Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shaji Kailas

പ്രേ​ക്ഷ​ക​ന്‍റെ മ​ന​സ​റി​യാ​നു​ള്ള സി​ദ്ധി​യു​ണ്ട് ഉ​ണ്ണി​കൃ​ഷ്ണ​ന്; പ്ര​തി​ച്ഛാ​യെ​യെ പു​ക​ഴ്ത്തി ഷാ​ജി കൈ​ലാ​സ്

സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​നേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ്ര​തിഛാ​യ​യേ​യും അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്. പ്രേ​ക്ഷ​ക​ന്‍റെ മ​ന​സ​റി​യാ​നു​ള്ള സി​ദ്ധി​യാ​ണ് ഒ​രു സം​വി​ധാ​യ​ക​ന് വേ​ണ്ട​തെ​ന്നും ഉ​ണ്ണി​ക്ക് അ​ത് ധാ​രാ​ള​മാ​യു​ണ്ടെ​ന്നും ഷാ​ജി കൈ​ലാ​സ് പ​റ​ഞ്ഞു.

പ്ര​തിഛാ​യ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ താ​ൻ ഓ​ർ​ത്തു​പോ​യ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൈ​യി​ലൊ​രു ബാ​ഗു​മാ​യി ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലെ പ​ടി​ക​ൾ ക​യ​റി വ​രു​ന്ന ഒ​രാ​ളെ​യാ​ണെ​ന്ന് ഷാ​ജി കൈ​ലാ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. 

''പ്ര​തിഛാ​യ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ ഞാ​ൻ ഓ​ർ​ത്തു​പോ​യ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൈ​യി​ലൊ​രു ബാ​ഗു​മാ​യി ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലെ പ​ടി​ക​ൾ ക​യ​റി വ​രു​ന്ന ഒ​രാ​ളെ​യാ​ണ്. അ​വി​ട​ത്തെ നാ​ലാം ന​മ്പ​ർ മു​റി​യി​ലി​രു​ന്ന് ഞ​ങ്ങ​ൾ സം​സാ​രി​ച്ചു. എ​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി. ശി​വം എ​ന്നു​പേ​രി​ട്ട ആ ​സി​നി​മ​യി​ലൂ​ടെ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന പേ​ര് മ​ല​യാ​ള സി​നി​മ​യു​ടെ വാ​ണി​ജ്യ ഭൂ​പ​ട​ത്തി​ൽ തെ​ളി​ഞ്ഞു.

ഉ​ണ്ണി​യെ ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് ജ​ല​മ​ർ​മ​രം ക​ണ്ട​പ്പോ​ഴാ​ണ്. അ​തി​ന്‍റെ എ​ഴു​ത്തു​കാ​ര​ൻ എ​ന്‍റെ ഉ​ള്ളി​ൽ ജ​ല​ത​രം​ഗ​ങ്ങ​ൾ തീ​ർ​ത്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ടി.​കെ.​രാ​ജീ​വ് കു​മാ​റി​നെ വി​ളി​ച്ച് ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ചു. എ​ന്‍റെ വി​ളി ചെ​ന്ന​പ്പോ​ൾ ഉ​ണ്ണി പ​റ​ഞ്ഞു: 'ജ​ല​മ​ർ​മ​രം ക​ണ്ടി​ട്ട് എ​ന്നെ വി​ളി​ക്കു​ന്ന ആ​ദ്യ സി​നി​മാ​ക്കാ​ര​നാ​ണ് താ​ങ്ക​ൾ.

അ​വി​ടെ ഒ​രു സൗ​ഹൃ​ദം ഓ​ളം വെ​ട്ടി​ത്തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് ശി​വ​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യി ഉ​ണ്ണി​യെ ഞാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​രു മെ​ഡി​ക്ക​ൽ റ​പ്ര​സ​ന്‍റേ​റ്റീ​വി​ന്‍റെ ഛായ​യാ​ണ് തോ​ന്നി​ച്ച​ത്. പ​ക്ഷേ അ​യാ​ളു​ടെ പേ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത് വെ​ടി​മ​രു​ന്നാ​യി​രു​ന്നു. എ​ന്നും ഒ​രു മ​രു​ന്നി​നു​ള്ള ബാ​ക്കി അ​തി​ലു​ണ്ടാ​കു​ക​യും ചെ​യ്തു. ശി​വ​ത്തി​നു ശേ​ഷം ടൈ​ഗ​റി​ലൂ​ടെ ഉ​ണ്ണി എ​നി​ക്ക് എ​ന്റെ വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നി​ന്‍റെ കൂ​ടെ നി​ന്നു.

ഉ​ണ്ണി​യി​ൽ ഒ​രു സം​ഘാ​ട​ക​നും നേ​താ​വു​മു​ണ്ടെ​ന്ന് അ​ടു​ത്ത​റി​ഞ്ഞ​പ്പോ​ൾ മ​ന​സ്സി​ലാ​യി. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തെ മാ​ക്ട​യി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്തി​ച്ചു​വെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ സ​ന്തോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​തി​നു​ശേ​ഷം ഉ​ണ്ണി ഫെ​ഫ്ക​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് വ​ള​ർ​ന്ന​പ്പോ​ൾ ന​മ്മു​ടെ ഉ​ണ്ണി​യാ​ണ​ല്ലോ ന​മ്മു​ടെ​യെ​ല്ലാം നേ​താ​വ് എ​ന്ന തോ​ന്ന​ലാ​യി​രു​ന്നു. മു​ന്നി​ലു​ള്ള​ത് ഏ​തു​ത​ര​ത്തി​ലു​ള്ള സ​ദ​സാ​ണെ​ങ്കി​ലും വാ​ക്കു​കൊ​ണ്ടും വി​ചാ​രം കൊ​ണ്ടും ഉ​ണ്ണി​ക്ക് അ​തി​നെ കീ​ഴ​ട​ക്കാ​ന​റി​യാം.

പ്രേ​ക്ഷ​ക​ന്‍റെ മ​ന​സ​റി​യാ​നു​ള്ള സി​ദ്ധി​യാ​ണ് ഒ​രു സം​വി​ധാ​യ​ക​ന് വേ​ണ്ട​ത്. ഉ​ണ്ണി​ക്ക് അ​ത് ധാ​രാ​ള​മാ​യു​ണ്ട്. അ​വ​രെ മ​ന​സ്സി​ലാ​ക്കു​ക മാ​ത്ര​മ​ല്ല, എ​ങ്ങ​നെ​യാ​ണോ പ്ര​സം​ഗ വേ​ദി​ക​ളി​ലൂ​ടെ അ​വ​രെ ത​ന്നി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന​ത് അ​തു​പോ​ലെ ത​ന്‍റെ സി​നി​മ​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ന്നു ഉ​ണ്ണി. അ​തിന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് പ്ര​തിഛാ​യ.

അ​തി​ലെ ആ​ൾ​ക്കൂ​ട്ട​മു​ള്ള രം​ഗ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ എ​ന്‍റേ​തു​പോ​ലൊ​രു സി​നി​മ കാ​ണു​ന്ന സ​ന്തോ​ഷ​ത്തി​ന്‍റെ നി​റ​വാ​യി​രു​ന്നു ഉ​ള്ളി​ൽ. ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ലെ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും. ഇ​ത് സി​നി​മ മാ​ത്ര​മ​ല്ല, കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ കൂ​ടി​യാ​ണ്. അ​ത് ക​ണ്ട​റി​യു​ക ത​ന്നെ വേ​ണം''. 

Latest News

Corehub Up