x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ത​തി നി​റ​വി​ൽ എ​ന്‍റെ കേ​ര​ളം

വെബ് ഡെസ്ക്
Published: November 1, 2026 03:29 AM IST | Updated: November 1, 2026 03:37 AM IST

സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ​യും ക​ല​ക​ളു​ടെ​യും നാ​ടാ​യ കേ​ര​ള​ത്തി​ന്‍റെ ജ​ന്മ​ദി​നം 1956 ന​വം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു. ഇ​ന്ന് 2026 ന​വം​ബ​ര്‍ ഒ​ന്ന്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​മ്മു​ടെ ഈ ​കൊ​ച്ചു​സം​സ്ഥാ​നം സ​പ്ത​തി നി​റ​വി​ൽ. കേ​ര​ള​ത്തി​ന്‍റെ യു​വ​ത്വ​ത്തി​ന് ത​ങ്ങ​ളു​ടെ നാ​ടി​നെ​ക്കു​റി​ച്ച് വ​ലി​യ അ​ഭി​മാ​ന​മാ​ണ്, പ്ര​തീ​ക്ഷ​യാ​ണ്. ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ല്‍ വ്യ​ക്ത​ത​യു​ള്ള, ഭാ​വി​യെ​ക്കു​റി​ച്ച് കാ​ഴ്ച​പ്പാ​ടു​ള്ള ജെ​ന്‍ സി​ക​ളും ജെ​ന്‍ ആ​ല്‍​ഫ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ക​ളും പ​ങ്കു​വ​യ്ക്കു​ന്നു.

ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​വി സാ​ധ്യ​ത​ക​ൾ 

കേ​ര​ള​പ്പി​റ​വി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന് വി​ക​സി​ത ഭാ​ര​ത സൃ​ഷ്‌​ടി​ക്കു​വേ​ണ്ടി ഒ​രു​പാ​ട് സം​ഭാ​വ​ന​ക​ൾ ചെ​യ്യാ​ൻ ക​ഴി​യും. മാ​ന​വ വി​ഭ​വ​ശേ​ഷി​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റേ​ത് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ത്തി​നും മാ​ത്യ​ക​യാ​ണ് കേ​ര​ളം. എ​ന്നാ​ൽ, നാം ​ഇ​ന്നു കാ​ണു​ന്ന​ത് കു​ട്ടി​ക​ളു​ടെ​യും അ​ഭ്യ​സ്്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​മാ​ണ്.

എ​ൺ​പ‌​തു​ക​ളി​ലെ​യും തൊ​ണ്ണൂ​റു​ക​ളി​ലെ​യും ഗ​ൾ​ഫ് കു​ടി​യേ​റ്റ​ത്തി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​ണ് ഇ​ന്ന് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം. ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ ന​മ്മ​ൾ മു​ന്നി​ലാ​ണെ​ന്നി​രി​ക്കെ എ​ന്തു​കൊ​ണ്ട് ന​മ്മു​ടെ പു​തി​യ ത​ല​മു​റ നാ​ടു​വി​ട്ടു പോ​കു​ന്നു എ​ന്ന് നാം ​ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും മു​ൻ​പ​ന്തി​യി​ലു​ള്ള​പ്പോ​ഴും യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നാം ​പ​ല​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ന്നു. ഇ​തി​നൊ​രു മാ​റ്റം വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ഐ അ​ധി​ഷ്‌​ഠി​ത കോ​ഴ്സു​ക​ൾ സ്കൂ​ൾ ത​ല​ത്തി​ൽ​ത​ന്നെ ആ​രം​ഭി​ക്കാ​ൻ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. വ​ർ​ഷ​ങ്ങ​ളോ​ളം സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യ്ക്കും മാ​റ്റം വ​ര​ണം. തൊ​ഴി​ൽ അ​ന്വേ​ഷ​ക​രി​ൽ​നി​ന്ന് തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യി മാ​റാ​നും സം​രം​ഭ​ക​ത്വ സം​സ്കാ​രം വ​ള​ർ​ത്താ​നും ശ്ര​മി​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ശ്ന‌​ങ്ങ​ളെ ഗൗ​ര​വ​മാ​യി പ​ഠി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന​ത് ഭാ​വി​കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ല്‌​പി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ടൂ​റി​സം രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ പൂ​ർ​ണ​രൂ​പ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും പ​റു​ദീ​സ​യാ​ക്കി നാ​ടി​നെ മാ​റ്റി​യാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ന് വി​ക​സ​ന​ക്കു​തി​പ്പ് സാ​ധ‍്യ​മാ​കൂ.

പി​എ​സ്‌​സി, യു​പി​എ​സ്‌​സി തു​ട​ങ്ങി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​ൻ ക​ഴി​യ​ണം. സ്ഥി​ര​വ​രു​മാ​ന​മു​ള്ള ഒ​രു ജോ​ലി എ​ന്ന​തി​നേ​ക്കാ​ൾ ജ​ന​സേ​വ​നം എ​ന്ന ല​ക്ഷ്യ​ത്തി​നാ​വ​ണം ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​ഗ​ണ​ന ന​ല്കേ​ണ്ട​ത്. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​നെ ത​ക​ർ​ക്കു​ന്ന എ​ല്ലാ ശ​ക്തി​ക​ളെ​യും എ​തി​ർ​ത്താ​ൽ മാ​ത്ര​മേ ന​വ​കേ​ര​ള​ത്തി​ന് സു​സ്ഥി​ര​ഭാ​വി പ്ര​ദാ​നം ചെ​യ്യാ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഒ​രു​മി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങാം.

ആ​ന​ന്ദ് പ‍്യാ​രേ​ലാ​ൽ (ഐ​പി​എ​സ് (പ്രൊ​ബേ​ഷ​ൻ) ഒ​ഡി​ഷ കേ​ഡ​ർ)

ക​ഥ​ക​ൾ പ​റ​യു​ന്ന​വ​രു​ടെ കൂ​ടി​യാ​ക​ണം

ഒ​രു​കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ ക​ഥ​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത് ന​മ്മു​ടെ മു​ത്ത​ശ്ശി​മാ​രാ​യി​രു​ന്നു. ഇ​ന്ന് ആ ​ക​ഥ​ക​ൾ ലോ​ക​ത്തോ​ട് പ​റ​യാ​ൻ ന​മ്മു​ടെ കൈ​യി​ലൊ​രു മൊ​ബൈ​ൽ ഫോ​ണു​ണ്ട്. ക​ഥ പ​റ​യാ​നു​ള്ള വേ​ദി​ക​ൾ മാ​റി​യെ​ങ്കി​ലും മ​നു​ഷ്യ​രെ ഏ​റ്റ​വും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്ന​ത് ഇ​ന്നും മ​നു​ഷ്യ​രു​ടെ ക​ഥ​ക​ളാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റോ​റി​ടെ​ല്ല​ർ എ​ന്ന നി​ല​യി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്, നാ​ള​ത്തെ കേ​ര​ളം ക​ഥ​ക​ൾ കേ​ൾ​ക്കു​ന്ന​വ​രു​ടെ മാ​ത്ര​മ​ല്ല, ക​ഥ​ക​ൾ പ​റ​യു​ന്ന​വ​രു​ടെ കൂ​ടി​യാ​ക​ണ​മെ​ന്നാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​നു​പോ​ലും ലോ​ക​ത്തി​ന്‍റെ​ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന കാ​ല​മാ​ണി​ത്.

