x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​രം തി​ങ്ങും കേ​ര​ള​നാ​ട്

ബി​ജോ ജോ ​തോ​മ​സ്
Published: November 1, 2026 03:43 AM IST | Updated: November 1, 2026 03:43 AM IST

ചെ​മ്മ​ൺ​പാ​ത​ക​ളും ഓ​ല​മേ​ഞ്ഞ സി​നി​മ​കൊ​ട്ട​ക​ക​ളും ത​ടി​ബ​ഞ്ചി​ട്ട ചാ​യ​ക്ക​ട​ക​ളും തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ​ത​ന്നെ കേ​ര​ള ഭൂ​മി​ക​യി​ൽ​നി​ന്ന് ഏ​താ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. അ​തി​നു​മ​പ്പു​റം അ​തി​വേ​ഗം ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​കു​ക​യാ​ണ് കേ​ര​ളം. 2050 ആ​കു​മ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ 92 ശ​ത​മാ​ന​വും ന​ഗ​ര​വാ​സി​ക​ളാ​യി​രി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ ജ​ന​സം​ഖ്യാ ക​മ്മീ​ഷ​ന്‍റെ പു​തി​യ ക​ണ​ക്ക്. ഇ​ത് ഏ​താ​ണ്ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന നി​ല​യി​ലാ​ണു കേ​ര​ള​ത്തി​ലെ ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ തോ​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ് ന​മ്മു​ടെ ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വം. ജ​ന​സാ​ന്ദ്ര​ത​യു​ള്ള വ​ലി​യ പ​ട്ട​ണ​ങ്ങ​ളും സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളു​മാ​ണ് അ​വി​ട​ങ്ങ​ളി​ലെ ന​ഗ​ര-​ഗ്രാ​മ സ്വ​ഭാ​വം നി​ർ​ണ​യി​ക്കു​ന്ന​തെ​ങ്കി​ൽ ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സ്ഥി​തി വ്യ​ത്യ​സ്തം. മൂ​ന്നു വ​ലി​യ ന​ഗ​ര​ങ്ങ​ളും ചെ​റു​പ​ട്ട​ണ​ങ്ങ​ളും ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളു​മെ​ല്ലാം ചേ​ർ​ന്നാ​ണ് ഇ​വി​ടെ ന​ഗ​ര​ങ്ങ​ളെ നി​ർ​വ​ചി​ക്കു​ന്ന​ത്. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 47.7 ശ​ത​മാ​നം ഇ​പ്പോ​ൾ ന​ഗ​ര​വാ​സി​ക​ളാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ഗ​ര​വ​ത്ക​രി​ക്ക​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്.

ന​ഗ​രം - അ​ടി​സ്ഥാ​ന നി​ർ​വ​ച​നം

ഇ​ന്ത്യ​ൻ സെ​ൻ​സ​സ് നി​യ​മ​പ്ര​കാ​രം ഒ​രു പ്ര​ദേ​ശ​ത്തെ പ​ട്ട​ണ​മാ​യി പ​രി​ഗ​ണി​ക്കാ​ൻ ഏ​താ​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം: കു​റ​ഞ്ഞ​ത് 5,000 ജ​ന​സം​ഖ്യ ഉ​ണ്ടാ​യി​രി​ക്ക​ണം.​ഒ​പ്പം ജ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 75 ശ​ത​മാ​നം പേ​ർ കാ​ർ​ഷി​കേ​ത​ര തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​ണം. ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞ​ത് 400 പേ​ർ എ​ന്ന ജ​ന​സാ​ന്ദ്ര​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള 2011 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 47.72 ശ​ത​മാ​നം പേ​ർ ന​ഗ​ര​വാ​സി​ക​ക​ളാ​ണ്.

