x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റ്റം ഡാ​ൻ​സു​മാ​യി വേ​ദി​ക; ക​ളം നി​റ​ഞ്ഞ് വി​നാ​യ​ക​ൻ; ആ​ട് 3യി​ലെ ആ ​ഗാ​ന​മെ​ത്തി  


Published: March 16, 2026 02:53 PM IST | Updated: March 16, 2026 02:53 PM IST

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ട് 3യി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​നം എ​ത്തി. സു​ല്‍​ത്താ​ന്‍ എ​ന്ന ഗാ​നം തെ​ന്നി​ന്ത്യ​ന്‍ താ​രം വേ​ദി​ക​യു​ടെ ത​ക​ർ​പ്പ​ൻ നൃ​ത്ത രം​ഗ​ളോ​ടെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ട്ടി​ല്‍ സു​ല്‍​ത്താ​നാ​യി വി​നാ​യ​ക​ന്‍ എ​ത്തു​ന്നു.

ഷാ​ൻ റ​ഹ്മാ​ൻ ആ​ണ് സു​ല്‍​ത്താ​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​നു മ​ഞ്ജി​ത്തി​ന്‍റേ​താ​ണ് വ​രി​ക​ള്‍. അ​നി​ല രാ​ജീ​വാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ‘ആ​ട് 3 വ​ൺ ലാ​സ്റ്റ് റൈ​ഡ്; പാ​ര്‍​ട്ട് 1’ എ​ന്ന ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് ഫ്രൈ​ഡേ ഫി​ലിം ഹൗ​സും കാ​വ്യാ ഫി​ലിം ക​മ്പ​നി​യും ചേ​ര്‍​ന്നാ​ണ്. ജ​യ​സൂ​ര്യ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ചി​ത്രം ഒ​രു കോ​മ​ഡി ഫാ​ന്‍റ​സി ത്രി​ല്ല​റാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

2026 മാ​ർ​ച്ച് 19 ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ഏ​റ്റ​വു​മ​ധി​കം കാ​ത്തി​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സ് ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ചി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

 

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ൾ ത​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും, ഒ​ട്ടേ​റെ പ്രേ​ക്ഷ​ക​ർ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളു​മാ​യി ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്നു​ണ്ട് എ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷം, ഇ​പ്പോ​ൾ വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ല​യാ​ള സി​നി​മ​ക്ക് ഒ​പ്പം നി​ന്ന് കൊ​ണ്ട്, പ​റ​ഞ്ഞ തീ​യ​തി​യി​ൽ ത​ന്നെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​നം എ​ന്നും അ​വ​ർ അ​റി​യി​ച്ചു.

പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കൊ​പ്പം ഫാ​ന്‍റ​സി ഘ​ട​ക​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഇ​ത്ത​വ​ണ ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്.

വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​തെ​ന്നും ട്രെ​യി​ല​ർ കാ​ണി​ച്ചു​ത​രു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ആ​ട് 3 പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്.

ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​ണ് "ആ​ട് 3 പാ​ർ​ട്ട് 1: വ​ൺ ലാ​സ്റ്റ് റൈ​ഡ്". മ​ല​യാ​ള​ത്തി​ലെ ഓ​ൾ ടൈം ​ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ 2018 , അ​മ്പ​തു കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ച്ച മാ​ളി​ക​പ്പു​റം, രേ​ഖാ​ചി​ത്രം തു​ട​ങ്ങി​യ​വ​യും നി​ർ​മ്മി​ച്ചി​ട്ടു​ള്ള കാ​വ്യാ ഫി​ലിം ക​മ്പ​നി ആ​ട് ഫ്രാ​ൻ​ഞ്ചൈ​സി​ലേ​ക്കു ക​ട​ന്നു​വ​ന്ന​തോ​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​ക​ൾ ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 22 ചി​ത്ര​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് നി​ർ​മി​ച്ച ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ 23-ാമ​ത്തെ ചി​ത്ര​മാ​ണ് ആ​ട് 3. പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, വാ​ഴൂ​ർ ജോ​സ്.

Tags : Aadu 3 Shaan Rahman Midhun Manuel Thomas

Recent News

Corehub Up