പു​തി​യ ത​ല​മു​റ​യു​ടെ ചി​ന്ത​ക​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും തീ​രു​മാ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യെ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കേ​ര​ളം പ​ഠി​ക്ക​ണം. സ്കൂ​ൾ​ത​ലം മു​ത​ൽ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​വും പ​ഠി​പ്പി​ക്ക​ണം. യു​വാ​ക്ക​ൾ​ക്ക് ക​ണ്ട​ന്‍റ് ക്രി​യേ​ഷ​നി​ലും ഡി​ജി​റ്റ​ൽ സം​രം​ഭ​ക​ത്വ​ത്തി​ലും പ​രി​ശീ​ല​ന​വും അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്ക​ണം. ന​മ്മു​ടെ ക​ല​യും സം​സ്കാ​ര​വും നാ​ട്ട​റി​വു​ക​ളും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ക​ഥ​ക​ളും ലോ​ക​ത്തെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ്രോ​ത്സാ​ഹ​ന​മു​ണ്ടാ​ക​ണം.

ലൈ​ക്കു​ക​ളും വ്യൂ​സു​ക​ളും നേ​ടു​ന്ന​തി​ന​പ്പു​റം മ​നു​ഷ്യ​രെ ചേ​ർ​ത്തു​നി​ർ​ത്താ​നും ന​ല്ല മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് ക​ഴി​യ​ണം. കാ​ര​ണം, നാ​ള​ത്തെ കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർ​ഥ പു​രോ​ഗ​തി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ മാ​ത്ര​മ​ല്ല, അ​ത് മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തി​ലാ​ണ്. ഓ​രോ മ​നു​ഷ്യ​നും സ്വ​ന്തം ക​ഥ പ​റ​യാ​ൻ അ​വ​സ​ര​മു​ള്ള, ഓ​രോ ന​ല്ല ക​ഥ​യ്ക്കും ലോ​ക​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന, ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സു​ക​ൾ​ക്കു​മ​പ്പു​റം മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന ഒ​രു ഡി​ജി​റ്റ​ൽ കേ​ര​ള​മാ​ണ് എ​ന്‍റെ സ്വ​പ്നം.

ഫാ. ​ബി​ബി​ൻ ഏ​ഴു​പ്ലാ​ക്ക​ൽ എം​സി​ബി​എ​സ് (സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റോ​റി​ടെ​ല്ല​ർ)

ക​ർ​ഷ​ക​ന് ലാ​ഭ​മു​ണ്ടാ​ക​ണം

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ന്‍റെ യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി കൂ​ടു​ത​ൽ വി​ള​വ് നേ​ടു​ക മാ​ത്ര​മ​ല്ല, എ​ല്ലാ ചെ​ല​വു​ക​ളും ക​ഴി​ഞ്ഞ് മി​ക​ച്ച ലാ​ഭം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്. ഉ​യ​ർ​ന്ന കൂ​ലി​ച്ചെ​ല​വ്, തൊ​ഴി​ലാ​ളി​ക്ഷാ​മം, ചെ​റു​തും ചി​ത​റി​യ​തു​മാ​യ കൃ​ഷി​യി​ട​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കീ​ട​രോ​ഗ​ങ്ങ​ൾ എ​ന്നി​വ കാ​ർ​ഷി​ക ലാ​ഭ​ത്തെ കു​റ​യ്ക്കു​ന്നു. ഇ​തി​ന് ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച സ​മീ​പ​ന​മാ​ണ് ആ​വ​ശ്യം.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗം കാ​ർ​ഷി​ക​രം​ഗ​ത്ത് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക വ​ഴി വി​ള​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​നം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ത​വ​നൂ​രി​ലെ നി​യ​ന്ത്രി​ത പ​രി​സ്ഥി​തി​യി​ലു​ള്ള കൃ​ഷി​രീ​തി​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (IoT) അ​ധി​ഷ്ഠി​ത നി​രീ​ക്ഷ​ണം, RADTAR പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ, റോ​ബോ​ർ​ട്ടി​ക്സും ഓ​ട്ടോ​മേ​ഷ​നും, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നി​വ കൃ​ഷി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​തൃ​ക​ക​ളാ​ണ്. എ​ന്നാ​ൽ ഡ്രോ​ണ്‍ രോ​ഗ​നി​ർ​ണ​യ​ത്തി​ന് പ​ക​ര​മാ​കാ​നാ​വി​ല്ല; കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും വി​ദ​ഗ്ധ ഉ​പ​ദേ​ശ​വും അ​ത്യാ​വ​ശ്യ​മാ​ണ്.

മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തു​ക, കൃ​ഷി​ച്ചെ​ല​വും വ​രു​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തു​ക, ജ​ലം സം​ര​ക്ഷി​ക്കു​ക, സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണം സ്വീ​ക​രി​ക്കു​ക, വി​പ​ണി മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ക എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​ക​ളും ഡി​ജി​റ്റ​ൽ വി​പ​ണി​ക​ളും കൂ​ട്ടാ​യ വി​ൽ​പ​ന​യ്ക്കും മൂ​ല്യ​വ​ർ​ധ​ന​യ്ക്കും അ​വ​സ​ര​മൊ​രു​ക്ക​ണം. കൃ​ഷി ഓ​ഫീ​സ​ർ​മാ​രും വി​ദ​ഗ്ധ​രും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ശാ​സ്ത്രീ​യ ഉ​പ​ദേ​ശ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​ക​ണം.

കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക പു​രോ​ഗ​തി അ​ള​ക്കേ​ണ്ട​ത് വി​ള​വി​ന്‍റെ അ​ള​വി​ൽ മാ​ത്ര​മ​ല്ല; ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞ് ക​ർ​ഷ​ക​ന്‍റെ കൈ​യി​ൽ ശേ​ഷി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യും ശാ​സ്ത്രീ​യ​കൃ​ഷി​യും വി​പ​ണ​ന​വും കൈ​കോ​ർ​ത്താ​ൽ കൃ​ഷി​യെ കൂ​ടു​ത​ൽ ലാ​ഭ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി മാ​റ്റാം.