അ​തേ​സ​മ​യം 2001ൽ ​കേ​ര​ള​ത്തി​ലെ ന​ഗ​ര ജ​ന​സം​ഖ്യ 25.9 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു, ഒ​രു ദ​ശാ​ബ്‌​ദം​കൊ​ണ്ടു വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2001-2011 കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ ന​ഗ​ര​ജ​ന​സം​ഖ്യാ അ​നു​പാ​ത​ത്തി​ലു​ണ്ടാ​യ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​ത്തി​ന്‍റ വ​ർ​ധ​ന ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ മു​ന്നി​ലാ​ണ്. ഒ​രു ദ​ശാ​ബ്‌​ദ​ത്തി​നി​ടെ ഇ​ത്ര​യും വ​ലി​യ ന​ഗ​ര​ജ​ന​സം​ഖ്യാ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ മ​റ്റൊ​രു സം​സ്ഥാ​ന​മി​ല്ലെ​ന്നും പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ടു​ത്ത സെ​ൻ​സ​സ് ക​ഴി​യു​ന്പോ​ൾ ന​ഗ​ര​ജ​ന​സം​ഖ്യാ നി​ര​ക്കി​ന്‍റെ വ​ർ​ധ​ന ഇ​ര​ട്ടി​യാ​കാ​നാ​ണ് സാ​ധ്യ​ത. കാ​ർ​ഷി​ക​വും അ​നു​ബ​ന്ധ​വു​മാ​യ തൊ​ഴി​ലു​ക​ളി​ലു​ണ്ടാ​യ ത​ള​ർ‌​ച്ച​യും പാ​ര​ന്പ​ര്യ തൊ​ഴി​ലു​ക​ളി​ൽ​നി​ന്ന് പു​തി​യ ത​ല​മു​റ വ​ഴി​മാ​റി​യ​തു​മെ​ല്ലാം ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഗ​തി​വേ​ഗം കൂ​ട്ടി.

ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​നൊ​പ്പം പ​ല ഗ്രാ​മ​ങ്ങ​ളും ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള​വ​യാ​യി മാ​റാ​നും ഇ​തു കാ​ര​ണ​മാ​യി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യോ​ടൊ​പ്പം നി​ല​വി​ലു​ള്ള പ്ര​ധാ​ന ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​ടെ ന​ഗ​ര​വ​ത്ക​ര​ണ​വും ദ്രു​ത​ഗ​തി​യി​ലാ​യി. പൊ​തു​വാ​യി സം​സ്ഥാ​ന​ത്തെ ന​ഗ​ര -ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കു ല​ഭ്യ​മാ​കു​ന്ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും കാ​ണാം.

ന​ഗ​ര​ജ​ന​സം​ഖ്യ​യി​ൽ എ​റ​ണാ​കു​ളം മു​ന്നി​ൽ

ആ​റു മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നു​ക​ളും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളും ചേ​ര്‍​ന്ന​താ​ണു സം​സ്ഥാ​ന​ത്തെ ന​ഗ​ര​പ്ര​ദേ​ശം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണു കേ​ര​ള​ത്തി​ലെ ന​ഗ​ര​ജ​ന​സം​ഖ്യ​യി​ൽ വ​ലി​യ വ​ള​ര്‍​ച്ചാ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ മൂ​ന്നി​ര​ട്ടി വ​ര്‍​ധ​ന​വു​ണ്ടാ​യി. 2001-ലെ 25.69 ​ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 2011ല്‍ 47.72 ​ശ​ത​മാ​ന​മാ​യി കേ​ര​ള​ത്തി​ലെ ന​ഗ​ര​ജ​ന​സം​ഖ്യ കു​ത്ത​നെ ഉ​യ​ര്‍​ന്നു.

