിഎഫ് സെക്രട്ടറി) സി. വി. സൈമൺ കുട്ടി (എസ്സിഎഫ് ട്രഷറർ) എന്നീ ഭാരവാഹികൾ അറിയിച്ചു.
Tags : prayer meeting marthoma senior citizen usa