Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Abuse

ജിം ​ഉ​ട​മ​യും സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ: യു​വ​തി​യെ പ്രീ-​വ​ർ​ക്ക് ഔ​ട്ട് പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശ്: ജി​മ്മി​ലെ​ത്തു​ന്ന യു​വ​തി​ക്ക് പ്രീ-​വ​ർ​ക്ക് ഔ​ട്ട് പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ ജിം ​ഉ​ട​മ അ​ക്രം ബെ​യ്ഗും സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ലാ​യി. രാം​പു​ർ ഗാ​ർ​ഡ​ൻ സ്വ​ദേ​ശി​യാ​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്.

2024 മു​ത​ൽ പ്ര​തി​ക​ളു​ടെ ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ടി​നാ​യി എ​ത്തി​യി​രു​ന്ന യു​വ​തി​ക്ക്, ഉ​ട​മ​യാ​യ അ​ക്രം ബെ​യ്ഗ് പ​തി​വാ​യി പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​മ്മി​നു​ള്ളി​ലെ മു​റി​യി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പീ​ഡ​ന​വി​വ​രം തി​രി​ച്ച​റി​ഞ്ഞ യു​വ​തി ജി​മ്മി​ൽ വ​രു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ ന​ഗ്ന​വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യു​വ​തി​യി​ൽ നി​ന്ന് 80,000 രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ക്രൂ​ര​ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

പ്ര​തി​ക​ളി​ൽ നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഒ​രു തോ​ക്കും മൂ​ന്ന് വെ​ടി​യു​ണ്ട​ക​ളും, ര​ണ്ട് പെ​ൻ​ഡ്രൈ​വു​ക​ൾ, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പീ​ഡ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ്രീ-​വ​ർ​ക്ക് ഔ​ട്ട് പൗ​ഡ​റു​ക​ളും 10,000 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

NRI

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​ന് സ്കോ​ട്‌​ല​ൻ​ഡി​ൽ ത​ട​വു​ശി​ക്ഷ

ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ കെ​യ​ർ​ഹോ​മി​ൽ​വ​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്ത മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​ന് ഏ​ഴു വ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ഗ്ലാ​സ്കോ കോ​ട​തി. നൈ​ജി​ൽ പോ​ളി​നെ (47)യാ​ണു ശി​ക്ഷി​ച്ച​ത്. ജ​യി​ൽ​മോ​ചി​ത​നാ​യ​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​ഴു വ​ർ​ഷം മുമ്പ് നോ​ർ​ത്ത് ല​നാ​ർ​ക് ഷ​യ​റി​ലെ കെ​യ​ർ​ഹോ​മി​ലാ​യി​രു​ന്നു സം​ഭ​വം. നൈ​ജി​ൽ ഇ​വി​ടെ മാ​നേ​ജ​രാ​യി​രു​ന്നു. ജോ​ലി​യി​ലെ ഹാ​ജ​ർ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ 26 വ​യ​സു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ഓ​ഫീ​സ് മു​റി​യി​ൽ പൂ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. മ​റ്റു ര​ണ്ട് യു​വ​തി​ക​ളോ​ടും ഇ​യാ​ൾ പ​ല​ത​വ​ണ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

2018ൽ ​ഇ​യാ​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി. 2019 ഡി​സം​ബ​റി​ൽ വി​ചാ​ര​ണ തു​ട​ങ്ങും​മു​ന്പ് നൈ​ജി​ൽ കൊ​ച്ചി​യി​ലേ​ക്കു ക​ട​ന്നു. രോ​ഗി​യാ​യ പി​താ​വി​നെ പ​രി​ച​രി​ക്കാ​നെ​ന്ന പേ​രി​ലാ​യി​രു​ന്നു നാ​ട്ടി​ലേ​ക്കു മു​ങ്ങി​യ​ത്. ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം നൈ​ജി​ലി​നെ ബ്രി​ട്ട​നി​ലെ​ത്തി​ച്ച് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ് നൈ​ജി​ൽ പോ​ൾ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ന്‍റ​ര്‍​പോ​ള്‍ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി​യി​ൽ​വ​ച്ച് നൈ​ജി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


ജൂ​ൺ ഒ​മ്പ​തി​നാ​ണ് നൈ​ജി​ലി​നെ തി​രി​കെ ബ്രി​ട്ട​നി​ൽ എ​ത്തി​ക്കാ​ൻ ബ്രി​ട്ട​ൻ ഡ​ൽ​ഹി കോ​ട​തി​യി​ലൂ​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ഗ്ലാ​സ്കോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേര്‍ അറസ്റ്റിൽ. ബംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

മലയാളിയായ ജോസ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.

അതേസമയം ലൈംഗിക പീഡനകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടുന്നത്.

രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. രണ്ടാം കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ 'റേഞ്ചിൽ'

കൊച്ചി: പീഡനക്കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.

അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യതയുള്ളതിനാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകിയിരുന്നു.

ആദ്യകേസിലാണ് രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി വിലക്കിയത്. രാഹുലിന്‍റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.

ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്‍റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ!, കേരളം വിട്ടതായി സൂചന

പാലക്കാട്: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.

രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.

ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.

Kerala

കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2024 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​സാം സ്വ​ദേ​ശി​നി​യാ​യ 14കാ​രി​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ, ഡ്രൈ​വ​ർ ,ഗേ​റ്റ് കീ​പ്പ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​വി​ടെ നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി​യെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പെ​ൺ​കു​ട്ടി​യ്ക്കു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Kerala

ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ൺ​മ​ണി ഏ​റം മു​റി​യി​ൽ ക​ല്ലി​ടാം​കു​ഴി​യി​ൽ തു​ണ്ടി​ൽ അ​ച്ചു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി​യെ ആ​ണ് അ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ്ര​തി പ്രാ​യ​പൂ​ർ​ത്തി ആ​യാ​ൽ വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up