x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​നം റോ​ഡി​ൽ ഇ​റ​ക്കേ​ണ്ടി​വ​ന്നാ​ൽ

ജേ​ക്ക​ബ് കെ. ​ഫി​ലി​പ്
Published: October 25, 2026 03:06 AM IST | Updated: October 25, 2026 03:06 AM IST

ഒ​ക്‌​ടോ​ബ​ർ 17 ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ര്‍​ണി​യി​ലു​ള്ള സാ​ന്‍ ജോ​സി​ലെ ഒ​രു ഹൈ​വേ​യി​ല്‍, 66 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു സെ​സ്ന 177എ ​കാ​ര്‍​ഡി​ന​ല്‍ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്കും ഒ​രു കു​ഞ്ഞി​നും പ​രി​ക്കേ​റ്റ വാ​ര്‍​ത്ത ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ഓ​ണ്‍​ലൈ​ന്‍ പ​ത്ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

സാ​ന്‍ ജോ​സ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ, ഫ്ളൈ​യിം​ഗ് ട്വ​ന്‍റി എ​ന്ന സം​ഘ​ട​ന​യു​ടെ വ​ക വി​മാ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ മൂ​ന്നു പേ​രും ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ഇ​ത്ര​യും വാ​ര്‍​ത്താ​പ്രാ​ധാ​ന്യം കി​ട്ടി​യ​ത് വി​മാ​നം റോ​ഡി​ല്‍ ഇ​റ​ക്കി​യ​തു​കൊ​ണ്ടാ​ണ് എ​ന്നു വ്യ​ക്തം. വി​മാ​ന​ങ്ങ​ളു​ടെ​യും അ​തു പ​റ​ത്തു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ലു​ള്ള ബാ​ഹു​ല്യം മൂ​ലം, പ​റ​ക്കി​ലി​നി​ടെ എ​ന്തെ​ങ്കി​ലും ത​ക​രാ​റി​ലു​ള്ള വി​മാ​നം റോ​ഡി​ല്‍ ഇ​റ​ക്കു​ന്ന​തും കേ​ടാ​യ വി​മാ​നം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ല്‍ വീ​ഴു​ന്ന​തു​മൊ​ന്നും അ​മേ​രി​ക്ക​യി​ല്‍ അ​സാ​ധാ​ര​ണ സം​ഭ​വ​മ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

പ​റ​ക്ക​ല്‍ എ​ന്ന യാ​ത്രോ​പാ​ധി അ​മേ​രി​ക്ക​യി​ല്‍ എ​ത്ര​മാ​ത്രം ജ​ന​കീ​യ​മാ​ണ് എ​ന്ന​തി​നു സാ​ക്ഷ്യ​പ​ത്രം കൂ​ടി​യാ​ണ്, മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ അ​മേ​രി​ക്ക​യി​ലു​ള്ള വി​മാ​ന​ങ്ങ​ളു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന എ​ണ്ണം. ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്, വ്യ​ക്തി​ക​ള്‍​ക്കും ചെ​റു​സം​ഘ​ട​ന​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം കൂ​ടി ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ (കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 2,14,000) വി​മാ​ന​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ലു​ണ്ടാ​യി​രു​ന്നു. പ​തി​നേ​ഴാ​യി​ര​ത്തോ​ളം പ്രൈ​വ​റ്റ്, ബി​സി​ന​സ് ജെ​റ്റു​ക​ളും പ​തി​നാ​യി​ര​ത്തി​ലേ​റെ ട​ര്‍​ബോ പ്രോ​പ് സ്വ​കാ​ര്യ​വി​മാ​ന​ങ്ങ​ളും ക​ഴി​ഞ്ഞാ​ല്‍ 1,37,070 വി​മാ​ന​ങ്ങ​ള്‍. ര​ണ്ടും മൂ​ന്നും നാ​ലും സീ​റ്റൊ​ക്കെ​യു​ള്ള ചെ​റു​വി​മാ​ന​ങ്ങ​ളാ​ണ് മി​ക്ക​തും.

വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ള്‍. പ​റ​ത്ത​ല്‍ പ​രി​ശീ​ല​ന​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ർ​മി​ച്ചു പ​റ​പ്പി​ക്കു​ന്ന പു​തി​യ ഇ​നം ചെ​റു​വി​മാ​ന​ങ്ങ​ള്‍ മാ​ത്രം 29,165 ഉ​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. ഇ​തി​ലൊ​ന്നും പെ​ടാ​ത്ത സീ​പ്ലെ​യി​നു​ക​ള്‍, പി​സ​റ്റ​ണ്‍, ട​ര്‍​ബൈ​ന്‍ റോ​ട്ട​ര്‍​ക്രാ​ഫ്റ്റ് വി​മാ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ചേ​ര്‍​ത്താ​ണ് 2,14,00 വി​മാ​ന​ങ്ങ​ള്‍. എ​യ​ര്‍​ലൈ​നു​ക​ള്‍​ക്കെ​ല്ലാം കൂ​ടി​യു​ള്ള യാ​ത്രാ-​ച​ര​ക്കു​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ക്ഷേ ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ തീ​രെ ചെ​റു​താ​ണ് -4,70,05,000 വി​മാ​ന​ങ്ങ​ള്‍.

