Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seventy

Other Stories

സ​പ്ത​തി നി​റ​വി​ൽ എ​ന്‍റെ കേ​ര​ളം

സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ​യും ക​ല​ക​ളു​ടെ​യും നാ​ടാ​യ കേ​ര​ള​ത്തി​ന്‍റെ ജ​ന്മ​ദി​നം 1956 ന​വം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു. ഇ​ന്ന് 2026 ന​വം​ബ​ര്‍ ഒ​ന്ന്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​മ്മു​ടെ ഈ ​കൊ​ച്ചു​സം​സ്ഥാ​നം സ​പ്ത​തി നി​റ​വി​ൽ. കേ​ര​ള​ത്തി​ന്‍റെ യു​വ​ത്വ​ത്തി​ന് ത​ങ്ങ​ളു​ടെ നാ​ടി​നെ​ക്കു​റി​ച്ച് വ​ലി​യ അ​ഭി​മാ​ന​മാ​ണ്, പ്ര​തീ​ക്ഷ​യാ​ണ്. ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ല്‍ വ്യ​ക്ത​ത​യു​ള്ള, ഭാ​വി​യെ​ക്കു​റി​ച്ച് കാ​ഴ്ച​പ്പാ​ടു​ള്ള ജെ​ന്‍ സി​ക​ളും ജെ​ന്‍ ആ​ല്‍​ഫ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ക​ളും പ​ങ്കു​വ​യ്ക്കു​ന്നു.

ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​വി സാ​ധ്യ​ത​ക​ൾ 

കേ​ര​ള​പ്പി​റ​വി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന് വി​ക​സി​ത ഭാ​ര​ത സൃ​ഷ്‌​ടി​ക്കു​വേ​ണ്ടി ഒ​രു​പാ​ട് സം​ഭാ​വ​ന​ക​ൾ ചെ​യ്യാ​ൻ ക​ഴി​യും. മാ​ന​വ വി​ഭ​വ​ശേ​ഷി​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റേ​ത് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ത്തി​നും മാ​ത്യ​ക​യാ​ണ് കേ​ര​ളം. എ​ന്നാ​ൽ, നാം ​ഇ​ന്നു കാ​ണു​ന്ന​ത് കു​ട്ടി​ക​ളു​ടെ​യും അ​ഭ്യ​സ്്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​മാ​ണ്.

എ​ൺ​പ‌​തു​ക​ളി​ലെ​യും തൊ​ണ്ണൂ​റു​ക​ളി​ലെ​യും ഗ​ൾ​ഫ് കു​ടി​യേ​റ്റ​ത്തി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​ണ് ഇ​ന്ന് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം. ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ ന​മ്മ​ൾ മു​ന്നി​ലാ​ണെ​ന്നി​രി​ക്കെ എ​ന്തു​കൊ​ണ്ട് ന​മ്മു​ടെ പു​തി​യ ത​ല​മു​റ നാ​ടു​വി​ട്ടു പോ​കു​ന്നു എ​ന്ന് നാം ​ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും മു​ൻ​പ​ന്തി​യി​ലു​ള്ള​പ്പോ​ഴും യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നാം ​പ​ല​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ന്നു. ഇ​തി​നൊ​രു മാ​റ്റം വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ഐ അ​ധി​ഷ്‌​ഠി​ത കോ​ഴ്സു​ക​ൾ സ്കൂ​ൾ ത​ല​ത്തി​ൽ​ത​ന്നെ ആ​രം​ഭി​ക്കാ​ൻ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. വ​ർ​ഷ​ങ്ങ​ളോ​ളം സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യ്ക്കും മാ​റ്റം വ​ര​ണം. തൊ​ഴി​ൽ അ​ന്വേ​ഷ​ക​രി​ൽ​നി​ന്ന് തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യി മാ​റാ​നും സം​രം​ഭ​ക​ത്വ സം​സ്കാ​രം വ​ള​ർ​ത്താ​നും ശ്ര​മി​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ശ്ന‌​ങ്ങ​ളെ ഗൗ​ര​വ​മാ​യി പ​ഠി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന​ത് ഭാ​വി​കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ല്‌​പി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ടൂ​റി​സം രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ പൂ​ർ​ണ​രൂ​പ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും പ​റു​ദീ​സ​യാ​ക്കി നാ​ടി​നെ മാ​റ്റി​യാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ന് വി​ക​സ​ന​ക്കു​തി​പ്പ് സാ​ധ‍്യ​മാ​കൂ.

