കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോലീസ് നിരീക്ഷകനായി ഐപിഎസ് ഉദ്യോഗസ്ഥനായ ശര്വണ വിവേക് എമ്മിനെ നിയമിച്ചു.
ഒഡീഷ കേഡറിലെ 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ പോലീസ് സംബന്ധമായ ക്രമീകരണങ്ങള്‍ക്ക് വിവേക് മേല്‍നോട്ടം വഹിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
പശ്ചിമ ബംഗാളില്‍ 23, 29 തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് നാലിനാണ്.