ഇ​ത്ര​യും വി​മാ​ന​ങ്ങ​ള്‍​ക്ക് ഇ​റ​ങ്ങാ​നും പാ​ര്‍​ക്കു ചെ​യ്യാ​നു​മൊ​ക്കെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളോ?
33,500 ഏ​ക്ക​റി​ൽ വി​സ്തൃ​ത​മാ​യ, അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഡെ​ന്‍​വ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം മു​ത​ല്‍, ര​ണ്ടാ​യി​രം അ​ടി​യു​ടെ ഒ​രു ചെ​റു റ​ണ്‍​വേ​യും ചെ​റി​യൊ​രു ര​ണ്ടു മു​റി കെ​ട്ടി​ട​വും മാ​ത്ര​മു​ള്ള ഗ്രാ​മീ​ണ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​രെ​യു​ള്ള എ​ല്ലാ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളു​ടെ​യും കൂ​ടി മൊ​ത്തം എ​ണ്ണം ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ വ​രു​മെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. എ​യ​ര്‍​ലൈ​നു​ക​ളു​ടെ വി​മാ​നം ഇ​റ​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള 13,144 വി​മാ​ന​ത്താ​വ​ള​ങ്ങ​ളും 6185 ഹെ​ലി​പ്പോ​ര്‍​ട്ടു​ക​ളും 541 സീ​പ്ലെ​യി​ന്‍ ബേ​സു​ക​ളും 112 അ​ള്‍​ട്രാ​ലൈ​റ്റ് വി​മാ​ന​കേ​ന്ദ്ര​ങ്ങ​ളും 36 ഗ്ലൈ​ഡ​ര്‍ പോ​ര്‍​ട്ടു​ക​ളും 13 ബ​ലൂ​ണ്‍ പോ​ര്‍​ട്ടു​ക​ളും എ​ല്ലാം കൂ​ടി മൊ​ത്തം 20,031 എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍.

ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്, വി​മാ​നം പ​റ​ത്താ​ന്‍ യോ​ഗ്യ​ത നേ​ടി​യ​വ​രും യോ​ഗ്യ​ത നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യി മൊ​ത്തം 8,87,519 പേ​ര്‍ അ​മേ​രി​ക്ക​യി​ലു​ണ്ട്. ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​മാ​നം പ​റ​ത്തു​ന്ന കൊ​മേ​ഴ്സ്യ​ല്‍ പൈ​ല​റ്റു​മാ​ര്‍ 1,18,314, എ​യ​ര്‍​ലൈ​നു​ക​ളു​ടെ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​വ​ര്‍ 1,81,742, സ്വ​ന്ത​മാ​യി വി​മാ​നം വാ​ങ്ങി പ​റ​ത്തു​ന്ന ചെ​റു​വി​മാ​ന പൈ​ല​റ്റു​മാ​ര്‍ 1,74,155, സ്പോ​ര്‍​ട്ട് വി​മാ​നം പ​റ​ത്തു​ന്ന​വ​ര്‍ 7,450 ഇ​വ​ര്‍​ക്കു പു​റ​മേ​യാ​ണ് 3,70,286 സ്റ്റു​ഡ​ന്‍റ് പൈ​ല​റ്റു​മാ​ര്‍. ഗ്ലൈ​ഡ​ര്‍ പോ​ലെ​യു​ള്ള​വ പ​റ​ത്തു​ന്ന ചെ​റി​യൊ​രു ശ​ത​മാ​ന​വും ഉ​ണ്ട്.

