Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SexualAbuseCase

പീ​ഡ​നം: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; തീ​വ്ര​വാ​ദ ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു

ഗു​വാ​ഹ​ത്തി: മ​ദ്ര​സ​യി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സ​മി​ലെ ബോം​ഗൈ​ഗാ​വ് ജി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ അ​മി​നു​ൽ ഇ​സ്ലാ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ജി​ല്ലാ ഭ​ര​ണ​കൂ​ടം ഈ ​മ​ദ്ര​സ പൂ​ട്ടി​ച്ച് സീ​ൽ ചെ​യ്തി​രു​ന്നു. 149 പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ഈ ​സ്ഥാ​പ​ന​ത്തി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്ര​സ​യു​ടെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റ് ര​ണ്ട് ട്ര​സ്റ്റി​മാ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​മു​ണ്ട്.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പോ​ക്സോ കേ​സി​ന് പു​റ​മെ, മ​ദ്ര​സ​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് ഇ​പ്പോ​ൾ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ചി​ല നി​രോ​ധി​ത സം​ഘ​ട​ന​ക​ളു​മാ​യി ഈ ​സ്ഥാ​പ​ന​ത്തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

മ​ദ്ര​സ​യി​ൽ നി​ന്ന് ചി​ല തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും, ഇ​വ കു​ട്ടി​ക​ളി​ൽ തീ​വ്ര​വാ​ദ ചി​ന്താ​ഗ​തി വ​ള​ർ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ചു വ​രി​ക​യാ​ണെ​ന്നും ബോം​ഗൈ​ഗാ​വ് സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് നു​മ​ൽ മ​ഹ​ത്ത പ​റ​ഞ്ഞു. 

Latest News

Corehub Up