പി​എ​സ്‌​സി, യു​പി​എ​സ്‌​സി തു​ട​ങ്ങി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​ൻ ക​ഴി​യ​ണം. സ്ഥി​ര​വ​രു​മാ​ന​മു​ള്ള ഒ​രു ജോ​ലി എ​ന്ന​തി​നേ​ക്കാ​ൾ ജ​ന​സേ​വ​നം എ​ന്ന ല​ക്ഷ്യ​ത്തി​നാ​വ​ണം ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​ഗ​ണ​ന ന​ല്കേ​ണ്ട​ത്. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​നെ ത​ക​ർ​ക്കു​ന്ന എ​ല്ലാ ശ​ക്തി​ക​ളെ​യും എ​തി​ർ​ത്താ​ൽ മാ​ത്ര​മേ ന​വ​കേ​ര​ള​ത്തി​ന് സു​സ്ഥി​ര​ഭാ​വി പ്ര​ദാ​നം ചെ​യ്യാ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഒ​രു​മി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങാം.

ആ​ന​ന്ദ് പ‍്യാ​രേ​ലാ​ൽ (ഐ​പി​എ​സ് (പ്രൊ​ബേ​ഷ​ൻ) ഒ​ഡി​ഷ കേ​ഡ​ർ)

ക​ഥ​ക​ൾ പ​റ​യു​ന്ന​വ​രു​ടെ കൂ​ടി​യാ​ക​ണം

ഒ​രു​കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ ക​ഥ​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത് ന​മ്മു​ടെ മു​ത്ത​ശ്ശി​മാ​രാ​യി​രു​ന്നു. ഇ​ന്ന് ആ ​ക​ഥ​ക​ൾ ലോ​ക​ത്തോ​ട് പ​റ​യാ​ൻ ന​മ്മു​ടെ കൈ​യി​ലൊ​രു മൊ​ബൈ​ൽ ഫോ​ണു​ണ്ട്. ക​ഥ പ​റ​യാ​നു​ള്ള വേ​ദി​ക​ൾ മാ​റി​യെ​ങ്കി​ലും മ​നു​ഷ്യ​രെ ഏ​റ്റ​വും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്ന​ത് ഇ​ന്നും മ​നു​ഷ്യ​രു​ടെ ക​ഥ​ക​ളാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റോ​റി​ടെ​ല്ല​ർ എ​ന്ന നി​ല​യി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്, നാ​ള​ത്തെ കേ​ര​ളം ക​ഥ​ക​ൾ കേ​ൾ​ക്കു​ന്ന​വ​രു​ടെ മാ​ത്ര​മ​ല്ല, ക​ഥ​ക​ൾ പ​റ​യു​ന്ന​വ​രു​ടെ കൂ​ടി​യാ​ക​ണ​മെ​ന്നാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​നു​പോ​ലും ലോ​ക​ത്തി​ന്‍റെ​ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന കാ​ല​മാ​ണി​ത്.

പു​തി​യ ത​ല​മു​റ​യു​ടെ ചി​ന്ത​ക​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും തീ​രു​മാ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യെ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കേ​ര​ളം പ​ഠി​ക്ക​ണം. സ്കൂ​ൾ​ത​ലം മു​ത​ൽ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​വും പ​ഠി​പ്പി​ക്ക​ണം. യു​വാ​ക്ക​ൾ​ക്ക് ക​ണ്ട​ന്‍റ് ക്രി​യേ​ഷ​നി​ലും ഡി​ജി​റ്റ​ൽ സം​രം​ഭ​ക​ത്വ​ത്തി​ലും പ​രി​ശീ​ല​ന​വും അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്ക​ണം. ന​മ്മു​ടെ ക​ല​യും സം​സ്കാ​ര​വും നാ​ട്ട​റി​വു​ക​ളും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ക​ഥ​ക​ളും ലോ​ക​ത്തെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ്രോ​ത്സാ​ഹ​ന​മു​ണ്ടാ​ക​ണം.

ലൈ​ക്കു​ക​ളും വ്യൂ​സു​ക​ളും നേ​ടു​ന്ന​തി​ന​പ്പു​റം മ​നു​ഷ്യ​രെ ചേ​ർ​ത്തു​നി​ർ​ത്താ​നും ന​ല്ല മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് ക​ഴി​യ​ണം. കാ​ര​ണം, നാ​ള​ത്തെ കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർ​ഥ പു​രോ​ഗ​തി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ മാ​ത്ര​മ​ല്ല, അ​ത് മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തി​ലാ​ണ്. ഓ​രോ മ​നു​ഷ്യ​നും സ്വ​ന്തം ക​ഥ പ​റ​യാ​ൻ അ​വ​സ​ര​മു​ള്ള, ഓ​രോ ന​ല്ല ക​ഥ​യ്ക്കും ലോ​ക​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന, ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സു​ക​ൾ​ക്കു​മ​പ്പു​റം മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന ഒ​രു ഡി​ജി​റ്റ​ൽ കേ​ര​ള​മാ​ണ് എ​ന്‍റെ സ്വ​പ്നം.