ദേ​ശീ​യ ത​ല​ത്തി​ൽ‍ ഈ ​നി​ര​ക്ക് 2001ല്‍ 25.52 ​ശ​ത​മാ​ന​വും 2011ല്‍ 31.16 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു. 2001 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ളം 19-ാം സ്ഥാ​ന​ത്താ​യി​രു​ന്ന​ത് 2011 ആ​യ​പ്പോ​ള്‍ 9-ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ല്‍ 3.9 ശ​ത​മാ​നം മാ​ത്രം ന​ഗ​ര​ജ​ന​സം​ഖ്യ​യു​ള്ള വ​യ​നാ​ട് ജി​ല്ല ഏ​റ്റ​വും പി​ന്നി​ലും 68.1 ശ​ത​മാ​നം ന​ഗ​ര​ജ​ന​സം​ഖ്യ​യു​ള്ള എ​റ​ണാ​കു​ളം ജി​ല്ല ഏ​റ്റ​വും മു​ന്നി​ലു​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ തെ​ക്കേ​യ​റ്റ​വും വ​ട​ക്കേ​യ​റ്റ​വും ത​മ്മി​ല്‍ ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഗ​തി​വേ​ഗ​ത്തി​ലു​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധേ​യ​മാ​ണ്. പ​ത്തു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ (2001-2011) വ​ര്‍​ധ​ന കൂ​ടു​ത​ല്‍ കാ​ണി​ക്കു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യി​ലും തൊ​ട്ടു​പു​റ​കി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​മാ​ണ്.

റൂ​ർ​ബ​നൈ​സേ​ഷ​ൻ - കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഭാ​സം

വി​സ്തീ​ർ​ണം ക​ണ​ക്കാ​ക്കു​മ്പോ​ൾ താ​ര​ത​മ്യേ​ന ചെ​റി​യ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ 15-ാം സ്ഥാ​ന​ത്തും. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണു കേ​ര​ളം. ബി​ഹാ​റും ഉ​ത്ത​ർ​പ്ര​ദേ​ശും മാ​ത്ര​മാ​ണു കേ​ര​ള​ത്തേ​ക്കാ​ൾ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ. 2020ൽ ​ഇ​ക്ക​ണോ​മി​ക് ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു റി​പ്പോ​ർ​ട്ടി​ൽ, ലോ​ക​മെ​മ്പാ​ടും അ​തി​വേ​ഗം വ​ള​രു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നു ന​ഗ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​ലെ ന​ഗ​ര​വ​ത്ക​ര​ണ​നി​ര​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ര​ണ്ടു മ​ട​ങ്ങ് കൂ​ടു​ത​ലു​മാ​ണ്. കേ​ര​ളം പ​ര​മ്പ​രാ​ഗ​ത​മാ​യി സാ​ക്ഷ്യം വ​ഹി​ച്ച ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​വും ആ​ഗോ​ള​ത​ല​ത്തി​ൽ പ​ഠ​ന​വി​ധേ​യ​മാ​യി​ട്ടു​ണ്ട് ‘റൂ​ർ​ബ​നൈ​സേ​ഷ​ൻ’ എ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ചെ​റി​യ പ​ട്ട​ണ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ഈ ​ഗ്രാ​മീ​ണ-​ന​ഗ​ര വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​ത്ത​തി​നെ ഗ്രാ​മീ​ണ-​ന​ഗ​ര തു​ട​ർ​ച്ച അ​ല്ലെ​ങ്കി​ൽ റൂ​ർ​ബ​നൈ​സേ​ഷ​ൻ എ​ന്നു വി​ളി​ക്കു​ന്നു. റൂ​ർ​ബ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം മി​ക​ച്ച അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​വാ​സ​ത്തി​നു കാ​ര​ണ​മാ​യി.