അ​ല​ൻ ജ​യിം​സ് (പു​ളി​ക്ക​ത്താ​ഴെ കു​ള​ക്ക​ട്ടു​കു​ർ​ശി, പാ​ല​ക്കാ​ട്)

സ്വ​ത​ന്ത്ര സം​ഗീ​ത​ത്തി​നു സ്വ​ന്ത​മാ​യൊ​രു ഇ​ടം

കേ​ര​ള​ത്തെ​ക്കു​റി​ച്ചു ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മു​ണ്ട്. ന​മ്മു​ടെ ഭാ​ഷ​യി​ലും സം​സ്‌​കാ​ര​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ അ​ഭി​മാ​ന​ക​ര​മാ​ണ്. കേ​ര​ളം ഒ​രു​പാ​ട് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്, പ​ക്ഷേ ഇ​നി​യും ഒ​രു​പാ​ട് ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ട്. പ്ര​ത്യേ​കി​ച്ച് സം​ഗീ​ത​രം​ഗ​ത്ത്, സ്വ​ത​ന്ത്ര സം​ഗീ​ത​ത്തി​നു സ്വ​ന്ത​മാ​യൊ​രു ഇ​ട​വും സ്വ​ത​ന്ത്ര ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്താ​നും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​സ​ര​ങ്ങ​ളു​മു​ള്ള കേ​ര​ള​മാ​ണ് ഞാ​ന്‍ സ്വ​പ്നം കാ​ണു​ന്ന​ത്. പു​തി​യ ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ സ്വ​ന്തം മ​ണ്ണി​ല്‍ നി​ന്നു​കൊ​ണ്ടു ത​ന്നെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യ​ട്ടെ. എ​ല്ലാ​വ​ര്‍​ക്കും കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ള്‍!

സെ​ബാ ടോ​മി (ഗാ​യി​ക)

യു​വ​ജ​ന​ങ്ങ​ള്‍ ശ​ബ്‌​ദം ഉ​യ​ര്‍​ത്ത​ണം

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ജീ​വി​ത​നി​ല​വാ​രം തു​ട​ങ്ങി​യ സൂ​ചി​ക​ക​ളി​ല്‍ കേ​ര​ളം എ​ക്കാ​ല​ത്തും മു​ന്നി​ലാ​ണെ​ങ്കെി​ലും, ഇ​തി​ല്‍ മാ​ത്രം തൃ​പ്തി​പ്പെ​ടാ​തെ ഇ​നി​യും മു​ന്നോ​ട്ടു പോ​കേ​ണ്ട​തു​ണ്ട്. പ്ര​ധാ​ന​മാ​യും യു​വ​ജ​ന​ങ്ങ​ള്‍ തൊ​ഴി​ല്‍ തേ​ടി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റു​ന്ന പ്ര​വ​ണ​ത ത​ട​യ​ണം. കേ​ര​ളം മാ​ന​വ വി​ഭ​വ​ശേ​ഷി മാ​ത്രം ന​ൽ​കു​ന്ന ഒ​രി​ട​മാ​യി ചു​രു​ങ്ങി​പ്പോ​ക​രു​ത്. പ​ക​രം, ക്രി​യേ​റ്റീ​വാ​യ ആ​ശ​യ​ങ്ങ​ളും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന തൊ​ഴി​ല്‍ സം​സ്‌​കാ​രം വ​ള​ര്‍​ന്നു​വ​ര​ണം.

സ്ത്രീ-​പു​രു​ഷ തു​ല്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണെ​ങ്കി​ലും, രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കും പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും യു​വ​ത​ല​മു​റ ക​ട​ന്നു​വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് എ​ത്ര​ത്തോ​ളം സ്വീ​കാ​ര്യ​ത​യും അ​വ​സ​ര​ങ്ങ​ളും സ​മൂ​ഹം ന​ല്‍​കു​ന്നു എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. യു​വ​ത​യു​ടെ ആ​ശ​യ​ങ്ങ​ള്‍​ക്കും ക​ഴി​വു​ക​ള്‍​ക്കും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ അ​ര്‍​ഹ​മാ​യ ഇ​ടം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും (അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്ത​വാ​സി​ക​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ ) സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന കേ​ര​ള​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പോ​ലീ​സും സ​ര്‍​ക്കാ​രും ഇ​വ​ര്‍​ക്ക് പൂ​ര്‍​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല വി​ക​സ​നം, മ​റി​ച്ച് ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​ത​നി​ല​വാ​ര​വും സാ​മൂ​ഹി​കാ​വ​സ​ര​ങ്ങ​ളും ഉ​യ​രു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. പു​തി​യ ത​ല​മു​റ​യി​ലെ പ​ല​ര്‍​ക്കും ഒ​രു പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ ന​യ​ങ്ങ​ളോ​ടും പൂ​ര്‍​ണ​മാ​യി യോ​ജി​ച്ചു​പോ​കാ​ന്‍ സാ​ധി​ച്ചെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, ഒ​രു പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മ​ല്ലെ​ന്ന​തു​കൊ​ണ്ടു മാ​ത്രം ഒ​രാ​ള്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​നാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. രാ​ഷ്‌​ട്രീ​യം ന​മ്മെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബാ​ധി​ക്കു​ന്നു​ണ്ട് എ​ന്ന സ​ത്യം മ​ന​സി​ലാ​ക്കി യു​വ​ജ​ന​ങ്ങ​ള്‍ സ്വ​ന്തം ശ​ബ്‌​ദം ഉ​യ​ര്‍​ത്ത​ണം.

ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം (പാ​ലാ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ) (ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്നു)

സ്വ​ന്തം മ​ണ്ണി​ൽ സ്വ​പ്നം വി​ത​യ്ക്കാം

ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഓ​ടു​ന്ന യു​വ​ത്വ​മ​ല്ല, സ്വ​ന്തം മ​ണ്ണി​ൽ സ്വ​പ്നം വി​ത​യ്ക്കു​ന്ന ത​ല​മു​റ​യാ​ണ് ഭാ​വി കേ​ര​ള​ത്തി​ന്‍റെ ക​രു​ത്ത്. ബ്രെ​യി​ൻ ഡ്രെ​യി​നി​നു​ള്ള ഉ​ത്ത​രം ന​മ്മു​ടെ വ​യ​ലു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലു​മു​ണ്ട്. കു​ട്ട​നാ​ട​ൻ നെ​ല്ലും തൃ​ശൂ​ർ കോ​ൾ​നി​ല​ങ്ങ​ളും വാ​ഴ​ക്കു​ളം കൈ​ത​ച്ച​ക്ക​യും ഇ​ടു​ക്കി​യു​ടെ ഏ​ല​വും കു​രു​മു​ള​കും റ​ബ​റും ഏ​ത്ത​ക്കാ​യ​യും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണം.