ഫാ. ​ബി​ബി​ൻ ഏ​ഴു​പ്ലാ​ക്ക​ൽ എം​സി​ബി​എ​സ് (സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റോ​റി​ടെ​ല്ല​ർ)

ക​ർ​ഷ​ക​ന് ലാ​ഭ​മു​ണ്ടാ​ക​ണം

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ന്‍റെ യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി കൂ​ടു​ത​ൽ വി​ള​വ് നേ​ടു​ക മാ​ത്ര​മ​ല്ല, എ​ല്ലാ ചെ​ല​വു​ക​ളും ക​ഴി​ഞ്ഞ് മി​ക​ച്ച ലാ​ഭം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്. ഉ​യ​ർ​ന്ന കൂ​ലി​ച്ചെ​ല​വ്, തൊ​ഴി​ലാ​ളി​ക്ഷാ​മം, ചെ​റു​തും ചി​ത​റി​യ​തു​മാ​യ കൃ​ഷി​യി​ട​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കീ​ട​രോ​ഗ​ങ്ങ​ൾ എ​ന്നി​വ കാ​ർ​ഷി​ക ലാ​ഭ​ത്തെ കു​റ​യ്ക്കു​ന്നു. ഇ​തി​ന് ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച സ​മീ​പ​ന​മാ​ണ് ആ​വ​ശ്യം.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗം കാ​ർ​ഷി​ക​രം​ഗ​ത്ത് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക വ​ഴി വി​ള​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​നം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ത​വ​നൂ​രി​ലെ നി​യ​ന്ത്രി​ത പ​രി​സ്ഥി​തി​യി​ലു​ള്ള കൃ​ഷി​രീ​തി​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (IoT) അ​ധി​ഷ്ഠി​ത നി​രീ​ക്ഷ​ണം, RADTAR പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ, റോ​ബോ​ർ​ട്ടി​ക്സും ഓ​ട്ടോ​മേ​ഷ​നും, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നി​വ കൃ​ഷി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​തൃ​ക​ക​ളാ​ണ്. എ​ന്നാ​ൽ ഡ്രോ​ണ്‍ രോ​ഗ​നി​ർ​ണ​യ​ത്തി​ന് പ​ക​ര​മാ​കാ​നാ​വി​ല്ല; കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും വി​ദ​ഗ്ധ ഉ​പ​ദേ​ശ​വും അ​ത്യാ​വ​ശ്യ​മാ​ണ്.

മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തു​ക, കൃ​ഷി​ച്ചെ​ല​വും വ​രു​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തു​ക, ജ​ലം സം​ര​ക്ഷി​ക്കു​ക, സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണം സ്വീ​ക​രി​ക്കു​ക, വി​പ​ണി മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ക എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​ക​ളും ഡി​ജി​റ്റ​ൽ വി​പ​ണി​ക​ളും കൂ​ട്ടാ​യ വി​ൽ​പ​ന​യ്ക്കും മൂ​ല്യ​വ​ർ​ധ​ന​യ്ക്കും അ​വ​സ​ര​മൊ​രു​ക്ക​ണം. കൃ​ഷി ഓ​ഫീ​സ​ർ​മാ​രും വി​ദ​ഗ്ധ​രും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ശാ​സ്ത്രീ​യ ഉ​പ​ദേ​ശ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​ക​ണം.

കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക പു​രോ​ഗ​തി അ​ള​ക്കേ​ണ്ട​ത് വി​ള​വി​ന്‍റെ അ​ള​വി​ൽ മാ​ത്ര​മ​ല്ല; ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞ് ക​ർ​ഷ​ക​ന്‍റെ കൈ​യി​ൽ ശേ​ഷി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യും ശാ​സ്ത്രീ​യ​കൃ​ഷി​യും വി​പ​ണ​ന​വും കൈ​കോ​ർ​ത്താ​ൽ കൃ​ഷി​യെ കൂ​ടു​ത​ൽ ലാ​ഭ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി മാ​റ്റാം.

അ​ല​ൻ ജ​യിം​സ് (പു​ളി​ക്ക​ത്താ​ഴെ കു​ള​ക്ക​ട്ടു​കു​ർ​ശി, പാ​ല​ക്കാ​ട്)

സ്വ​ത​ന്ത്ര സം​ഗീ​ത​ത്തി​നു സ്വ​ന്ത​മാ​യൊ​രു ഇ​ടം

കേ​ര​ള​ത്തെ​ക്കു​റി​ച്ചു ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മു​ണ്ട്. ന​മ്മു​ടെ ഭാ​ഷ​യി​ലും സം​സ്‌​കാ​ര​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ അ​ഭി​മാ​ന​ക​ര​മാ​ണ്. കേ​ര​ളം ഒ​രു​പാ​ട് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്, പ​ക്ഷേ ഇ​നി​യും ഒ​രു​പാ​ട് ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ട്. പ്ര​ത്യേ​കി​ച്ച് സം​ഗീ​ത​രം​ഗ​ത്ത്, സ്വ​ത​ന്ത്ര സം​ഗീ​ത​ത്തി​നു സ്വ​ന്ത​മാ​യൊ​രു ഇ​ട​വും സ്വ​ത​ന്ത്ര ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്താ​നും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​സ​ര​ങ്ങ​ളു​മു​ള്ള കേ​ര​ള​മാ​ണ് ഞാ​ന്‍ സ്വ​പ്നം കാ​ണു​ന്ന​ത്. പു​തി​യ ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ സ്വ​ന്തം മ​ണ്ണി​ല്‍ നി​ന്നു​കൊ​ണ്ടു ത​ന്നെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യ​ട്ടെ. എ​ല്ലാ​വ​ര്‍​ക്കും കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ള്‍!