പ​ട്ട​ണ​ങ്ങ​ൾ കൂ​ടു​ത​ൽ തൃ​ശൂ​രി​ൽ

ഏ​റ്റ​വു​മ​ധി​കം പ​ട്ട​ണ​ങ്ങ​ളു​ള്ള​ത് തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. 35 പ​ട്ട​ണ​ങ്ങ​ള്‍. ആ​കെ പ​ട്ട​ണ​ങ്ങ​ളു​ടെ 25 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണി​ത്. 60 ശ​ത​മാ​നം പ​ട്ട​ണ​ങ്ങ​ളും തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ്. എ​ട്ടു ജി​ല്ല​ക​ളി​ല്‍ ന​ഗ​ര​ജ​ന​സം​ഖ്യ ദ​ശ​ല​ക്ഷം ക​ട​ന്നു. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. സം​സ്ഥാ​ന​ത്തെ ആ​കെ ന​ഗ​ര​ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തോ​ളം ഈ ​നാ​ലു ജി​ല്ല​ക​ളി​ലാ​ണ്. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​രോ സ്റ്റാ​റ്റി​റ്റ്യൂ​ട്ട​റി ടൗ​ണു​ക​ളൊ​ഴി​കെ പു​തി​യ പ​ട്ട​ണ​ങ്ങ​ളൊ​ന്നും രൂ​പ​പ്പെ​ട്ടി​ല്ല.

ഏ​റ്റ​വും കു​റ​വ് ന​ഗ​ര​വാ​സി​ക​ളു​ള്ള ജി​ല്ല വ​യ​നാ​ടാ​ണ് . ഇ​ടു​ക്കി ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ഗ​ര ജ​ന​സം​ഖ്യ​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി. ഗ്രാ​മീ​ണ​ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​ത്തോ​ളം മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ്. കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഗ്രാ​മീ​ണ​ജ​ന​സം​ഖ്യ ന​ഗ​ര​ജ​ന​സം​ഖ്യ​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ആ​കെ ജ​ന​സം​ഖ്യ​യു​ടെ 95 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഗ്രാ​മ​ങ്ങ​ളി​ലാ​ണ്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ

സം​സ്ഥാ​നം അ​തി​വേ​ഗം ന​ഗ​ര​സ്വ​ഭാ​വം കൈ​വ​രി​ക്കു​ന്പോ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ഭ​ര​ണ​പ​ര​മാ​യ ഒ​ട്ടേ​റെ പൊ​ളി​ച്ചെ​ഴു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. പ​ക്ഷേ ന​മ്മു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ​യും വ്യ​വ​സ്ഥാ​പി​ത രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മാ​ലി​ന്യ​നി​ർ​മാ​ജ​ന​മാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ​ത്ത​ന്നെ ന​മ്മു​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പ്പോ​ലും ഇ​തു വ​ലി​യ വെ​ല്ലു​വി​ള​യാ​ണു​യ​ർ​ത്തു​ന്ന​ത്. അ​ഞ്ചോ പ​ത്തോ സെ​ന്‍റി​ലേ​ക്കു ജ​ന​വാ​സം കേ​ന്ദ്രീ​ക​രി​ക്കു​ന്പോ​ൾ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സാ​മൂ​ഹി​ക-​ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഇ​നി​യും ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടി​ല്ല.

ന​ഗ​ര​ങ്ങ​ളു​ടെ അ​തി​രു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ക​സി​ക്കു​ന്പോ​ൾ ശാ​സ്ത്രീ​യ​മാ​യ മാ​സ്റ്റ​ർ​പ്ലാ​നു​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ല്ലാ​കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ന​ഗ​ര​സ്വ​ഭാ​വം കൈ​വ​രി​ക്കു​ന്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളോ ന​ഗ​രാ​സൂ​ത്ര​ണ​മോ ഉ​ണ്ടാ​കു​ന്നി​ല്ല. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നെ​ൽ​വ​യ​ലു​ക​ളും വ്യാ​പ​ക​മാ​യി നി​ക​ത്ത​പ്പെ​ടു​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്, വാ​യു​മ​ലി​നീ​ക​ര​ണം, കു​ടി​വെ​ള്ള​ക്ഷാ​മം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളും ഇ​തോ​ടൊ​പ്പ​മു​ണ്ട്. വ​രും​കാ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം.

Tags : Kerala bustling cities Sunday Deepika

Recent News

Corehub Up