x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ മ​റ്റൊ​രു മു​ഖം; പ്രോ​ജ​ക്റ്റ് ചീ​റ്റ ഒ​രു തി​രി​ച്ചു​വ​ര​വ്

സ​നു സി​റി​യ​ക്
Published: October 25, 2026 03:13 AM IST | Updated: October 25, 2026 03:13 AM IST

ഭൂ​മി​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ജീ​വി​വ​ര്‍​ഗ​മാ​യ ചീ​റ്റ​പ്പു​ലി​ക​ള്‍ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ഇ​ന്ത്യ​ൻ മ​ണ്ണി​ല്‍​നി​ന്ന് എ​ന്ന​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. 1952ല്‍ ​ഇ​ന്ത്യ​യി​ല്‍ ചീ​റ്റ​ക​ള്‍​ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ‍ ചീ​റ്റ​ക​ളു​ടെ ആ​വാ​സ​വ്യ​സ്ഥ പൂ​ര്‍​ണ​മാ​യും ച​രി​ത്ര​മാ​യി. പ​ഞ്ചാ​ബ് മു​ത​ല്‍ തി​രു​നെ​ല്‍​വേ​ലി വ​രെ​യും ഗു​ജ​റാ​ത്ത് മു​ത​ല്‍ ബം​ഗാ​ള്‍ വ​രെ​യു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഒ​രു കാ​ല​ത്ത് ഏ​ഷ്യ​ന്‍ ചീ​റ്റ​ക​ള്‍ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​മി​ത​മാ​യ വേ​ട്ട​യാ​ട​ല്‍, ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​ക​ര്‍​ച്ച എ​ന്നി​വ കാ​ര​ണം വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ഏ​ഷ്യ​ന്‍ ചീ​റ്റ​ക​ള്‍ ന​മ്മു​ടെ മ​ണ്ണി​ല്‍ അ​പ്ര​ത്യ​ക്ഷ​മാ​യി.

1947ല്‍ ഛ​ത്തീ​സ്ഗ​ഡി​ലെ കോ​രി​യ ജി​ല്ല​യി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ അ​വ​സാ​ന​മാ​യി ചീ​റ്റ​ക​ളെ കാ​ണു​ക​യും വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്നി​ങ്ങോ​ട്ട് 2022 വ​രെ ഇ​ന്ത്യ​ന്‍ കാ​ടു​ക​ളി​ല്‍ ചീ​റ്റ​ക​ളി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ 75 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വേ​ഗ​മേ​റി​യ കാ​ല്‍​വ​യ്പു​ക​ള്‍ വീ​ണ്ടും ഇ​ന്ത്യ​ന്‍ വ​ന​ങ്ങ​ളി​ല്‍ മു​ഴ​ങ്ങി​ക്കേ​ള്‍​ക്കാ​ന്‍ തു​ട​ങ്ങി. ലോ​ക​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു രാ​ജ്യ​ത്ത് വം​ശ​നാ​ശം സം​ഭ​വി​ച്ച വ​ലി​യ മാം​സ​ഭു​ക്കു​ക​ളെ മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്നു പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന അ​തി​സാ​ഹ​സി​ക​മാ​യ ഒ​രു ഉ​ദ്യ​മ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

പ്രോ​ജ​ക്റ്റ് ചീ​റ്റ; ചീ​റ്റ​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്

കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലും നാ​ഷ​ണ​ല്‍ ടൈ​ഗ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​ഥോ​റി​റ്റി​യു​ടെ (എ​ന്‍​ടി​സി​എ) നേ​തൃ​ത്വ​ത്തി​ലും 2022 സെ​പ്റ്റം​ബ​ര്‍ 17നാ​ണ് പ്രോ​ജ​ക്റ്റ് ചീ​റ്റ ഇ​ന്ത്യ​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ചീ​റ്റ​ക​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് ഇ​ന്ത്യ​ന്‍ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കാ​ണ്. 748 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള കു​നോ ദേ​ശീ​യ പാ​ര്‍​ക്ക്, മാ​ന്‍​വ​ര്‍​ഗ​ങ്ങ​ളും മ​റ്റ് ഇ​ര​ക​ളും ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ ചീ​റ്റ​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലെ ജ​ന​വാ​സം പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ച്ച​ശേ​ഷ​മാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ന​മീ​ബി​യ​യി​ല്‍​നി​ന്നും എ​ത്തി​ച്ച എ​ട്ട് ആ​ഫ്രി​ക്ക​ന്‍ ചീ​റ്റ​ക​ള്‍ 75 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ സാ​ന്നി​ധ്യം വീ​ണ്ടും ഉ​റ​പ്പി​ച്ചു​തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി ഇ​വ​യെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. ഇ​തോ​ടെ പ്രോ​ജ​ക്റ്റ്് ചീ​റ്റ​യ്ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. അ​ഞ്ച് പെ​ണ്‍​ചീ​റ്റ​ക​ളും മൂ​ന്ന് ആ​ണ്‍​ചീ​റ്റ​ക​ളു​മാ​യി​രു​ന്നു ആ​ദ്യ ബാ​ച്ചി​ല്‍ കു​നോ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ല്‍ എ​ത്തി​യ​ത്.