സെ​ബാ ടോ​മി (ഗാ​യി​ക)

യു​വ​ജ​ന​ങ്ങ​ള്‍ ശ​ബ്‌​ദം ഉ​യ​ര്‍​ത്ത​ണം

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ജീ​വി​ത​നി​ല​വാ​രം തു​ട​ങ്ങി​യ സൂ​ചി​ക​ക​ളി​ല്‍ കേ​ര​ളം എ​ക്കാ​ല​ത്തും മു​ന്നി​ലാ​ണെ​ങ്കെി​ലും, ഇ​തി​ല്‍ മാ​ത്രം തൃ​പ്തി​പ്പെ​ടാ​തെ ഇ​നി​യും മു​ന്നോ​ട്ടു പോ​കേ​ണ്ട​തു​ണ്ട്. പ്ര​ധാ​ന​മാ​യും യു​വ​ജ​ന​ങ്ങ​ള്‍ തൊ​ഴി​ല്‍ തേ​ടി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റു​ന്ന പ്ര​വ​ണ​ത ത​ട​യ​ണം. കേ​ര​ളം മാ​ന​വ വി​ഭ​വ​ശേ​ഷി മാ​ത്രം ന​ൽ​കു​ന്ന ഒ​രി​ട​മാ​യി ചു​രു​ങ്ങി​പ്പോ​ക​രു​ത്. പ​ക​രം, ക്രി​യേ​റ്റീ​വാ​യ ആ​ശ​യ​ങ്ങ​ളും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന തൊ​ഴി​ല്‍ സം​സ്‌​കാ​രം വ​ള​ര്‍​ന്നു​വ​ര​ണം.

സ്ത്രീ-​പു​രു​ഷ തു​ല്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണെ​ങ്കി​ലും, രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കും പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും യു​വ​ത​ല​മു​റ ക​ട​ന്നു​വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് എ​ത്ര​ത്തോ​ളം സ്വീ​കാ​ര്യ​ത​യും അ​വ​സ​ര​ങ്ങ​ളും സ​മൂ​ഹം ന​ല്‍​കു​ന്നു എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. യു​വ​ത​യു​ടെ ആ​ശ​യ​ങ്ങ​ള്‍​ക്കും ക​ഴി​വു​ക​ള്‍​ക്കും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ അ​ര്‍​ഹ​മാ​യ ഇ​ടം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും (അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്ത​വാ​സി​ക​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ ) സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന കേ​ര​ള​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പോ​ലീ​സും സ​ര്‍​ക്കാ​രും ഇ​വ​ര്‍​ക്ക് പൂ​ര്‍​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല വി​ക​സ​നം, മ​റി​ച്ച് ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​ത​നി​ല​വാ​ര​വും സാ​മൂ​ഹി​കാ​വ​സ​ര​ങ്ങ​ളും ഉ​യ​രു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. പു​തി​യ ത​ല​മു​റ​യി​ലെ പ​ല​ര്‍​ക്കും ഒ​രു പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ ന​യ​ങ്ങ​ളോ​ടും പൂ​ര്‍​ണ​മാ​യി യോ​ജി​ച്ചു​പോ​കാ​ന്‍ സാ​ധി​ച്ചെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, ഒ​രു പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മ​ല്ലെ​ന്ന​തു​കൊ​ണ്ടു മാ​ത്രം ഒ​രാ​ള്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​നാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. രാ​ഷ്‌​ട്രീ​യം ന​മ്മെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബാ​ധി​ക്കു​ന്നു​ണ്ട് എ​ന്ന സ​ത്യം മ​ന​സി​ലാ​ക്കി യു​വ​ജ​ന​ങ്ങ​ള്‍ സ്വ​ന്തം ശ​ബ്‌​ദം ഉ​യ​ര്‍​ത്ത​ണം.

ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം (പാ​ലാ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ) (ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്നു)

സ്വ​ന്തം മ​ണ്ണി​ൽ സ്വ​പ്നം വി​ത​യ്ക്കാം

ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഓ​ടു​ന്ന യു​വ​ത്വ​മ​ല്ല, സ്വ​ന്തം മ​ണ്ണി​ൽ സ്വ​പ്നം വി​ത​യ്ക്കു​ന്ന ത​ല​മു​റ​യാ​ണ് ഭാ​വി കേ​ര​ള​ത്തി​ന്‍റെ ക​രു​ത്ത്. ബ്രെ​യി​ൻ ഡ്രെ​യി​നി​നു​ള്ള ഉ​ത്ത​രം ന​മ്മു​ടെ വ​യ​ലു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലു​മു​ണ്ട്. കു​ട്ട​നാ​ട​ൻ നെ​ല്ലും തൃ​ശൂ​ർ കോ​ൾ​നി​ല​ങ്ങ​ളും വാ​ഴ​ക്കു​ളം കൈ​ത​ച്ച​ക്ക​യും ഇ​ടു​ക്കി​യു​ടെ ഏ​ല​വും കു​രു​മു​ള​കും റ​ബ​റും ഏ​ത്ത​ക്കാ​യ​യും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണം.

കാ​മ്പ​സു​ക​ൾ ക​ർ​ഷ​ക​രു​മാ​യി കൈ​കോ​ർ​ത്ത് ഗ​വേ​ഷ​ണം ന​ട​ത്ത​ണം; വി​ദ്യാ​ർ​ഥി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ന​മ്മു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളെ ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളാ​ക്ക​ണം. പു​സ്ത​ക​ത്തോ​ടൊ​പ്പം മ​ണ്ണി​ലി​റ​ങ്ങു​ന്ന​വ​ർ അ​ഭി​മാ​ന​ത്തോ​ടെ അ​റി​യ​പ്പെ​ട​ണം. ല​ഹ​രി​മു​ക്ത​മാ​യ ക്യാ​മ്പ​സു​ക​ളും അ​വ​സ​ര​ങ്ങ​ൾ നി​റ​ഞ്ഞ നാ​ടും ഉ​ണ്ടാ​ക​ണം. ഇ​വി​ടെ പ​ഠി​ച്ച്, ഇ​വി​ടെ​ത്ത​ന്നെ വ​ള​രാ​ൻ കൊ​തി​ക്കു​ന്ന യു​വ​ത, അ​താ​ണ് എ​ന്‍റെ കേ​ര​ളം.
കേ​ര​ള​പ്പി​റ​വി ദി​നാ​ശം​സ​ക​ൾ!

ആ​ൻ സെ​ബാ​സ്റ്റ്യ​ൻ (എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ)

സ്പോ​ർ​ട്സ് ഹ​ബ്ബാ​ക്കി മാ​റ്റ​ണം

കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​ഭാ​വി മാ​റ്റാ​ൻ വേ​ണ്ട​ത് മെ​ഡ​ൽ സ്വ​പ്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ശാ​സ്ത്രീ​യ​മാ​യ ഒ​രു കാ​യി​ക സം​വി​ധാ​ന​മാ​ണ്. ഒ​രു സ്പോ​ർ​ട്സ് ഹ​ബ്ബാ​യി കേ​ര​ളം മാ​റ​ണം. ന​മ്മു​ടെ കേ​ര​ള​ത്തി​ൽ ക​ഴി​വു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു കു​റ​വി​ല്ല. പ​ക്ഷേ ആ ​ക​ഴി​വു​ക​ളെ പ്രൈ​മ​റി സ്കൂ​ൾ മു​ത​ൽ ഒ​ളി​മ്പി​ക്‌​സ് നി​ല​വാ​രം വ​രെ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​പ​ദ്ധ​തി​യാ​ണ് ന​മു​ക്ക് ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത്.​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ കു​ട്ടി​ക​ളെ ക​ളി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ണം. അ​പ്പ​ർ പ്രൈ​മ​റി​യി​ൽ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ണം. ഹൈ​സ്കൂ​ളി​ൽ താ​ത്പ​ര്യ​വും ക​ഴി​വും തി​രി​ച്ച​റി​ഞ്ഞ് പ​രി​ശീ​ല​നം ന​ൽ​ക​ണം. പ്ല​സ്ടു ത​ല​ത്തി​ൽ പ​ഠ​ന​വും കാ​യി​ക​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

അ​ത്‌​ല​റ്റി​ക്സ് മു​ത​ൽ ഫു​ട്ബോ​ൾ, ഹോ​ക്കി, ബാ​സ്ക​റ്റ്ബോ​ൾ, നീ​ന്ത​ൽ, ബാ​ഡ്മി​ന്‍റ​ൺ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത​യു​ള്ള പ​രി​ശീ​ല​ക​രും നി​ല​വാ​ര​മു​ള്ള ഗ്രൗ​ണ്ടു​ക​ളും സ്ഥി​ര​മാ​യ മ​ത്സ​ര​ങ്ങ​ളും വേ​ണം. മെ​ഡ​ൽ ല​ക്ഷ്യ​മി​ടു​ന്ന താ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് സ​യ​ൻ​സ്, പോ​ഷ​കാ​ഹാ​രം, ഫി​സി​യോ​തെ​റാ​പ്പി, മാ​ന​സി​ക പ​രി​ശീ​ല​നം, സാ​മ്പ​ത്തി​ക​സ​ഹാ​യം എ​ന്നി​വ​യും ല​ഭ്യ​മാ​ക്ക​ണം.

ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ൽ ഒ​രു വ​ർ​ഷം​കൊ​ണ്ട് സൃ​ഷ്‌​ടി​ക്കാ​നാ​വി​ല്ല. അ​ത് 10-15 വ​ർ​ഷ​ത്തെ ആ​സൂ​ത്രി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. അ​തി​നാ​ൽ ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു ക​ണ്ടെ​ത്തി വ​ള​ർ​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് കേ​ര​ളം സൃ​ഷ്‌​ടി​ക്കേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യ്ക്കു വേ​ണ്ട​ത് കാ​യി​ക​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം മാ​ത്ര​മ​ല്ല; ലോ​ക​ത്തി​ലെ മി​ക​ച്ച താ​ര​ങ്ങ​ളോ​ട് മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​വാ​ര​ത്തി​ലെ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്.

ഓ​രോ സ്കൂ​ളി​ലും ക​ളി​ക്ക​ളം, ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശീ​ല​നാ​വ​സ​രം, ഓ​രോ ജി​ല്ല​യി​ലും പ്ര​തി​ഭാ​വി​ക​സ​ന​കേ​ന്ദ്രം, ഓ​രോ മി​ക​ച്ച താ​ര​ത്തി​നും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി ഇ​താ​യി​രി​ക്ക​ണം കേ​ര​ള​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന ല​ക്ഷ്യം. അ​ത്ത​ര​ത്തി​ൽ ഒ​രു സ്പോ​ർ​ട്സ് ഹ​ബ്ബാ​യി കേ​ര​ളം മാ​റ​ണം. അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന ന​മ്മു​ടെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തു​പോ​ലെ മോ​ശ​മ​ല്ലാ​ത്ത പാ​രി​തോ​ഷി​ക​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​ണം; അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക​യും വേ​ണം. കൂ​ടാ​തെ, മെ​ഡ​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​പോ​ലും ഇ​ന്ത്യ​ക്കാ​യി അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ണം. അ​തു പു​തു​ത​ല​മു​റ​യ്ക്ക് വ​ലി​യ ഊ​ർ​ജ​മാ​കും.

ആ​ൻ​സി സോ​ജ​ൻ (ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ്)

ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ല്‍ മു​ന്നേ​റും

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​മ്മു​ടെ നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും പെ​രു​മ​യെ​യും​കു​റി​ച്ച് നാം ​ഏ​റെ അ​ഭി​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന് അ​തി​രു​ക​ളി​ല്ലാ​ത്ത ചി​ന്ത​ക​ളോ​ടെ വ​ള​രു​ന്ന ജെ​ൻ സി ​ത​ല​മു​റ​യു​ടെ ക​ണ്ണി​ൽ വ​ർ​ത്ത​മാ​ന​കാ​ല ആ​ശ​ങ്ക​ക​ൾ​ക്ക​പ്പു​റം വ്യ​ക്ത​മാ​യൊ​രു ഭാ​വി കേ​ര​ള​ത്തി​ന്‍റെ ചി​ത്ര​മു​ണ്ട്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തേ​ടി നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് പു​തു​ത​ല​മു​റ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന്.

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന അ​നാ​വ​ശ്യ ചു​വ​പ്പു​നാ​ട​ക​ളും പ​ഴ​ഞ്ച​ൻ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും മാ​റ്റി​നി​ർ​ത്തി, യു​വാ​ക്ക​ളു​ടെ യോ​ഗ്യ​ത​യ്ക്കും ക​ഴി​വു​ക​ൾ​ക്കും അ​ർ​ഹ​മാ​യ മൂ​ല്യം ന​ൽ​കു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ന​മ്മു​ടെ ഈ ​മ​ണ്ണി​ൽ ഉ​ണ്ടാ​ക​ണം. വി​ഭ​വ​ങ്ങ​ളും പ്ര​തി​ഭ​ക​ളും നി​റ​ഞ്ഞ കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും സ​ർ​ഗാ​ത്മ​ക ആ​ശ​യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചാ​ൽ, പ്ര​വാ​സം നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ്യ​ക്തി​യു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റും. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സു​സ്ഥി​ര വി​ക​സ​ന​വും സു​താ​ര്യ​മാ​യ ഭ​ര​ണ​സം​വി​ധാ​ന​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഞാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ത​ല​മു​റ സ്വ​പ്നം കാ​ണു​ന്നു.

മാ​റ്റ​ങ്ങ​ൾ​ക്കാ​യി മാ​റി​നി​ന്ന് പ​രാ​തി​പ്പെ​ടു​ക​യ​ല്ല; മ​റി​ച്ച് മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക​യാ​ണ് യു​വ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യം. പ്രാ​യോ​ഗി​ക​മാ​യ വീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ആ​ശ​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ ഇ​ടം ല​ഭി​ച്ചാ​ൽ, ചെ​റു​പ്പ​ക്കാ​രു​ടെ ഊ​ർ​ജം കേ​ര​ള​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ക​രു​ത്താ​കും. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ന​ന്മ​യും ആ​ധു​നി​ക​ത​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് വ​ഴി​യൊ​രു​ക്കേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ആ ​സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന നാ​ളേ​ക്കാ​യി ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കാം.