ഇ​ന്ത്യ​യി​ലെ മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 2312. ഇ​തി​ല്‍ വി​മാ​ന​ങ്ങ​ള്‍ 1802, ഹെ​ലി​കോ​പ്ട​റു​ക​ള്‍ 349, ബാ​ക്കി മ​റ്റി​നം വ്യോ​മ​യാ​ന​ങ്ങ​ള്‍. എ​യ​ര്‍​ലൈ​നു​ക​ള്‍ പ​റ​ത്തു​ന്ന യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ 860 എ​ന്നാ​ണ് വ്യോ​മ​യാ​ന ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ലി​ന്‍റെ ക​ണ​ക്ക്. 2,056 വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ല്ലാ എ​യ​ര്‍​ലൈ​നു​ക​ളും കൂ​ടി ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

ഇ​ക്കൊ​ല്ലം ഫെ​ബ്രു​വ​രി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ 25,001 പേ​ര്‍​ക്ക് പൈ​ല​റ്റ് ലൈ​സ​ന്‍​സു​ണ്ട്. എ​യ​ര്‍​ലൈ​നു​ക​ളു​ടെ യാ​ത്രാ വി​മാ​നം പ​റ​ത്താ​ന്‍ യോ​ഗ്യ​ത നേ​ടി​യ എ​ടി​പി​എ​ല്‍ പൈ​ല​റ്റു​മാ​രു​ടെ എ​ണ്ണം 10,261 (വി​മാ​നം പ​റ​ത്തു​ന്ന​വ​ര്‍ 10,051, ഹെ​ലി​ക്കോ​പ്ട​ര്‍ പൈ​ല​റ്റു​മാ​ര്‍ 210). കൊ​മേ​ഴ്സ്യ​ല്‍ പൈ​ല​റ്റ് ലൈ​സ​ന്‍​സു​ള്ള​വ​രു​ടെ മൊ​ത്തം എ​ണ്ണം 13,257 പ്രൈ​വ​റ്റ് പൈ​ല​റ്റ് ലൈ​ന്‍​സു​ള്ള​വ​ര്‍ 1,483. വി​മാ​നം ഇ​റ​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യ 165 വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്ന്, ഇ​ക്കൊ​ല്ലം ജൂ​ലൈ​യി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ണ​ക്കി​ല്‍ പ​റ​യു​ന്നു. 13 ഹെ​ലി​പ്പോ​ര്‍​ട്ടു​ക​ളും ര​ണ്ട് വാ​ര്‍​ട്ട​ര്‍ എ​യ്റോ ഡ്രോ​മു​ക​ളും ഉ​ള്‍​പ്പ​ടെ​യാ​ണ് ഇ​ത്.

ഇ​നി, ആ​ദ്യം പ​റ​ഞ്ഞ ക​ലി​ഫോ​ര്‍​ണി​യ​യി​ലെ റോ​ഡ് വി​മാ​ന അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ കൂ​ടി. വി​മാ​ന​ങ്ങ​ളു​ടെ പെ​രു​പ്പം മൂ​ലം ഇ​ട​യ്ക്കി​ടെ വ്യോ​മ​യാ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ലാ​ന്‍​ഡ് ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. റോ​ഡി​ല്‍ വീ​ണ് 133 അ​പ​ക​ട​ങ്ങ​ള്‍ 2000 മു​ത​ല്‍ 2013 വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്നൊ​രു ക​ണ​ക്ക് അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ സേ​ഫ്റ്റി ബോ​ര്‍​ഡി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലെ കൃ​ത്യ​മാ​യ ക​ണ​ക്കൊ​ന്നും ല​ഭ്യ​മ​ല്ലെ​ങ്കി​ലും ആ​പ​ത്തി​ല്‍​പ്പെ​ട്ട വി​മാ​നം എ​യ​ര്‍​പോ​ര്‍​ട്ടി​ല​ല്ലാ​തെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഇ​റ​ക്കേ​ണ്ടി​വ​രു​ന്ന 1200 സം​ഭ​വ​ങ്ങ​ളെ​ങ്കി​ലും അ​മേ​രി​ക്ക​യി​ല്‍ വ​ര്‍​ഷാ​വ​ര്‍​ഷം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​യി​ലെ വ്യോ​മ​സു​ര​ക്ഷാ സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു​ണ്ട്.

ഇ​തി​ല്‍ അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ 60 സം​ഭ​വ​ങ്ങ​ളി​ല്‍ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്തി​ട്ടു​ള്ള​ത് റോ​ഡി​ലാ​യി​രി​ക്കു​മെ​ന്നും ആ ​ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഭാ​വി​യി​ല്‍ ഇ​ന്ത്യ​യി​ലെ വി​മാ​ന​ങ്ങ​ളു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും എ​ണ്ണം അ​മേ​രി​ക്ക​യി​ലു​ള്ള​തി​നോ​ട് അ​ടു​ക്കു​മ്പോ​ള്‍, ഇ​വി​ടെ​യും റോ​ഡ് സു​ര​ക്ഷ​യി​ല്‍ വി​മാ​ന​ങ്ങ​ള്‍​ക്കും പ​രി​ഗ​ണ​ന കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​രു​ത​ണം.

Tags : SUNDAY DEEPIKA

Recent News

Corehub Up