കാ​മ്പ​സു​ക​ൾ ക​ർ​ഷ​ക​രു​മാ​യി കൈ​കോ​ർ​ത്ത് ഗ​വേ​ഷ​ണം ന​ട​ത്ത​ണം; വി​ദ്യാ​ർ​ഥി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ന​മ്മു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളെ ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളാ​ക്ക​ണം. പു​സ്ത​ക​ത്തോ​ടൊ​പ്പം മ​ണ്ണി​ലി​റ​ങ്ങു​ന്ന​വ​ർ അ​ഭി​മാ​ന​ത്തോ​ടെ അ​റി​യ​പ്പെ​ട​ണം. ല​ഹ​രി​മു​ക്ത​മാ​യ ക്യാ​മ്പ​സു​ക​ളും അ​വ​സ​ര​ങ്ങ​ൾ നി​റ​ഞ്ഞ നാ​ടും ഉ​ണ്ടാ​ക​ണം. ഇ​വി​ടെ പ​ഠി​ച്ച്, ഇ​വി​ടെ​ത്ത​ന്നെ വ​ള​രാ​ൻ കൊ​തി​ക്കു​ന്ന യു​വ​ത, അ​താ​ണ് എ​ന്‍റെ കേ​ര​ളം.
കേ​ര​ള​പ്പി​റ​വി ദി​നാ​ശം​സ​ക​ൾ!

ആ​ൻ സെ​ബാ​സ്റ്റ്യ​ൻ (എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ)

സ്പോ​ർ​ട്സ് ഹ​ബ്ബാ​ക്കി മാ​റ്റ​ണം

കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​ഭാ​വി മാ​റ്റാ​ൻ വേ​ണ്ട​ത് മെ​ഡ​ൽ സ്വ​പ്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ശാ​സ്ത്രീ​യ​മാ​യ ഒ​രു കാ​യി​ക സം​വി​ധാ​ന​മാ​ണ്. ഒ​രു സ്പോ​ർ​ട്സ് ഹ​ബ്ബാ​യി കേ​ര​ളം മാ​റ​ണം. ന​മ്മു​ടെ കേ​ര​ള​ത്തി​ൽ ക​ഴി​വു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു കു​റ​വി​ല്ല. പ​ക്ഷേ ആ ​ക​ഴി​വു​ക​ളെ പ്രൈ​മ​റി സ്കൂ​ൾ മു​ത​ൽ ഒ​ളി​മ്പി​ക്‌​സ് നി​ല​വാ​രം വ​രെ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​പ​ദ്ധ​തി​യാ​ണ് ന​മു​ക്ക് ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത്.​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ കു​ട്ടി​ക​ളെ ക​ളി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ണം. അ​പ്പ​ർ പ്രൈ​മ​റി​യി​ൽ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ണം. ഹൈ​സ്കൂ​ളി​ൽ താ​ത്പ​ര്യ​വും ക​ഴി​വും തി​രി​ച്ച​റി​ഞ്ഞ് പ​രി​ശീ​ല​നം ന​ൽ​ക​ണം. പ്ല​സ്ടു ത​ല​ത്തി​ൽ പ​ഠ​ന​വും കാ​യി​ക​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

അ​ത്‌​ല​റ്റി​ക്സ് മു​ത​ൽ ഫു​ട്ബോ​ൾ, ഹോ​ക്കി, ബാ​സ്ക​റ്റ്ബോ​ൾ, നീ​ന്ത​ൽ, ബാ​ഡ്മി​ന്‍റ​ൺ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത​യു​ള്ള പ​രി​ശീ​ല​ക​രും നി​ല​വാ​ര​മു​ള്ള ഗ്രൗ​ണ്ടു​ക​ളും സ്ഥി​ര​മാ​യ മ​ത്സ​ര​ങ്ങ​ളും വേ​ണം. മെ​ഡ​ൽ ല​ക്ഷ്യ​മി​ടു​ന്ന താ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് സ​യ​ൻ​സ്, പോ​ഷ​കാ​ഹാ​രം, ഫി​സി​യോ​തെ​റാ​പ്പി, മാ​ന​സി​ക പ​രി​ശീ​ല​നം, സാ​മ്പ​ത്തി​ക​സ​ഹാ​യം എ​ന്നി​വ​യും ല​ഭ്യ​മാ​ക്ക​ണം.

ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ൽ ഒ​രു വ​ർ​ഷം​കൊ​ണ്ട് സൃ​ഷ്‌​ടി​ക്കാ​നാ​വി​ല്ല. അ​ത് 10-15 വ​ർ​ഷ​ത്തെ ആ​സൂ​ത്രി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. അ​തി​നാ​ൽ ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു ക​ണ്ടെ​ത്തി വ​ള​ർ​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് കേ​ര​ളം സൃ​ഷ്‌​ടി​ക്കേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യ്ക്കു വേ​ണ്ട​ത് കാ​യി​ക​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം മാ​ത്ര​മ​ല്ല; ലോ​ക​ത്തി​ലെ മി​ക​ച്ച താ​ര​ങ്ങ​ളോ​ട് മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​വാ​ര​ത്തി​ലെ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്.

ഓ​രോ സ്കൂ​ളി​ലും ക​ളി​ക്ക​ളം, ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശീ​ല​നാ​വ​സ​രം, ഓ​രോ ജി​ല്ല​യി​ലും പ്ര​തി​ഭാ​വി​ക​സ​ന​കേ​ന്ദ്രം, ഓ​രോ മി​ക​ച്ച താ​ര​ത്തി​നും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി ഇ​താ​യി​രി​ക്ക​ണം കേ​ര​ള​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന ല​ക്ഷ്യം. അ​ത്ത​ര​ത്തി​ൽ ഒ​രു സ്പോ​ർ​ട്സ് ഹ​ബ്ബാ​യി കേ​ര​ളം മാ​റ​ണം. അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന ന​മ്മു​ടെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തു​പോ​ലെ മോ​ശ​മ​ല്ലാ​ത്ത പാ​രി​തോ​ഷി​ക​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​ണം; അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക​യും വേ​ണം. കൂ​ടാ​തെ, മെ​ഡ​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​പോ​ലും ഇ​ന്ത്യ​ക്കാ​യി അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ണം. അ​തു പു​തു​ത​ല​മു​റ​യ്ക്ക് വ​ലി​യ ഊ​ർ​ജ​മാ​കും.

ആ​ൻ​സി സോ​ജ​ൻ (ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ്)

ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ല്‍ മു​ന്നേ​റും

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​മ്മു​ടെ നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും പെ​രു​മ​യെ​യും​കു​റി​ച്ച് നാം ​ഏ​റെ അ​ഭി​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന് അ​തി​രു​ക​ളി​ല്ലാ​ത്ത ചി​ന്ത​ക​ളോ​ടെ വ​ള​രു​ന്ന ജെ​ൻ സി ​ത​ല​മു​റ​യു​ടെ ക​ണ്ണി​ൽ വ​ർ​ത്ത​മാ​ന​കാ​ല ആ​ശ​ങ്ക​ക​ൾ​ക്ക​പ്പു​റം വ്യ​ക്ത​മാ​യൊ​രു ഭാ​വി കേ​ര​ള​ത്തി​ന്‍റെ ചി​ത്ര​മു​ണ്ട്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തേ​ടി നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് പു​തു​ത​ല​മു​റ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന്.