ശ്രേ​യ​സ് ഗി​രീ​ഷ് (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി)

ര​സ​ക​ര​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​കും

കേ​ര​ളം ഇ​പ്പോ​ള്‍ ജീ​വി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​മാ​ണ്. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് എ​ടു​ത്തു​പ​റ​യ​ണം. കാ​ര​ണം, മു​മ്പ് ന​മ്മ​ള്‍ സ്വ​ന്തം ഇ​ഷ്‌​ട​ത്തി​ന് ജീ​വി​ക്കു​മ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ ഒ​രു ശ്ര​മം ന​ട​ത്തു​മ്പോ​ള്‍ പ​ല​രും അ​ത്ത​രം ആ​ളു​ക​ളെ മു​ന്‍​വി​ധി​യോ​ടെ ക​ണ്ടി​രു​ന്നു. അ​വ​രി​ങ്ങ​നെ​യാ​യി​രി​ക്കാം, അ​ങ്ങ​നെ​യാ​യി​രി​ക്കാം എ​ന്നൊ​ക്കെ​യു​ള്ള സം​സാ​ര​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​തി​നൊ​പ്പം പെ​രു​മാ​റ്റ​ത്തി​ലും ജീ​വി​ത​ത്തി​ലു​മൊ​ക്കെ ചു​റ്റു​മു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ കേ​ര​ളം വ​ള​രെ ഭം​ഗി​യു​ള്ള​തും ആ​ളു​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ ഇ​ഷ്‌​ട​ത്തി​ന് വ​ള​രെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​തെ ജീ​വി​ക്കാ​ന്‍ പ​റ്റു​ന്ന സ്ഥ​ല​മാ​യി​ട്ട് മാ​റു​മെ​ന്നു​ത​ന്നെ​യാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. മാ​റു​മെ​ന്ന് പ​റ​യു​ന്ന​ത് ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല എ​ന്നു​ദ്ദേ​ശി​ച്ച​ല്ല. ഇ​പ്പോ​ള്‍ ഉ​ള്ള​തി​നേ​ക്കാ​ളും വ​ള​രെ ര​സ​ക​ര​മാ​യി​രി​ക്കും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​വി​ടെ ജീ​വി​ക്കാ​ന്‍ എ​ന്ന് തോ​ന്നാ​റു​ണ്ട്.

മീ​നാ​ക്ഷി അ​നൂ​പ് (ച​ല​ച്ചി​ത്ര​താ​രം)

സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കു​ക

‘ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്’ എ​ന്ന വി​ശേ​ഷ​ണം പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ട് മാ​ത്രം പൂ​ർ​ണ​മാ​കു​ന്നി​ല്ല; യു​വ​ത്വ​ത്തി​ന്‍റെ മ​ന​സ​റി​ഞ്ഞ്, അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കു​മ്പോ​ഴാ​ണ് കേ​ര​ളം യ​ഥാ​ർ​ഥ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​കു​ന്ന​ത്. ഓ​രോ യു​വ​തി-​യു​വാ​വി​ന്‍റെ​യും ഉ​ള്ളി​ൽ ഒ​രു സ്വ​പ്ന​മു​ണ്ട്; സ്വ​ന്തം ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​നും കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റാ​നും താ​ൻ വ​ള​ർ​ന്ന മ​ണ്ണി​ൽ​ത​ന്നെ അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​മു​ള്ള സ്വ​പ്നം.

ആ ​സ്വ​പ്ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നാ​ടു​വി​ടേ​ണ്ടി​വ​രാ​ത്ത, പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വീ​ണ്ടും തു​ട​ങ്ങാ​ൻ ധൈ​ര്യം ന​ൽ​കു​ന്ന, വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​രു കേ​ര​ള​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. യു​വ​ത​യു​ടെ ശ​ബ്‌​ദം കേ​ൾ​ക്ക​പ്പെ​ട​ണം; അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് വി​ക​സ​ന​ത്തി​ൽ ഇ​ടം ല​ഭി​ക്ക​ണം. കാ​ര​ണം, സ്വ​പ്നം ത​ക​രു​മ്പോ​ൾ ന​ഷ്‌​ട​മാ​കു​ന്ന​ത് ഒ​രു വ്യ​ക്തി​യു​ടെ ഭാ​വി മാ​ത്ര​മ​ല്ല; ഒ​രു നാ​ടി​ന്‍റെ സാ​ധ്യ​ത​കൂ​ടി​യാ​ണ്. വേ​ണ്ട​ത് ന​മ്മു​ടെ മ​ണ്ണി​ൽ സ്വ​പ്നം കാ​ണാ​നും ഈ ​മ​ണ്ണി​ൽ​ത​ന്നെ അ​വ പൂ​വ​ണി​യി​ക്കാ​നും ക​ഴി​യു​ന്നൊ​രു കേ​ര​ള​മാ​ണ്.

