Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ServiceofGratitude

Australia and Oceania

റ​വ.ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് കോ​ർഎ​പ്പി​സ്കോ​പ്പ​യ്ക്ക് ആ​ദ​ര​വ്; സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ സ​ർ​വീ​സ് ഓ​ഫ് ഗ്രാ​റ്റി​റ്റ്യൂ​ഡ് ഒ​രു​ക്കു​ന്നു

സി​ഡ്നി: സി​ഡ്നി​യി​ലെ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​നും ഓ​സ്ട്രേ​ലി​യ​യി​ലെ അ​നേ​കം ദേ​വാ​ല​യ​ങ്ങ​ളു​ടേ​യും കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ളു​ടേ​യും സ്ഥാ​പ​ക​നു​മാ​യ വെ​രി റ​വ. ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് കോ​ർ-​എ​പ്പി​സ്കോ​പ്പ​യ്ക്ക് (സ​ജി അ​ച്ച​ൻ) ആ​ദ​ര​വും ന​ന്ദി​യും അ​ർ​പ്പി​ച്ച് സി​ഡ്നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ "സ​ർ​വീ​സ് ഓ​ഫ് ഗ്രാ​റ്റി​റ്റ്യൂ​ഡ്' ഒ​രു​ക്കു​ന്നു.

സി​ഡ്നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ദ്യ ഇ​ട​വ​ക വൈ​ദി​ക​നാ​യ സ​ജി അ​ച്ച​ൻ ഈ ​വ​ർഷം ത​ൽസ്ഥാ​ന​ത്ത് നി​ന്നു വി​ര​മി​ക്കും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പു​തു​താ​യി ആ​രം​ഭി​ച്ച ഏ​ഷ്യ പ​സ​ഫി​ക് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ഇ​പ്പോ​ൾ സേ​വ​നം അ​നു​ഷ്ഠി​ക്കു​കയാ​ണ് അദ്ദേഹം.

സി​ഡ്നി ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ ഇ​ട​യ​ശു​ശ്രൂ​ശ​യി​ൽ നി​ന്നു വി​ര​മി​ച്ച് പു​തി​യ ദൗ​ത്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​ച്ചനെ ശ​നി​യാ​ഴ്ച വൈ​കുന്നേരം വാ​ട്ടി​ൽ ഗ്രോ​വ് സെ​ന്‍റ് മാ​ർ​ക്സ് കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് കോ​ളജി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ന്യൂ ​സൌ​ത്ത് വെ​യി​ൽ​സി​ന്‍റെ പ്രീ​മി​യ​ർ ക്രി​സ് മി​ൻ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ ന്യൂ ​സൌ​ത്ത് വെ​യി​ൽ​സി​ലെ പാ​ർ​ലി​മെന്‍റ് അം​ഗ​ങ്ങ​ളും ലി​വ​ർ​പൂ​ൾ കൌ​ൺ​സി​ൽ മേ​യ​റും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ളും സ​ഹോ​ദ​രി സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

മാ​വേ​ലി​ക്ക​ര വി​ള​നി​ല​ത്ത് കു​ടും​ബാം​ഗ​മാ​യ സ​ജി​യച്ച​ൻ 1986-ലാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്. 1990-ൽ ​ഏ​താ​നും കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് തു​ട​ങ്ങി​യ ഒ​രു ചെ​റി​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ത്തെ സി​ഡ്നി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ തു​ട​ക്കം.

1996 ന​വം​ബ​ര്‍ മാ​സം ശെ​മ്മാ​ശ​പ​ട്ടം സ്വീ​ക​രി​ച്ച അ​ച്ച​ന് 1998 ഒ​ക്ടോ​ബ​ർ മാ​സം വൈ​ദി​ക സ്ഥാ​നം ല​ഭി​ക്കു​ക​യും സി​ഡ്നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ദ്യ ഇ​ട​വ​ക വി​കാ​രി​യാ​യി പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ നി​യ​മി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് വി​ശ്വാ​സി​ക​ൾ കൈ​കോ​ർ​ത്ത് വാ​ട്ടി​ൽ ഗ്രോ​വി​ൽ സ്ഥ​ലം വാ​ങ്ങി ഒ​രു ദേ​വാ​ല​യം പ​ണി​യു​ക​യും 2005 ന​വം​ബ​ർ 13-ന് യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് തി​രു​മേ​നി ദേ​വാ​ല​യ കൂ​ദാ​ശ ന​ട​ത്തു​ക​യും ചെ​യ്തു .

