Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SheSaidYes

Special

റോ​സാ​പ്പൂ​ക്ക​ൾ​ക്ക് പ​ക​രം സ്രാ​വു​ക​ൾ സാ​ക്ഷി! അ​ക്വേ​റി​യം ടാ​ങ്കി​നു​ള്ളി​ലെ അ​ത്ഭു​ത പ്ര​ണ​യാ​ഭ്യ​ർ​ഥ​ന

തി​ര​മാ​ല​ക​ൾ​ക്ക് താ​ഴെ സ്രാ​വു​ക​ൾ നീ​ന്തി​ത്തു​ടി​ക്കു​ന്ന ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ഒ​രു അ​പൂ​ർ​വ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ ക​വ​രു​ന്ന​ത്.

യു​കെ​യി​ലെ ബ​ക്കിം​ഗ്ഹാം​ഷെ​യ​ർ സ്വ​ദേ​ശി​യാ​യ ജെ​യിം​സ് വാ​ൾ​ഷ് ത​ന്‍റെ കാ​മു​കി​യാ​യ പേ​ജ് കു​ക്കി​നോ​ടാ​ണ് വേ​റി​ട്ട രീ​തി​യി​ൽ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.

ലി​ങ്ക​ൺ​ഷെ​യ​റി​ലെ സ്കെ​ഗ്നെ​സ് അ​ക്വേ​റി​യ​ത്തി​ലെ സ്കൂ​ബാ ഡൈ​വിം​ഗ് അ​നു​ഭ​വ​ത്തി​നി​ട​യി​ലാ​ണ് സ്രാ​വു​ക​ളെ സാ​ക്ഷി നി​ർ​ത്തി ജെ​യിം​സ് പ്രി​യ​ത​മ​യോ​ടു​ള്ള പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത​മാ​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന രീ​തി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ജെ​യിം​സ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. സ്രാ​വു​ക​ളോ​ട് പേ​ജി​നു​ള്ള പ്ര​ത്യേ​ക ഇ​ഷ്ടം മ​ന​സി​ലാ​ക്കി​യാ​ണ് ഇ​ത്ത​രം ഒ​രു സാ​ഹ​സി​ക പ​ശ്ചാ​ത്ത​ലം അ​വ​ൻ തി​ര​ഞ്ഞെ​ടു​ത്ത​ത്.

സ്കൂ​ബാ ഡൈ​വിം​ഗി​നാ​യി എ​ത്തി​യ ഇ​വ​രെ അ​ക്വേ​റി​യം അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഹ​ഡൈ​വ​ർ​മാ​രി​ൽ നി​ന്ന് അ​ല്പം മാ​റ്റി നി​ർ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ഡൈ​വിം​ഗ് വ​സ്ത്ര​ങ്ങ​ളും സ്കൂ​ബാ ഗി​യ​റും ധ​രി​ച്ച് വെ​ള്ള​ത്തി​ന​ടി​യി​ൽ വെ​ച്ച് ജെ​യിം​സ് വി​വാ​ഹാ​ഭ്യ​ർ​ഥ​ന എ​ഴു​തി​യ പ്ര​ത്യേ​ക ബോ​ർ​ഡ് പേ​ജി​ന് മു​ന്നി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി.

തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​നീ​ക്ക​ത്തി​ൽ അ​മ്പ​ര​ന്നു​പോ​യ പേ​ജ്, വി​കാ​ര​ഭ​രി​ത​യാ​യി ത​ന്‍റെ സ​ന്തോ​ഷം മ​റ​ച്ചു​വെ​ക്കാ​നാ​വാ​തെ സ്കൂ​ബാ മാ​സ്കി​ലേ​ക്ക് കൈ​ക​ൾ ചേ​ർ​ത്തു. തു​ട​ർ​ന്ന്, വാ​ട്ട​ർ​പ്രൂ​ഫ് സി​ഗ്ന​ലി​ലൂ​ടെ അ​വ​ൾ ത​ന്‍റെ സ​മ്മ​തം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്താ​ൻ ക​ഴി​ഞ്ഞ​തി​നൊ​പ്പം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ത്തി​നും സാ​ക്ഷി​യാ​കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പേ​ജ്.

ഒ​രു അ​ക്വേ​റി​യം ടാ​ങ്കി​നു​ള്ളി​ലാ​ണ് താ​ൻ നി​ൽ​ക്കു​ന്ന​ത് എ​ന്ന കാ​ര്യം പോ​ലും ആ ​നി​മി​ഷ​ത്തി​ൽ മ​റ​ന്നു​പോ​യെ​ന്ന് അ​വ​ൾ ഓ​ർ​ത്തെ​ടു​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​വേ​റി​ട്ട സം​ഭ​വ​ത്തെ​യും ന​വ​ദ​മ്പ​തി​ക​ളെ​യും വാ​ഴ്ത്തി അ​ക്വേ​റി​യം അ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up