x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലെ ക​രു​മാ​ടി​ക്കു​ട്ട​ൻ

എ​ബി​ലി​ന്‍ കെ. ​ഏ​ബ്ര​ഹാം
Published: October 25, 2026 03:01 AM IST | Updated: October 25, 2026 03:01 AM IST

ആ​ല​പ്പു​ഴ​യു​ടെ കാ​യ​ലു​ക​ളും ഹൗ​സ്ബോ​ട്ടു​ക​ളും ക​ട​ല്‍​ത്തീ​ര​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​മ്പോ​ള്‍, ജി​ല്ല​യു​ടെ ച​രി​ത്ര​പൈ​തൃ​ക​വും പ്ര​ത്യേ​ക പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു. ക​രു​മാ​ടി​ക്കു​ട്ട​ന്‍ ഈ ​പൈ​തൃ​ക​ത്തി​ന്‍റെ ശ്ര​ദ്ധേ​യ ഭാ​ഗ​മാ​ണ്. നെ​ല്‍​പ്പാ​ട​ങ്ങ​ളും കാ​യ​ലു​ക​ളും നി​റ​ഞ്ഞ ആ​ല​പ്പു​ഴ​യു​ടെ ഭൂ​മി​ക​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക​രു​മാ​ടി​ക്കു​ട്ട​ന്‍ ഇ​ന്ന് ച​രി​ത്രാ​ന്വേ​ഷി​ക​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ബു​ദ്ധ​മ​ത​വി​ശ്വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ന​കേ​ന്ദ്ര​മാ​ണ്.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍​നി​ന്ന് 20 കി​ലോ​മീ​റ്റ​റും അ​മ്പ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ് ഈ ​സ്മാ​ര​കം. ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ ശി​ല്‍​പ​രൂ​പ​മാ​ണ്. ക​റു​ത്ത ക​രി​ങ്ക​ല്ലി​ല്‍ കൊ​ത്തി​യെ​ടു​ത്ത ബു​ദ്ധ​പ്ര​തി​മ പു​രാ​ത​ന ശി​ല്‍​പ്പ​ക​ല​യു​ടെ ശ്ര​ദ്ധേ​യ ഉ​ദാ​ഹ​ര​ണ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ധ്യാ​നാ​സ​ന​ത്തി​ല്‍ ഇ​രി​ക്കു​ന്ന ബു​ദ്ധ​ന്‍റെ രൂ​പം ശാ​ന്ത​ത​യു​ടെ​യും ആ​ത്മീ​യ​ത​യു​ടെ​യും ഭാ​വം പ​ക​രു​ന്നു. പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​കാ​ല​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ചി​ല വി​വ​ര​ണ​ങ്ങ​ള്‍ ഒ​മ്പ​താം നൂ​റ്റാ​ണ്ടി​നും പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​ത്തെ സൂ​ചി​പ്പി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​ത് പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നോ​ട​ടു​ത്ത പ​ഴ​ക്ക​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ കൃ​ത്യ​മാ​യ നി​ര്‍​മാ​ണ​വ​ര്‍​ഷം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​തി​മ​യു​ടെ ഒ​രു വ​ശം ത​ക​ര്‍​ന്നു​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ശി​ല്‍​പ​ഭാ​ഗ​ങ്ങ​ള്‍ അ​തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളോ​ളം ക​രു​മാ​ടി​ത്തോ​ട്ടി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട​ന്നി​രു​ന്ന ഈ ​വി​ഗ്ര​ഹം 1930ല്‍ ​ബ്രി​ട്ടീ​ഷ് എ​ന്‍​ജി​നി​യ​ർ സ​ര്‍ റോ​ബ​ര്‍​ട്ട് ബ്രി​സ്റ്റോ ക​ണ്ടെ​ത്തി, തോ​ടി​ന്‍റെ ക​ര​യി​ല്‍ ഒ​രു പീ​ഠ​ത്തി​ല്‍ പു​നഃ​പ്ര​തി​ഷ്ഠി​ക്കു​ക​യും സം​ര​ക്ഷി​ക്കാ​ന്‍ ചെ​റി​യൊ​രു സ്തൂ​പം പ​ണി​യു​ക​യും ചെ​യ്തു.

1965ല്‍ ​ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ ക​രു​മാ​ടി​ക്കു​ട്ട​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തേ​വ​ർ​ഷം ത​ന്നെ​യാ​ണ് സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ഇ​തി​നെ ഒ​രു സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.​ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​മാ​ണ് പ്ര​തി​മ​യു​ടെ കൈ​യു​ടെ ഒ​രു ഭാ​ഗം പി​ന്നീ​ട് ക​ണ്ടെ​ത്തി​യ​ത്. ക​രു​മാ​ടി സ്വ​ദേ​ശി​യാ​യ രാ​ജ​ശേ​ഖ​ര​ന്‍​പി​ള്ള​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഈ ​ശി​ലാ​ഭാ​ഗം 2014ല്‍ ​പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി.

ഈ ​ഭാ​ഗം കാ​യം​കു​ളം കൃ​ഷ്ണ​പു​രം കൊ​ട്ടാ​രം മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ ഒ​രു വ​ശം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം ഇ​ന്നും വ്യ​ക്ത​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്രാ​ദേ​ശി​ക ഐ​തി​ഹ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​മ ത​ക​ര്‍​ന്ന​താ​ണെ​ന്ന ക​ഥ അ​വ​യി​ലൊ​ന്നാ​ണ്. മ​ത​പ​ര​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളോ മ​റ്റു സം​ഭ​വ​ങ്ങ​ളോ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കാ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ട്.

വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും ആ​ചാ​ര​വും

ക​രു​മാ​ടി​ക്കു​ട്ട​ന്‍ ഇ​ന്ന് ച​രി​ത്ര​സ്മാ​ര​ക​വും ബു​ദ്ധ​മ​ത​വി​ശ്വാ​സി​ക​ളു​ടെ സ​ന്ദ​ര്‍​ശ​ന​കേ​ന്ദ്ര​വു​മാ​ണ്. ബു​ദ്ധ​പൂ​ര്‍​ണി​മ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ബു​ദ്ധ​ന്‍റെ ജ​ന​നം, ബോ​ധോ​ദ​യം, മ​ഹാ​പ​രി​നി​ര്‍​വാ​ണം എ​ന്നി​വ​യെ അ​നു​സ്മ​രി​ക്കു​ന്ന പ്ര​ധാ​ന ദി​ന​മാ​ണ് ബു​ദ്ധ​പൂ​ര്‍​ണി​മ. ഈ ​ദി​ന​ത്തി​ലെ ച​ട​ങ്ങു​ക​ള്‍ ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ബു​ദ്ധ​പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

പ്ര​തി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ഇ​വി​ടെ​യെ​ത്തി പ്രാ​ര്‍​ഥി​ച്ചാ​ല്‍ രോ​ഗ​ശ​മ​നം ഉ​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സം ശ​ക്ത​മാ​ണ്. ഈ ​പ്ര​തി​മ​യി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന​ത് പ്ര​ധാ​ന ആ​ചാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ ച​രി​ത്രം കേ​ര​ള​ത്തി​ലെ ബു​ദ്ധ​മ​ത​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. പു​രാ​ത​ന​കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ബു​ദ്ധ​മ​തം സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്ന് ബു​ദ്ധ​പ്ര​തി​മ​ക​ളും മ​റ്റു പു​രാ​വ​സ്തു തെ​ളി​വു​ക​ളും സൂ​ചി​പ്പി​ക്കു​ന്നു. ക​രു​മാ​ടി​യു​ടെ പ​ഴ​യ കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​മൂ​ല​വാ​സം എ​ന്ന പു​രാ​ത​ന ബു​ദ്ധ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തി​ൽ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ശ്രീ​മൂ​ല​വാ​സ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥാ​നം, ക​രു​മാ​ടി​ക്കു​ട്ട​നു​മാ​യു​ള്ള ബ​ന്ധം, പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​കാ​ലം എ​ന്നി​വ വ്യ​ക്ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

സം​ര​ക്ഷ​ണ​വും വെ​ല്ലു​വി​ളി​ക​ളും

ക​രു​മാ​ടി​ക്കു​ട്ട​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് പു​രാ​വ​സ്തു വ​കു​പ്പ് സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ചു​റ്റു​മ​തി​ല്‍, വി​ശ്ര​മ​സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ച​രി​ത്ര​സ്മാ​ര​ക​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തി​ന് അ​നു​സൃ​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മി​ല്ല എ​ന്നു​ത​ന്നെ പ​റ​യാം. വി​വ​ര​ഫ​ല​ക​ങ്ങ​ള്‍, ശു​ചി​മു​റി, കു​ടി​വെ​ള്ളം, പ​രി​സ​ര​ശു​ചി​ത്വം, സ​ന്ദ​ര്‍​ശ​ക​സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സ്മാ​ര​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​തി​മ​യെ കേ​ടു​പാ​ടു​ക​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം അ​തി​ന്‍റെ ച​രി​ത്രം ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും വേ​ണം.

ആ​ല​പ്പു​ഴ​യു​ടെ മ​ണ്ണി​ല്‍ കാ​ല​ത്തെ അ​തി​ജീ​വി​ച്ച് നി​ല​കൊ​ള്ളു​ന്ന ക​രു​മാ​ടി​ക്കു​ട്ട​ന്‍ കേ​ര​ള​ത്തി​ന്‍റെ ബു​ദ്ധ​പൈ​തൃ​ക​ത്തി​ന്‍റെ അ​പൂ​ര്‍​വ സാ​ക്ഷ്യ​മാ​ണ്. ക​രു​മാ​ടി​ക്കു​ട്ട​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ഒ​രു പു​രാ​ത​ന പ്ര​തി​മ​യെ നി​ല​നി​ര്‍​ത്തു​ക എ​ന്ന​തി​ലു​പ​രി കേ​ര​ള​ത്തി​ന്‍റെ പൗ​രാ​ണി​ക ച​രി​ത്ര​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും വ​രും​ത​ല​മു​റ​ക​ള്‍​ക്ക് കൈ​മാ​റു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണ്. ശാ​സ്ത്രീ​യ​മാ​യ സം​ര​ക്ഷ​ണ​വും കൂ​ടു​ത​ല്‍ ച​രി​ത്ര​പ​ഠ​ന​വും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കി​യാ​ല്‍ ക​രു​മാ​ടി​ക്കു​ട്ട​ന് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​ത്തോ​ടെ നി​ല​കൊ​ള്ളാ​നാ​കും.

Tags : Sunday Deepika

Recent News

Corehub Up