x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാള്‍ തെരഞ്ഞെടുപ്പ്: ശര്‍വണ വിവേക് പോലീസ് നിരീക്ഷകന്‍


Published: April 14, 2026 12:16 AM IST | Updated: April 14, 2026 12:16 AM IST

കോ​​​​ല്‍ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യി ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ ശ​​​​ര്‍വ​​​​ണ വി​​​​വേ​​​​ക് എ​​​​മ്മി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ഒ​​​​ഡീ​​​​ഷ കേ​​​​ഡ​​​​റി​​​​ലെ 2015 ബാ​​​​ച്ച് ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ലെ പോ​​​​ലീ​​​​സ് സം​​​​ബ​​​​ന്ധ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ക്ക് വി​​​​വേ​​​​ക് മേ​​​​ല്‍നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. വോ​​​​ട്ടെ​​​​ണ്ണ​​​​ല്‍ മേ​​​​യ് നാ​​​​ലി​​​​നാ​​​​ണ്.

Tags : Bengal Elections Sharvana Vivek Police Observer Sharvana Vivek IPS

Recent News

Corehub Up