ശശികാന്ത് ഷിൻഡെ
മുംബൈ: എൻസിപികൾ തമ്മിൽ ലയിച്ചേക്കുമെന്ന അഭ്യൂഹം തള്ളി ശരദ് പവാർ വിഭാഗം. ലയനം സംബന്ധിച്ച ചർച്ച നടന്നിട്ടില്ലെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് ശ്രദ്ധവയ്ക്കുന്നതെന്നും എൻസിപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ശശികാന്ത് ഷിൻഡെ പറഞ്ഞു.
ശരദ് പവാറിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല കോർ കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയനം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല, അത്തരമൊരു നിർദേശവും തങ്ങളുടെ മുന്നിലില്ല. താഴെത്തട്ടിൽനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് മുഴുവൻ ശ്രദ്ധയും. ഒക്ടോബർ മുതൽ സംസ്ഥാന വ്യാപകമായി പര്യടനങ്ങൾ ആരംഭിക്കുമെന്നും ഷിൻഡെ പറഞ്ഞു.
Tags : SharadPawar Department Rejects Merger Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ShashikantShinde