എടക്കര: വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മീയ ഉണര്‍വിന്റെയും സന്ദേശവുമായി ശാലോം ടെലിവിഷന്റെ നേതൃത്വത്തില്‍ മണിമൂളി ക്രിസ്തുരാജ ഫെറോനാ ദേവാലയ പാരിഷ് ഹാളില്‍ ഷാലോം ഫെസ്റ്റിവല്‍ നടത്തി.ഫൊറോന വികാരി ഫാ. ബെന്നി മുതിരക്കാലായില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജില്ട്ടോ സിഎംഐ, ബ്രദര്‍ പി.ഡി. മാത്യു, ഷെവിലിയാര്‍ ബെന്നി പുന്നത്തറ, ബ്രദര്‍ തോമസ് കുമിളി, ടിജോ തോമസ് എന്നിവര്‍ വചന ശുശ്രൂഷ നടത്തി. ജോയി ചട്ടിമാറ്റയില്, തോമസ് കരിയില്‍, ജോസ് പറക്കുംതാനും, തോമസ് കുറ്റിക്കല്‍, ജോസ് ഏബ്രഹാം, സേവ്യര്‍ കോതോലില്‍, പി.പി. മത്തായി എന്നിവര്‍ നേതൃത്വം നല്കി.