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന അ​നാ​വ​ശ്യ ചു​വ​പ്പു​നാ​ട​ക​ളും പ​ഴ​ഞ്ച​ൻ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും മാ​റ്റി​നി​ർ​ത്തി, യു​വാ​ക്ക​ളു​ടെ യോ​ഗ്യ​ത​യ്ക്കും ക​ഴി​വു​ക​ൾ​ക്കും അ​ർ​ഹ​മാ​യ മൂ​ല്യം ന​ൽ​കു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ന​മ്മു​ടെ ഈ ​മ​ണ്ണി​ൽ ഉ​ണ്ടാ​ക​ണം. വി​ഭ​വ​ങ്ങ​ളും പ്ര​തി​ഭ​ക​ളും നി​റ​ഞ്ഞ കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും സ​ർ​ഗാ​ത്മ​ക ആ​ശ​യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചാ​ൽ, പ്ര​വാ​സം നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ്യ​ക്തി​യു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റും. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സു​സ്ഥി​ര വി​ക​സ​ന​വും സു​താ​ര്യ​മാ​യ ഭ​ര​ണ​സം​വി​ധാ​ന​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഞാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ത​ല​മു​റ സ്വ​പ്നം കാ​ണു​ന്നു.

മാ​റ്റ​ങ്ങ​ൾ​ക്കാ​യി മാ​റി​നി​ന്ന് പ​രാ​തി​പ്പെ​ടു​ക​യ​ല്ല; മ​റി​ച്ച് മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക​യാ​ണ് യു​വ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യം. പ്രാ​യോ​ഗി​ക​മാ​യ വീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ആ​ശ​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ ഇ​ടം ല​ഭി​ച്ചാ​ൽ, ചെ​റു​പ്പ​ക്കാ​രു​ടെ ഊ​ർ​ജം കേ​ര​ള​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ക​രു​ത്താ​കും. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ന​ന്മ​യും ആ​ധു​നി​ക​ത​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് വ​ഴി​യൊ​രു​ക്കേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ആ ​സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന നാ​ളേ​ക്കാ​യി ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കാം.

ശ്രേ​യ​സ് ഗി​രീ​ഷ് (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി)

ര​സ​ക​ര​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​കും

കേ​ര​ളം ഇ​പ്പോ​ള്‍ ജീ​വി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​മാ​ണ്. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് എ​ടു​ത്തു​പ​റ​യ​ണം. കാ​ര​ണം, മു​മ്പ് ന​മ്മ​ള്‍ സ്വ​ന്തം ഇ​ഷ്‌​ട​ത്തി​ന് ജീ​വി​ക്കു​മ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ ഒ​രു ശ്ര​മം ന​ട​ത്തു​മ്പോ​ള്‍ പ​ല​രും അ​ത്ത​രം ആ​ളു​ക​ളെ മു​ന്‍​വി​ധി​യോ​ടെ ക​ണ്ടി​രു​ന്നു. അ​വ​രി​ങ്ങ​നെ​യാ​യി​രി​ക്കാം, അ​ങ്ങ​നെ​യാ​യി​രി​ക്കാം എ​ന്നൊ​ക്കെ​യു​ള്ള സം​സാ​ര​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​തി​നൊ​പ്പം പെ​രു​മാ​റ്റ​ത്തി​ലും ജീ​വി​ത​ത്തി​ലു​മൊ​ക്കെ ചു​റ്റു​മു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ കേ​ര​ളം വ​ള​രെ ഭം​ഗി​യു​ള്ള​തും ആ​ളു​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ ഇ​ഷ്‌​ട​ത്തി​ന് വ​ള​രെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​തെ ജീ​വി​ക്കാ​ന്‍ പ​റ്റു​ന്ന സ്ഥ​ല​മാ​യി​ട്ട് മാ​റു​മെ​ന്നു​ത​ന്നെ​യാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. മാ​റു​മെ​ന്ന് പ​റ​യു​ന്ന​ത് ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല എ​ന്നു​ദ്ദേ​ശി​ച്ച​ല്ല. ഇ​പ്പോ​ള്‍ ഉ​ള്ള​തി​നേ​ക്കാ​ളും വ​ള​രെ ര​സ​ക​ര​മാ​യി​രി​ക്കും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​വി​ടെ ജീ​വി​ക്കാ​ന്‍ എ​ന്ന് തോ​ന്നാ​റു​ണ്ട്.

മീ​നാ​ക്ഷി അ​നൂ​പ് (ച​ല​ച്ചി​ത്ര​താ​രം)

സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കു​ക

‘ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്’ എ​ന്ന വി​ശേ​ഷ​ണം പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ട് മാ​ത്രം പൂ​ർ​ണ​മാ​കു​ന്നി​ല്ല; യു​വ​ത്വ​ത്തി​ന്‍റെ മ​ന​സ​റി​ഞ്ഞ്, അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കു​മ്പോ​ഴാ​ണ് കേ​ര​ളം യ​ഥാ​ർ​ഥ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​കു​ന്ന​ത്. ഓ​രോ യു​വ​തി-​യു​വാ​വി​ന്‍റെ​യും ഉ​ള്ളി​ൽ ഒ​രു സ്വ​പ്ന​മു​ണ്ട്; സ്വ​ന്തം ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​നും കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റാ​നും താ​ൻ വ​ള​ർ​ന്ന മ​ണ്ണി​ൽ​ത​ന്നെ അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​മു​ള്ള സ്വ​പ്നം.

ആ ​സ്വ​പ്ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നാ​ടു​വി​ടേ​ണ്ടി​വ​രാ​ത്ത, പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വീ​ണ്ടും തു​ട​ങ്ങാ​ൻ ധൈ​ര്യം ന​ൽ​കു​ന്ന, വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​രു കേ​ര​ള​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. യു​വ​ത​യു​ടെ ശ​ബ്‌​ദം കേ​ൾ​ക്ക​പ്പെ​ട​ണം; അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് വി​ക​സ​ന​ത്തി​ൽ ഇ​ടം ല​ഭി​ക്ക​ണം. കാ​ര​ണം, സ്വ​പ്നം ത​ക​രു​മ്പോ​ൾ ന​ഷ്‌​ട​മാ​കു​ന്ന​ത് ഒ​രു വ്യ​ക്തി​യു​ടെ ഭാ​വി മാ​ത്ര​മ​ല്ല; ഒ​രു നാ​ടി​ന്‍റെ സാ​ധ്യ​ത​കൂ​ടി​യാ​ണ്. വേ​ണ്ട​ത് ന​മ്മു​ടെ മ​ണ്ണി​ൽ സ്വ​പ്നം കാ​ണാ​നും ഈ ​മ​ണ്ണി​ൽ​ത​ന്നെ അ​വ പൂ​വ​ണി​യി​ക്കാ​നും ക​ഴി​യു​ന്നൊ​രു കേ​ര​ള​മാ​ണ്.

