Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serving

പ​ഴ​കി​യ ചി​ക്ക​ൻ ന​ൽ​കി; മം​ഗ​ളൂ​രു​വി​ലെ കെ​എ​ഫ്‌​സി ഔ​ട്ട്‌​ല​റ്റ് പൂ​ട്ടി

മം​​​​​ഗ​​​​​ളൂ​​​​​രു: പ​​​​​ഴ​​​​​യ ചി​​​​​ക്ക​​​​​ൻ വി​​​​​ഭ​​​​​വം ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വ് പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ കെ​​​​​എ​​​​​ഫ്സി ഔ​​​​​ട്ട്‌ലറ്റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പൂ​​​​​ട്ടി. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഓ​​​​​ർ​​​​​ഡ​​​​​ർ ചെ​​​​​യ്ത ‘ചി​​​​​ക്ക​​​​​ൻ പെ​​​​​രി പെ​​​​​രി ലെ​​​​​ഗ്ഗ്’ പ​​​​​ഴ​​​​​കി​​​​​യ​​​​​തും അ​​​​​രു​​​​​ചി​​​​​യു​​​​​ള്ള​​​​​തു​​​​​മാ​​​​​ണെ​​​​​ന്ന് ഒ​​​​​രു ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വ് പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ സി​​​​​റ്റി സെ​​​​​ന്‍റ​​​​​റി​​​​​ലെ ഔ​​​​​ട്ട്‌​​​​​ല​​​​​റ്റി​​​​​ൽ മി​​​​​ന്ന​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തു​​​​​ക​​​​​യും അ​​​​​ടു​​​​​ക്ക​​​​​ള, സ്റ്റോ​​​​​ർ റൂം, ​​​​​കോ​​​​​ൾ​​​​​ഡ് സ്റ്റോ​​​​​റേ​​​​​ജ്, ഡീ​​​​​പ്പ് ഫ്രീ​​​​​സ​​​​​ർ, ചി​​​​​ക്ക​​​​​ൻ സ്റ്റോ​​​​​ക്ക് എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ശേ​​​​​ഖ​​​​​രി​​​​​ച്ച സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക. ലാ​​​​​ബ് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ്യ​​​​​സു​​​​​ര​​​​​ക്ഷാ മാ​​​​​ന​​​​​ദ​​​​​ണ്ഡ പ്ര​​​​​കാ​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രി യു.​​​​​ടി. ഖാ​​​​​ദ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ധൈ​​​​​ര്യ​​​​​പൂ​​​​​ർ​​​​​വം പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വി​​​​​നെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച മ​​​​​ന്ത്രി, മോ​​​​​ശം ഭ​​​​​ക്ഷ​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചോ നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചോ സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ അ​​​​​ധി​​​​​കൃ​​​​​ത​​​​​രെ വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ള​​​​​മു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും തെ​​​​​റ്റു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്തി ശു​​​​​ചി​​​​​ത്വ​​​​​മു​​​​​ള്ള​​​​​തും ആ​​​​​രോ​​​​​ഗ്യ​​​​​ക​​​​​ര​​​​​വു​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കാ​​​​​ൻ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ, ബ​​​​​ഹു​​​​​രാ​​​​​ഷ്‌​​​​​ട്ര ഫു​​​​​ഡ് ചെ​​​​​യി​​​​​നു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്ന ഭ​​​​​ക്ഷ്യ​​​​​സു​​​​​ര​​​​​ക്ഷാ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലും പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഭ​​​​​ക്ഷ്യ​​​​​സു​​​​​ര​​​​​ക്ഷാ-​​​​​ഔ​​​​​ഷ​​​​​ധ ഭ​​​​​ര​​​​​ണ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ, റ​​​​​സ്റ്റ​​​​​റ​​​​​ന്‍റു​​​​​ക​​​​​ൾ, റി​​​​​സോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Corehub Up