2023 ഫെ​ബ്രു​വ​രി​യോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് അ​ഞ്ച് പെ​ണ്‍​ചീ​റ്റ​ക​ളും ഏ​ഴ് ആ​ണ്‍​ചീ​റ്റ​ക​ളും കൂ​ടി എ​ത്തി​യ​തോ​ടെ എ​ണ്ണം ഇ​രു​പ​താ​യി. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ സി17 ​ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​നം വ​ഴി 7,900 കി​ലോ​മീ​റ്റ​റി​ല​ധി​കം താ​ണ്ടി ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് ചീ​റ്റ​ക​ള്‍ എ​ത്തി​യ​ത് ലോ​ജി​സ്റ്റി​ക് വി​സ്മ​യ​ത്തി​നും സാ​ഷ്യം വ​ഹി​ച്ചു. പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ക്വാ​റ​ന്‍റൈ​ൻ ‍ എ​ന്‍​ക്ലോ​ഷ​റു​ക​ളി​ല്‍ പാ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് ഇ​വ​യെ ഘ​ട്ടം​ഘ​ട്ട​മാ​യി കാ​ടി​ന്‍റെ സ്വാ​ഭാ​വി​ക അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു.

വെ​ല്ലു​വി​ളി​ക​ളും വി​ജ​യ​ങ്ങ​ളും

ഏ​തൊ​രു വ​ലി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ​ദ്ധ​തി​യും പോ​ലെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ് പ്രോ​ജ​ക്റ്റ് ചീ​റ്റ ക​ട​ന്നു​പോ​യ​ത്. പു​തി​യ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍, ചി​ല ചീ​റ്റ​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ങ്ങ​ള്‍, പ്രാ​ദേ​ശി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ തു​ട​ക്ക​ത്തി​ല്‍ ആ​ശ​ങ്ക​ക​ള്‍ സൃ​ഷ്ടി​ച്ചു. എ​ങ്കി​ലും നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും പ​ദ്ധ​തി​ക്ക് വ​ലി​യ ക​രു​ത്താ​യി.

വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യെ​ങ്കി​ലും 2023 മാ​ര്‍​ച്ചി​ല്‍ ന​മീ​ബി​യ​യി​ല്‍ നി​ന്നു​കൊ​ണ്ടു​വ​ന്ന ജ്വാ​ല എ​ന്ന ‍ചീ​റ്റ ആ​ദ്യ ചീ​റ്റ​ക്കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കി. മു​ഖി എ​ന്നാ​ണ് ന​ല്‍​കി​യ പേ​ര്. 33 മാ​സം പ്രാ​യ​മാ​യ​പ്പോ​ള്‍ മു​ഖി ആ​രോ​ഗ്യ​മു​ള്ള അ​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്കു​കൂ​ടി ജ​ന്മം ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ജ​നി​ച്ച മു​ഖി അ​ഞ്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത് പ്രോ​ജ​ക്റ്റ് ചീ​റ്റ​യ്ക്ക് മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി.

ആ​ഫ്രി​ക്ക​യ്ക്ക് പു​റ​ത്ത് സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ചീ​റ്റ​ക​ള്‍ പ്ര​സ​വി​ച്ചു കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​ത് യ​ജ്ഞ​ത്തി​ന്‍റെ വ​ലി​യ വി​ജ​യ​മാ​യാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ചീ​റ്റ​ക​ള്‍​ക്ക് ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാം. മു​ഖി​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ല്‍ ജ​നി​ച്ച കെ​ജി​പി 12, കെ​ജെ​പി 21 എ​ന്നീ ര​ണ്ട് ചീ​റ്റ​ക​ള്‍ നാ​ലും അ​ഞ്ചും കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചു. ഇ​തോ​ടെ എ​ണ്ണം 60 ആ​യി ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം പ്രോ​ജ​ക്റ്റ് ആ​രം​ഭി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​തും ഇ​വി​ടെ പി​റ​ന്ന​തു​മാ​യ 23 ചീ​റ്റ​ക​ളാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ച​ത്തൊ​ടു​ങ്ങി​യ​ത്.