ജി​യ ജോ​സ് 9th സെ​മ​സ്റ്റ​ർ BA LL.B. മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ

​മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​കു​ക

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന​മ്മു​ടെ നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും പെ​രു​മ​യെ​യും​കു​റി​ച്ച് നാം ​ഏ​റെ അ​ഭി​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന് അ​തി​രു​ക​ളി​ല്ലാ​ത്ത ചി​ന്ത​ക​ളോ​ടെ വ​ള​രു​ന്ന ജെ​ൻ സി ​ത​ല​മു​റ​യു​ടെ ക​ണ്ണി​ൽ വ​ർ​ത്ത​മാ​ന​കാ​ല ആ​ശ​ങ്ക​ക​ൾ​ക്ക​പ്പു​റം വ്യ​ക്ത​മാ​യൊ​രു ഭാ​വി​കേ​ര​ള​ത്തി​ന്‍റെ ചി​ത്ര​മു​ണ്ട്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തേ​ടി നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് പു​തു​ത​ല​മു​റ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന്.

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന അ​നാ​വ​ശ്യ ചു​വ​പ്പു​നാ​ട​ക​ളും പ​ഴ​ഞ്ച​ൻ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും മാ​റ്റി​നി​ർ​ത്തി, യു​വാ​ക്ക​ളു​ടെ യോ​ഗ്യ​ത​യ്ക്കും ക​ഴി​വു​ക​ൾ​ക്കും അ​ർ​ഹ​മാ​യ മൂ​ല്യം ന​ൽ​കു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ന​മ്മു​ടെ ഈ ​മ​ണ്ണി​ൽ ഉ​ണ്ടാ​ക​ണം. വി​ഭ​വ​ങ്ങ​ളും പ്ര​തി​ഭ​ക​ളും നി​റ​ഞ്ഞ കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും സ​ർ​ഗാ​ത്മ​ക ആ​ശ​യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചാ​ൽ, പ്ര​വാ​സം നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ്യ​ക്തി​യു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റും.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സു​സ്ഥി​ര വി​ക​സ​ന​വും സു​താ​ര്യ​മാ​യ ഭ​ര​ണ സം​വി​ധാ​ന​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഞാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ത​ല​മു​റ സ്വ​പ്നം കാ​ണു​ന്നു. മാ​റ്റ​ങ്ങ​ൾ​ക്കാ​യി മാ​റി​നി​ന്ന് പ​രാ​തി​പ്പെ​ടു​ക​യ​ല്ല; മ​റി​ച്ച്, മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക​യാ​ണ് യു​വ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യം.

ആ​ൽ​ബി​ൻ ബി. ​വ​ർ​ഗീ​സ് (ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി, എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി)

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര‍്യം

മ​നു​ഷ്യ വി​ഭ​വ​ശേ​ഷി​യി​ൽ സ​മ്പ​ന്ന​മാ​ണ് ന​മ്മു​ടെ നാ​ട്. എ​ന്നാ​ൽ, കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന് തൊ​ഴി​ലി​ല്ലാ​യ്‌​മ​യാ​ണ്. സാ​ക്ഷ​ര​ത​യും സം​സ്കാ​ര​വും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​ഭൂ​മി​ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

പ​രീ​ക്ഷ​ക​ളി​ലെ മാ​ർ​ക്കു​ക​ളേ​ക്കാ​ൾ അ​ധി​ക​മാ​യി നൈ​പു​ണി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ജോ​ലി​സ​മ്പ്ര​ദാ​യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ഴി​വു​ക​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഡാ​റ്റ​യ്ക്ക​പ്പു​റം നൈ​പു​ണി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ൽ വി​ദ്യാ​ദ്യാ​സ​ന​യ​ങ്ങ​ൾ തി​രു​ത്തി​ക്കു​റി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​ത്ത് വ​ള​രാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ലോ​ക​ത്തെ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​വ​യു​ടെ ന​യ​ങ്ങ​ളും പാ​ഠ്യ​പ​ദ്ധ​തി​ക​ളും മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പോ​ലു​ള്ള മാ​റ്റ​ങ്ങ​ൾ ന​മ്മു​ടെ ജോ​ലി​സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രു​ത്താ​ൻ സാ​ധി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ ന​മു​ക്ക് ബൗ​ദ്ധി​ക​ചോ​ർ​ച്ച നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

ശ്ര​ദ്ധ റോ​സ് ആ​ന്‍റ​ണി (ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ‍്യാ​ർ​ഥി​നി ഡോ​ൺ ബോ​സ്കോ കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ്) 

തു​ല്യ അ​വ​സ​ര​മു‌​ള്ള നാ​ടാ​യി മാ​റ​ണം

എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​ര​മു‌​ള്ള നാ​ടാ​യി കേ​ര​ളം അ​റി​യ​പ്പെ​ട​ണം, ജാ​തി, മ​തം, ഭാ​ഷ, വ​ർ​ഗം, വ​ർ​ണം, സാ​മ്പ​ത്തി​ക സ്ഥി​തി എ​ന്നി​വ​യു​ടെ പേ​രി​ൽ ആ​രും പി​ന്നി​ലാ​ക​രു​ത്. സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും സാ​ഹോ​ദ​ര്യ​വു​മു​ള്ള ഒ​രു സ​മൂ​ഹ​മാ​ണ് ന​മു​ക്കു വേ​ണ്ട​ത്. ഓ​രോ​രു​ത്ത​ർ​ക്കും സ്വ​ന്തം ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്ക​ണം. നാ​ടി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കേ​ണ്ട​ത് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ മാ​ത്ര​മ​ല്ല. പ്രാ​ദേ​ശി​ക ഭ​ര​ണ​ത്തി​ലും പൊ​തു​ച​ർ​ച്ച​ക​ളി​ലും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വ​ജ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന​പ്പു​റം, ന​മ്മു​ടെ വാ​ർ​ഡി​ലെ​യും പ​ഞ്ചാ​യ​ത്തി​ലെ​യും യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണം.

