തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റിയിൽ ഉദ്യോഗസ്ഥർ ഗുരുതരമായ അനാസ്ഥ കാണിക്കുകയാണെന്നും വകുപ്പിൽ സമൂലമായ തിരുത്തലും പൊളിച്ചെഴുത്തും അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ്.
കുടിവെള്ളം ആഴ്ചകളോളം മുടങ്ങുന്ന അവസ്ഥയുണ്ട്. മണിക്കൂറുകൾ കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ദിവസങ്ങളോളം നീളുന്നതു ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലമാണ്. ഇങ്ങനെയുള്ള ധാരാളം ഉദ്യോഗസ്ഥർ ഉണ്ട്. ഇവരെ ഇനി അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇനി മുതൽ പൈപ്പിനായി റോഡ് വെട്ടിപ്പൊളിച്ചാൽ പൊതുമരാമത്തു വകുപ്പായിരിക്കും റോഡുകളുടെ മെയിന്റനൻസ് പണികൾ നടത്തുക. വാട്ടർ അഥോറിറ്റി ഇതിന്റെ തുക നൽകുമെന്നും മന്ത്രി വ്യക്തമാക്കി.