ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ആട് 3യിലെ ആദ്യ വീഡിയോ ഗാനം എത്തി. സുല്‍ത്താന്‍ എന്ന ഗാനം തെന്നിന്ത്യന്‍ താരം വേദികയുടെ തകർപ്പൻ നൃത്ത രംഗളോടെയാണ് ഒരുക്കിയിരിക്കുന്നത്. പാട്ടില്‍ സുല്‍ത്താനായി വിനായകന് എത്തുന്നു.
ഷാൻ റഹ്മാൻ ആണ് സുല്‍ത്താന്‍ ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. അനില രാജീവാണ് ഗാനം ആലപിച്ചത്.
മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘ആട് 3 വൺ ലാസ്റ്റ് റൈഡ്; പാര്‍ട്ട് 1’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു കോമഡി ഫാന്റസി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.