ഒ​രു ചെ​റി​യ ശു​ചീ​ക​ര​ണ യ​ജ്ഞം മു​ത​ൽ ഒ​രു നൂ​ത​ന സ്റ്റാ​ർ​ട്ട​പ്പ് വ​രെ ന​മ്മു​ടെ സം​ഭാ​വ​ന​യാ​കാം. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും സാ​മൂ​ഹി​ക ബോ​ധ​ത്തി​ലും നാം ​നേ​ടി​യ അ​ടി​ത്ത​റ ശ​ക്ത​മാ​ണ്. അ​തി​ന്മേ​ൽ തൊ​ഴി​ൽ, നൂ​ത​ന​ത്വം, സു​സ്ഥി​ര​ത, സ​മ​ത്വം എ​ന്നീ തൂ​ണു​ക​ൾ ഉ​യ​ർ​ത്തി​യാ​ൽ ലോ​ക​ത്തി​നു മാ​തൃ​ക​യാ​കു​ന്ന ഒ​രു കേ​ര​ളം ന​മു​ക്കു സാ​ധ്യ​മാ​ണ്. ആ ​കേ​ര​ള​ത്തി​ൽ ജീ​വി​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​തി​നെ നി​ർ​മി​ക്കാ​നും പ​ങ്കാ​ളി​യാ​കാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. കാ​ര​ണം, ഭാ​വി​കേ​ര​ളം എ​ന്ന​ത് ആ​രോ ഉ​ണ്ടാ​ക്കി​ത്ത​രു​ന്ന ഒ​ന്ന​ല്ല; നാം ​ഓ​രോ​രു​ത്ത​രും ചേ​ർ​ന്ന് പ​ണി​തു​യ​ർ​ത്തേ​ണ്ട സ്വ​പ്ന​മാ​ണ്.

കാ​വ്യ എ​സ്. കു​മാ​ർ (ഫ​സ്റ്റ് ഇ​യ​ർ എം​എ​സ്‌​സി ബോ​ട്ട​ണി ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്), കൊ​ല്ലം)

ക്രി​യാ​ത്മ​ക​മാ​ക​ട്ടെ സ്റ്റാ​ർ​ട്ട​പ്പ് ഇ​ക്കോ​സി​സ്റ്റം

ഒ​രു ദി​വ​സം ബാ​ത്ത്റൂ​മി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണു തെ​ങ്ങു​ക​യ​റ്റ​ത്തി​ന് ഒ​രു റോ​ബോ​ട്ട് വി​ക​സി​പ്പി​ക്ക​ണം എ​ന്ന ആ​ശ​യം മ​ന​സി​ൽ വ​ന്ന​ത്. ആ ​ചെ​റി​യ ആ​ശ​യ​ത്തി​ൽ​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര​യാ​ണ് ഇ​ന്ന് ആ​ൾ​ട്ട​ർ​സേ​ജും കൊ​ക്കോ​ബോ​ട്ടും ആ​യി വ​ള​ർ​ന്ന​ത്.

കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ ഗ്രാ​ന്‍റി​ലേ​ക്ക് ആ​ദ്യ​മാ​യി ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​താ​ണ് ഈ ​യാ​ത്ര​യി​ലെ ആ​ദ്യ​ത്തെ വ​ലി​യ പ്ര​ചോ​ദ​നം. കേ​ര​ള​ത്തി​ൽ ക​ഴി​വു​ള്ള യു​വാ​ക്ക​ളും എ​ൻ​ജി​നി​യ​ർ​മാ​രും നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മു​ണ്ട്. ഈ ​ആ​ശ​യ​ങ്ങ​ളെ ലോ​കോ​ത്ത​ര ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഇ​വി​ടെ സൃ​ഷ്‌​ടി​ക്ക​ണം. യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന ഇ​ടം എ​ന്ന​തി​ലു​പ​രി, ലോ​ക​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ ജ​നി​ക്കു​ന്ന ഇ​ട​മാ​യി കേ​ര​ളം മാ​റ​ണം. അ​തി​നു കേ​ര​ളം ഇ​നി​യും മാ​റേ​ണ്ട​തു​ണ്ട്. അ​തി​നാ​യി നി​ര​ന്ത​ര ഗ​വേ​ഷ​ണം വേ​ണം, ലോ​ക​മാ​തൃ​ക​ക​ളെ അ​റി​യ​ണം, ഗ്രാ​ന്‍റു​ക​ളും ദീ​ർ​ഘ​കാ​ല പി​ന്തു​ണ​യും വ​ർ​ധി​പ്പി​ക്ക​ണം, സ​ർ​ക്കാ​ർ ആ​ദ്യ ഉ​പ​ഭോ​ക്താ​വും പ​രീ​ക്ഷ​ണ പ​ങ്കാ​ളി​യു​മാ​ക​ണം, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ നി​ർ​ലോ​ഭ​മു​ണ്ടാ​ക​ണം.

കേ​ര​ള​ത്തി​ൽ ആ​ശ​യ​ങ്ങ​ൾ ജ​നി​ക്ക​ണം, ഇ​വി​ടെ​ത്ത​ന്നെ അ​വ വി​ക​സി​പ്പി​ക്ക​ണം, തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലും ആ​ഗോ​ള വി​പ​ണി​യി​ലും എ​ത്തി​ക്ക​ണം. അ​തി​നു സം​രം​ഭ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ഒ​രു ഇ​ക്കോ​സി​സ്റ്റ​വും ഗ​വേ​ഷ​ണ​ത്തി​ന് നി​ക്ഷേ​പ​വും വി​പ​ണി​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​മി​ച്ചു വ​ള​ര​ണം.

ആ​ഷി​ൻ പി. ​കൃ​ഷ്ണ (ഫൗ​ണ്ട​ർ ആ​ൻ​ഡ് സി​ഇ​ഒ ആ​ൾ​ട്ട​ർ​സേ​ജ്)

സാ​ങ്കേ​തി​ക​വി​ദ്യ; കാ​ഴ്ച​യ​ല്ല കാ​ഴ്ച​പ്പാ​ടാ​ണു പ്ര​ധാ​നം

കേ​ര​ള​ത്തി​ൽ ഒ​രു ചെ​റി​യ ബി​സി​ന​സ് ന​ട​ത്തു​ന്ന ഒ​രാ​ളെ സ​ങ്ക​ൽ​പി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​നു ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ത്തെ​ക്കു​റി​ച്ചു ന​ന്നാ​യി അ​റി​യാം, ഉ​പ​ഭോ​ക്താ​ക്ക​ളെ​യും അ​റി​യാം. എ​ന്നാ​ൽ ഒ​രു മി​ക​ച്ച പ​ര​സ്യം എ​ഴു​തു​ക, ഇം​ഗ്ലീ​ഷി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, അ​ല്ലെ​ങ്കി​ൽ ല​ളി​ത​മാ​യ ഒ​രു വെ​ബ്‌​സൈ​റ്റ് നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ​രു​മ്പോ​ൾ, അ​വ​ർ​ക്ക് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം തേ​ടേ​ണ്ടി​വ​രു​ന്നു, പ​ണം ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്നു, അ​ല്ലെ​ങ്കി​ൽ ആ ​കാ​ര്യ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​ന്നു.

അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച്, ത​ങ്ങ​ൾ​ക്ക് എ​ന്താ​ണു വേ​ണ്ട​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നും തു​ട​ർ​ന്ന് അ​തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ഒ​രു പ്രാ​ഥ​മി​ക ധാ​ര​ണ ല​ഭി​ച്ചാ​ലോ? ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് എ​നി​ക്ക് എ​ഐ​യി​ൽ താ​ത്പ​ര്യം ജ​നി​പ്പി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ഐ ഉ​പ​യോ​ഗി​ച്ച് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന ചി​ന്ത​യാ​ണ് എ​ന്നെ ആ​വേ​ശ​ഭ​രി​ത​യാ​ക്കു​ന്ന​ത്.

മാ​റു​ന്ന കേ​ര​ള​ത്തി​ലും പ​ല ജോ​ലി​ക​ളും ഇ​നി യ​ന്ത്ര​വ​ത്ക​രി​ക്ക​പ്പെ​ടും. ചി​ല തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രും. ആ​ളു​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​യി വ​രും. വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ ഫ്യൂ​ച്ച​ർ ഓ​ഫ് ജോ​ബ്സ് റി​പ്പോ​ർ​ട്ട് 2025 പ്ര​കാ​രം, 2030 ഓ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വു​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ 39 ശ​ത​മാ​ന​ത്തോ​ളം മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടെ, തൊ​ഴി​ൽ​മേ​ഖ​ല​യെ മാ​റ്റി​മ​റി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളാ​ണ് ഇ​തി​ന് ആ​ധാ​രം. ഒ​രു വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ന് നി​ങ്ങ​ൾ നേ​ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന​മാ​ക​രു​ത്.

ഒ​രാ​ൾ​ക്ക് അ​ഞ്ച് മി​നി​റ്റ് സ​മ​യം ചെ​ല​വ​ഴി​ച്ച് എ​ന്തെ​ങ്കി​ലും പ​ഠി​ക്കാ​നും ഉ​ട​ൻ​ത​ന്നെ അ​ത് പ​രീ​ക്ഷി​ച്ചു​നോ​ക്കാ​നും ക​ഴി​യ​ണം. പ​ഠ​നം മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ, ഉ​പ​യോ​ഗി​ച്ച ടൂ​ൾ എ​ന്താ​ണു ചെ​യ്ത​തെ​ന്നും എ​വി​ടെ​യാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നും ഫ​ലം എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്ക​ണം. മ​ല​യാ​ളി വി​ദ്യാ​ർ​ഥി എ​ഐ​യെ​ക്കു​റി​ച്ച് വെ​റു​തെ കൗ​തു​ക​മു​ള്ള ഒ​രാ​ളി​ൽ​നി​ന്ന് എ​ഐ​യെ ഗൗ​ര​വ​മാ​യി സ​മീ​പി​ക്കു​ന്ന ഒ​രാ​ളി​ലേ​ക്കു മാ​റ​ണം.

റൗ​ൾ ജോ​ൺ അ​ജു (തി​ങ്ക് ക്രാ​ഫ്റ്റ് അ​ക്കാ​ദ​മി, എ​ഐ​റി​യാം ടെ​ക്നോ​ള​ജീ​സ് എ​ന്നി​വ​യു​ടെ ഫൗ​ണ്ട​ർ ആ​ൻ​ഡ് സി​ടി​ഒ)

Safeguard Our Socio-economic Gains

It is a privilege to have been born in Kerala, whose achievements in human development are widely acknowledged. A forward-looking vision, however, must identify what still demands our attention. Our principal strength has been a highly educated, skilled population. Remittances have sustained our society for decades, yet the migration of talented young people to Europe and elsewhere deprives Kerala of the human resources needed to build industries and value chains at home. We must develop Kerala as an education hub, promote service-led rather than consumption and remittance-led growth, and enable young entrepreneurs to become job creators.

Strengthening the startup ecosystem would be an important step in this direction. Tourism is the second promise. Kerala is richly endowed by nature, but poor connectivity between major destinations and inadequate infrastructure limit its potential. Addressing this would benefit the wider economy. Third, we must safeguard our socio-economic gains. Women empowerment and Kudumbashree have brought lasting change, and these indicators must not decline. Greater prosperity for women and children, along with attention to mental health and elderly care, is essential. As Kerala ages rapidly, a silver economy can serve senior citizens while creating jobs for the young.

Finally, climate resilience must be central to our development planning. The floods of 2018 and the Wayanad landslides have highlighted the growing severity of climate related disasters. Transitioning to renewable energy, protecting fragile ecosystems such as the Western Ghats and involving local communities in their conservation and management must be integral to our development decisions.

Smitha Sabu (Civil Service Exam Rank Holder)

On Women Empowerment

At 70, Kerala changed its name to Keralam. The years to come should make space for this spiritual growth to enrich its economic, social, and political life. This is a state that has progressed through small, steady measures taken over time, beginning with investments in education, healthcare, and land reforms. Such progress requires citizens who are aware of their rights, patient when results are slow, and honest in recognising when things are not working. However, at the epicentre of all of this lies the paradox of how the State treats its women. A significant portion of its investments went towards the education and upliftment of women. When compared with the rest of India, we saw women fill classrooms, offices, and hospitals much earlier, with the ripple effects evident in today’s society.

Yet this investment is reflected only in its progress when women are able to make use of it. When women face online harassment, struggle to travel safely after dark, or find themselves discouraged from pursuing careers due to social expectations, their potential remains unrealised. In a state that has invested so much in women’s education, the gap between their potential and their ability to exercise it becomes both a social and an economic impediment. At 70, Keralam has come a long way, and it can take pride in what it has achieved. Yet that same must now be applied to the safety of its women, for a model of development is only as strong as its promise to its women.

Hima Sebastian Perumpanachi (Student, West Bengal National University of Juridical Sciences)

Helps Students Grow Rather than Compete

It has been a recurring point of confusion for me that despite having a very high quality of primary education, most students in Kerala opt to move abroad or to other states in India for their higher education. This divide between the perceived quality of school vs college education in Kerala is the result of a lack of fundamental research at the grassroots level.

During my time at Stanford and IIT-B, I’ve come to realise that the prestige we assign to an institution can often lead us astray into thinking that it is the institute that creates good research. The truth is more subtle. Big name institutes in the US like Stanford, thrive because they are well connected with and supported by other “low-ranking” universities thereby creating a whole ecosystem that facilitates growth.

I hope that Kerala of the future has this kind of ecosystem that helps students grow rather than compete. I would love to see students choose universities in Kerala to eagerly and earnestly pursue their ambitions without the fluff of prestige and rankings. I would love to see people learn for the sake of learning.

Amal Mathew (Pallikkunnel Kuruppanthara (PhD student -Stanford)

Tags : Kerala at Seventy Kerala Seventy Sunday Deepika

Recent News

Corehub Up