Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShashikantShinde

ഒ​ന്നാ​കി​ല്ല; ല​യ​നം ത​ള്ളി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം

മും​​​​ബൈ: എ​​​​ൻ​​​​സി​​​​പി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ല​​​​യി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ത​​​​ള്ളി ശ​​​​ര​​​​ദ് പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗം. ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് ശ്ര​​​​ദ്ധ​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​ന്നും എ​​ൻ​​സി​​പി മ​​ഹാ​​രാ​​ഷ്‌​​ട്ര സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല കോ​​​​ർ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു ച​​​​ർ​​​​ച്ച​​​​യും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല, അ​​​​ത്ത​​​​ര​​​​മൊ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും ത​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​​ല്ല. താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലാ​​​​ണ് മു​​​​ഴു​​​​വ​​​​ൻ ശ്ര​​​​ദ്ധ​​​​യും. ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​ര്യ​​​​ട​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

 

Latest News

Corehub Up