അ​തേ ദി​വ​സം, പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ ദി​ദി​മോ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ ക​ല്പ​ന​യാ​ൽ ദേ​വാ​ല​യ​ത്തി​ന് ക​ത്തീ​ഡ്ര​ൽ പ​ദ​വി​യും ല​ഭി​ച്ചു. 2022 സെ​പ്റ്റം​ബ​ർ 24ന് ​ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് തി​രു​മേ​നി സി​ഡ്നി​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തെ കോ​ർ-​എ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി.

ത​ന്നി​ല്‍ ഏ​ല്പ്പി​ക്ക​പ്പെ​ട്ട ക​ര്‍​ത്ത​വ്യ​ങ്ങ​ള്‍ അ​നു​ഗ്ര​ഹ​ത്തോ​ടെ നി​റ​വേ​റ്റി നി​ർ​മ്മ​ല പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യു​ടെ 28 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ് സ​ജി അ​ച്ചന്‍. സ​ത്യ​വി​ശ്വാ​സ​ത്തോ​ടെ, ഏ​റെ ക്ലേ​ശ​ങ്ങ​ള്‍ സ​ഹി​ച്ച് സ​ഭ​യു​ടെ വ​ള​ര്‍​ച്ച​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ല്‍ അ​നേ​കം ദേ​വാ​ല​യ​ങ്ങ​ളും കോ​ണ്‍​ഗ്രി​ഗേ​ഷ​നും സ്ഥാ​പി​ക്കാ​ന്‍ ബ​ഹു​മാ​ന​പെ​ട്ട സ​ജി അച്ച​ന്‍ മു​ന്‍​കൈ എ​ടു​ത്തു.

സി​ഡ്നി, ബ്രി​സ്ബേ​ന്‍, കാ​ന്‍​ബ​റ, വാ​ഗ വാ​ഗ വൊ​ള്ള​ന്‍​കോ​ങ്ങ്, ഓ​റ​ഞ്ച്, ടൌ​ണ്‍​സ്വി​ല്‍ വ​യോംഗ് തു​ട​ങ്ങി ഓ​സ്ട്രേ​ലി​യ​യി​ലെ അ​നേ​ക സ്ഥ​ല​ങ്ങ​ളി​ല്‍ അ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ദേ​വാ​ല​യ​ങ്ങ​ളും കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ളും സ്ഥാ​പി​ക്ക​പെ​ട്ടു.

ഓ​സ്ട്രേ​ലി​യ​യി​ലെ എ​കു​മി​നി​ക്ക​ല്‍ കൌ​ണ്‍​സി​ലി​ലും കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന അ​ച്ച​ന്‍ സി​ഡ്നി​യി​ലെ സ​ഹോ​ദ​ര സ​ഭ​ക​ളുമാ​യും ഉ​റ്റ ബ​ന്ധം പു​ല​ര്‍​ത്തി.

ക​ത്തീ​ഡ്ര​ലി​ന്‍റെ സ്ഥാ​പ​നം മു​ത​ല്‍ അ​തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി നി​ന്ന് ഇ​ട​വ​ക​യു​ടെ ആ​ത്മീ​ക​വും ഭൗ​തീ​ക​വുമാ​യ വ​ള​ര്‍​ച്ചയ്​ക്ക് അ​ച്ച​ൻ ന​ല്കി​യ നി​സ്തു​ല​മാ​യ സേ​വ​ന​ത്തി​ന് ന​ന്ദി പ്ര​ക​ടി​പ്പി​ക്കുവാ​നാ​ണ് ഓ​ർ​ത്തോ​ഡോ​ക്സ് വി​ശ്വാ​സി​സ​മൂ​ഹം സ​ർ​വീ​സ് ഓ​ഫ് ഗ്രാ​റ്റി​റ്റ്യൂ​ഡ് എ​ന്ന പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ഈ ​ന​ന്ദി​പ്ര​കാ​ശ​നം അ​നു​ഗ്ര​ഹ പ്ര​ദ​മാ​യി തീ​രു​വാ​നാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ജോ​ൺ ജോ​ഷ്ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഡ്നി ക​ത്തീ​ഡ്ര​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up