Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeriousViolation

കി​ഫ്ബി​ക്ക് സ​ര്‍​ക്കാ​ര്‍ ഗാര​ന്‍റി അ​നു​വ​ദി​ച്ച​തി​ല്‍ ഗു​രു​ത​ര​ ച​ട്ട​ലം​ഘ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ച​​​​ട്ട​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ധ​​​​ന​​​​വ​​​​കു​​​​പ്പ് എ​​​​ക്‌​​​​സ്ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ടി​​​​യാ​​​​യ കി​​​​ഫ്ബി സി​​​​ഇ​​​​ഒ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം 18,450 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റി ന​​​​ല്‍​കി 2025 മാ​​​​ര്‍​ച്ചി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

കി​​​​ഫ്ബി സി​​​​ഇ​​​​ഒ കൂ​​​​ടി​​​​യാ​​​​യ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കെ.എം.​​​​ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന് 2025 ജൂ​​​​ണ്‍ വ​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഒ​​​​പ്പി​​​​ടു​​​​ന്ന​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 2025 ജൂ​​​​ണ്‍ 13ന് ​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി​​​​യാ​​​​ണ് കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഒ​​​​പ്പി​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത്. റൂ​​​​ള്‍​സ് ഓ​​​​ഫ് ബി​​​​സി​​​ന​​​​സ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഒ​​​​രു സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

റൂ​​​​ള്‍​സ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സി​​​​ല്‍ പ്ര​​​​ത്യേ​​​​ക ഭേ​​​​ദ​​​​ഗ​​​​തി(2) വ​​​​രു​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത് . അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​ല്ലാ​​​​ത്ത പ​​​​ദ​​​​വി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു മു​​​​ന്‍​പ് 2025 മാ​​​​ര്‍​ച്ച് 24ന് ​​​​ഇ​​​​റ​​​​ക്കി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റിയി​​​​ല്‍ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം ഒ​​​​പ്പി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ധി​​​​ക ഗാര​ന്‍റി കി​​​​ഫ്ബി​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ന്ന​​​​ത്തെ ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. പി​​​​ന്നീ​​​​ട് ഇ​​​​ല്ലാ​​​​ത്ത അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു വാ​​​​യ്പ​​​​യ്ക്കു​​​​ള്ള ഗ്യാ​​​​ര​​​​ന്‍റിയി​​​​ല്‍ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം ഒ​​​​പ്പി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ല്‍. കി​​​​ഫ്ബി​​​​യു​​​​ടെ പ​​​​ഠ​​​​ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലും ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ടി​​​​യാ​​​​യ കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന കാ​​​​ര്യം വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

Latest News

Corehub Up