ജി​യ ജോ​സ് 9th സെ​മ​സ്റ്റ​ർ BA LL.B. മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ

​മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​കു​ക

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​മ്മു​ടെ നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും പെ​രു​മ​യെ​യും​കു​റി​ച്ച് നാം ​ഏ​റെ അ​ഭി​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന് അ​തി​രു​ക​ളി​ല്ലാ​ത്ത ചി​ന്ത​ക​ളോ​ടെ വ​ള​രു​ന്ന ജെ​ൻ സി ​ത​ല​മു​റ​യു​ടെ ക​ണ്ണി​ൽ വ​ർ​ത്ത​മാ​ന​കാ​ല ആ​ശ​ങ്ക​ക​ൾ​ക്ക​പ്പു​റം വ്യ​ക്ത​മാ​യൊ​രു ഭാ​വി​കേ​ര​ള​ത്തി​ന്‍റെ ചി​ത്ര​മു​ണ്ട്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തേ​ടി നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് പു​തു​ത​ല​മു​റ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന്.

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന അ​നാ​വ​ശ്യ ചു​വ​പ്പു​നാ​ട​ക​ളും പ​ഴ​ഞ്ച​ൻ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും മാ​റ്റി​നി​ർ​ത്തി, യു​വാ​ക്ക​ളു​ടെ യോ​ഗ്യ​ത​യ്ക്കും ക​ഴി​വു​ക​ൾ​ക്കും അ​ർ​ഹ​മാ​യ മൂ​ല്യം ന​ൽ​കു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ന​മ്മു​ടെ ഈ ​മ​ണ്ണി​ൽ ഉ​ണ്ടാ​ക​ണം. വി​ഭ​വ​ങ്ങ​ളും പ്ര​തി​ഭ​ക​ളും നി​റ​ഞ്ഞ കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും സ​ർ​ഗാ​ത്മ​ക ആ​ശ​യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചാ​ൽ, പ്ര​വാ​സം നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ്യ​ക്തി​യു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റും.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സു​സ്ഥി​ര വി​ക​സ​ന​വും സു​താ​ര്യ​മാ​യ ഭ​ര​ണ സം​വി​ധാ​ന​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഞാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ത​ല​മു​റ സ്വ​പ്നം കാ​ണു​ന്നു. മാ​റ്റ​ങ്ങ​ൾ​ക്കാ​യി മാ​റി​നി​ന്ന് പ​രാ​തി​പ്പെ​ടു​ക​യ​ല്ല; മ​റി​ച്ച്, മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക​യാ​ണ് യു​വ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യം.

ആ​ൽ​ബി​ൻ ബി. ​വ​ർ​ഗീ​സ് (ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി, എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി)

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര‍്യം

മ​നു​ഷ്യ വി​ഭ​വ​ശേ​ഷി​യി​ൽ സ​മ്പ​ന്ന​മാ​ണ് ന​മ്മു​ടെ നാ​ട്. എ​ന്നാ​ൽ, കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന് തൊ​ഴി​ലി​ല്ലാ​യ്‌​മ​യാ​ണ്. സാ​ക്ഷ​ര​ത​യും സം​സ്കാ​ര​വും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​ഭൂ​മി​ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

പ​രീ​ക്ഷ​ക​ളി​ലെ മാ​ർ​ക്കു​ക​ളേ​ക്കാ​ൾ അ​ധി​ക​മാ​യി നൈ​പു​ണി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ജോ​ലി​സ​മ്പ്ര​ദാ​യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ഴി​വു​ക​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഡാ​റ്റ​യ്ക്ക​പ്പു​റം നൈ​പു​ണി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ൽ വി​ദ്യാ​ദ്യാ​സ​ന​യ​ങ്ങ​ൾ തി​രു​ത്തി​ക്കു​റി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​ത്ത് വ​ള​രാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ലോ​ക​ത്തെ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​വ​യു​ടെ ന​യ​ങ്ങ​ളും പാ​ഠ്യ​പ​ദ്ധ​തി​ക​ളും മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പോ​ലു​ള്ള മാ​റ്റ​ങ്ങ​ൾ ന​മ്മു​ടെ ജോ​ലി​സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രു​ത്താ​ൻ സാ​ധി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ ന​മു​ക്ക് ബൗ​ദ്ധി​ക​ചോ​ർ​ച്ച നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

ശ്ര​ദ്ധ റോ​സ് ആ​ന്‍റ​ണി (ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ‍്യാ​ർ​ഥി​നി ഡോ​ൺ ബോ​സ്കോ കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ്) 

Latest News

Corehub Up