2032ഓ​ടെ 17,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ 6070 ചീ​റ്റ​ക​ളു​ടെ സ്വ​യം നി​ല​നി​ല്‍​ക്കു​ന്ന മെ​റ്റാ പോ​പ്പു​ലേ​ഷ​ന്‍ സ്ഥാ​പി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യി​ല്‍ ബോ​ട്സ്വാ​ന​യി​ല്‍​നി​ന്നു​ള്ള പു​തി​യ വം​ശ​പ​ര​മ്പ​ര​യു​ടെ ക​ട​ന്നു​വ​ര​വും മ​റ്റൊ​രു ന​യ​ത​ന്ത്ര നേ​ട്ട​മാ​യി കാ​ണു​ന്നു. കു​നോ​യി​ല്‍ മാ​ത്ര​മ​ല്ല, ഗാ​ന്ധി​സാ​ഗ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം പോ​ലു​ള്ള മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വി​പു​ല​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജ്വാ​ല, ആ​ശ, ഗാ​മി​നി തു​ട​ങ്ങി​യ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​വും അ​ടു​ത്ത ത​ല​മു​റ​യു​ടെ ക​ട​ന്നു​വ​ര​വും പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​ണ്. അ​തേ​സ​മ​യം ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​ച്ച ചീ​റ്റ​ക​ളി​ല്‍ ക​ണ്ടേ​ക്കാ​വു​ന്ന ചി​ല രോ​ഗ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ഭാ​വി​യി​ല്‍ വ്യാ​പി​ച്ചേ​ക്കു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ഓ​രോ ചീ​റ്റ​യ്ക്കും സൂ​ക്‌​ഷ്മ നി​രീ​ക്ഷ​ണം

ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ല്‍ വി​ദ​ഗ്ധ വെ​റ്റ​റി​ന​റി ഡോ​ക്‍‌​ട​മാ​രു​ടെ 24 മ​ണി​ക്കൂ​ർ സൂ​ക്‌​ഷ്മ നി​രീ​ക്ഷ​ണ​വും ജി​പി​എ​സ് കോ​ള​റു​ക​ള്‍, കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​വും വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു. കൂ​ടാ​തെ ‘ചീ​റ്റ മി​ത്ര’ പ​ദ്ധ​തി​വ​ഴി നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ​രെ​യും മു​ന്‍​കാ​ല വേ​ട്ട​ക്കാ​രെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​യി. ഓ​രോ ചീ​റ്റ​യും നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

റേ​ഡി​യോ കോ​ള​റി​ലൂ​ടെ സ​ഞ്ചാ​രം തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഒ​രു ഫോ​റ​സ്റ്റ് ഗാ​ര്‍​ഡ്, ഒ​രു ട്രാ​ക്ക​ര്‍, ഒ​രു ഡ്രൈ​വ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ഓ​രോ ചീ​റ്റ​യ്ക്കും വേ​ണ്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഇ​ക്കോ ടൂ​റി​സ​വും വ​ഴി പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളും പ​ദ്ധ​തി​ക്കൊ​പ്പം മു​ന്നേ​റു​ന്ന​ത് അ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ചീ​റ്റ​ക​ളെ സ്വ​ന്തം മ​ണ്ണി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​തി​ലൂ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ന് മു​ന്നി​ല്‍ വ​യ്ക്കു​ന്ന ഈ ​ചു​വ​ടു​വ​യ്പ്പ് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ലെ സു​വ​ര്‍​ണ അ​ധ്യാ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

പാ​രി​സ്ഥി​തി​ക ല​ക്ഷ്യ​ങ്ങ​ള്‍

ചീ​റ്റ​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് വെ​റു​മൊ​രു മൃ​ഗ​വം​ശ​ത്തി​ന്‍റെ തി​രി​കെ കൊ​ണ്ടു​വ​ര​ല്‍ മാ​ത്ര​മ​ല്ല, മ​റി​ച്ച് ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന​തി​ന്‍റെ സാ​ക്ഷാ​ത്കാ​രം കൂ​ടെ​യാ​ണ്. പു​ല്‍​മേ​ടു​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും മ​റ്റ് വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​ശൃം​ഖ​ല​യെ​യും സം​ര​ക്ഷി​ക്കാ​ന്‍ ചീ​റ്റ​ക​ളു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

പു​ല്‍​മേ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം വ​ഴി ജ​ല​സ്രോ​ത​സു​ക​ളും ഒ​പ്പം മ​റ്റ് സ​സ്യ​ഭു​ക്കു​ക​ളാ​യ മൃ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടും. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ചീ​റ്റ​ക​ളെ കൊ​ണ്ടു​വ​രാ​നും മ​റ്റ് അ​നു​യോ​ജ്യ​മാ​യ വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി ഇ​വ​യെ വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് . ഇ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ല്‍ ചീ​റ്റ​ക​ളു​ടെ വേ​ഗം വീ​ണ്ടും സ​ജീ​വ​മാ​കു​മ്പോ​ള്‍, അ​ത് പ്ര​കൃ​തി​യോ​ടു​ള്ള രാ​ജ്യ​ത്തി​ന്‍റെ ക​രു​ത​ലി​ന്‍റെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും വ​ലി​യ തെ​ളി​വാ​യി ക​രു​താം.

Tags : Sunday Deepika

Recent News

Corehub Up