തളിപ്പറമ്പ്: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി. ഷൈജുവാണ് (42) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഷൈജു കുഴഞ്ഞുവീഴുകയായിരുന്നു. കുഞ്ഞിരാമന്-യശോദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബൈജു, ചിത്ര, സജിന.