തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ടീമിനേയും കേരളത്തിൽ എത്തിച്ച് കളിപ്പിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പടെയുള്ള അഴിമതി നിരോധന നിയമത്തിലെ നാലു വകുപ്പുകളാണ് ചുമത്തുന്നത്.
അഴിമതി നിരോധന നിയമം ചുമത്തി കേസെടുക്കാൻ കഴിഞ്ഞ ദിവസം ഗവർണർ അനുമതി നൽകിയിരുന്നു.